• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സർക്കാർ ജീവനക്കാർക്ക് ‘ജീവാനന്ദ’വുമായി സംസ്ഥാനം: വിരമിച്ചാൽ പ്രതിമാസം നിശ്ചിത തുക ലഭിക്കും

by Web Desk 04 - News Kerala 24
May 31, 2024 : 10:34 pm
in Kerala, News
Reading Time: 1 min read
0
A A
0
സർക്കാർ ജീവനക്കാർക്ക് ‘ജീവാനന്ദ’വുമായി സംസ്ഥാനം: വിരമിച്ചാൽ പ്രതിമാസം നിശ്ചിത തുക ലഭിക്കും

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് വിരമിച്ച ശേഷം മാസം തോറും നിശ്ചിത തുക ലഭ്യമാകുന്ന തരത്തിൽ പുതിയ പദ്ധതിയുമായി സംസ്ഥാന സർക്കാർ. ‘ജീവാനന്ദം” എന്ന പേരിൽ ഇൻഷ്വറൻസ് വകുപ്പ് വഴിയാണ് ഇത് നടപ്പാക്കുക. ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് മാസം തോറും നിശ്ചിത തുക ഈടാക്കിയായിരിക്കും പദ്ധതി നടത്തിപ്പ്.പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിന് ആക്ച്വറിയെ ചുമതലപ്പെടുത്തുന്നതിനും സംസ്ഥാന ഇൻഷ്വറൻസ് വകുപ്പ് വഴി നടപ്പിലാക്കുന്നതിനും അനുമതി നൽകി കഴിഞ്ഞ ദിവസമാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.

അതേസമയം, ജീവനക്കാരുടെ ശമ്പള വിഹിതം പിടിച്ചു കൊണ്ട് സർക്കാർ നടപ്പിലാക്കുന്ന “ജീവാനന്ദം” പദ്ധതി സർക്കാറിന്റെ ‘ക്രൂരാനന്ദ’മാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ ഇർഷാദ് എം എസ് അഭിപ്രായപ്പെട്ടു. ആന്വിറ്റിയുടെ പേരിൽ ജീവനക്കാരന്റെ ശമ്പളം പിടിക്കുന്ന ഒരേർപ്പാടും ജീവനക്കാർ അംഗീകരിക്കില്ല. എട്ടുവർഷത്തെ എൽ.ഡി.എഫ് ഭരണത്തിൽ ജീവനക്കാരുടെ 15 മാസത്തെ ശമ്പളം സർക്കാർ കവർന്നെടുത്തു. സർക്കാർ ജീവനക്കാർക്ക് വിരമിച്ച ശേഷം നിശ്ചിത തുക വരുമാനമായി ലഭിക്കുന്ന പുതിയ പദ്ധതി ആവശ്യമില്ല. ഇടതു മുന്നണി സർക്കാർ വാഗ്ദാനം ചെയ്തപോലെ പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിച്ചാൽ മതി -അദ്ദേഹം പറഞ്ഞു.

ഡി.എ ഇനത്തിൽ ഓരോ മാസവും ജീവനക്കാർക്ക് അർഹതപ്പെട്ട ശമ്പളത്തിൻ്റെ അഞ്ചിലൊന്ന് നിഷേധിക്കുന്നു. മെഡിസെപ്പിന്റെ പേരിൽ പ്രതിമാസം 500 രൂപയും പങ്കാളിത്ത പെൻഷൻ പദ്ധതിയിൽപെട്ട ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പത്ത് ശതമാനം പെൻഷൻ വിഹിതമായും ഈടാക്കുന്നു. ഇതിനു പുറമേ ആന്വിറ്റിയുടെ പേരിൽ ശമ്പളം പിടിക്കാൻ ജീവനക്കാർ അനുവദിക്കില്ല. ജീവനക്കാരെ ബാധിക്കുന്ന കാതലായ വിഷയത്തിൽ സർവിസ് സംഘടനകളുമായി യാതൊരു ചർച്ചയും നടത്താതെ ഏകപക്ഷീയമായി ഉത്തരവിറക്കിയത് പ്രതിഷേധാർഹമാണ്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള കറവപ്പശുവല്ല സർക്കാർ ജീവനക്കാർ എന്ന് ഇടതുഭരണം തിരിച്ചറിയണം.

ഗ്രാറ്റുവിറ്റി തുകയോ പെൻഷൻ കമ്യൂട്ടേഷൻ തുകയോ ടെർമിനൽ സറണ്ടർ തുകയും ആന്വിറ്റിയിലേക്ക് മാറ്റാനുള്ള ഏതു ശ്രമവും എതിർത്ത് തോൽപിക്കും. എസ് എൽ ഐ, ജി ഐ എസ് പോലെ ജീവനാന്ദം പദ്ധതിയും മാറ്റുന്നതിനുള്ള നീക്കം അംഗീകരിക്കില്ലെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ്, കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ പി പുരുഷോത്തമൻ, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് പി.എൻ മനോജ്കുമാർ, ജനറൽ സെക്രട്ടറി എസ്. പ്രദീപ്കുമാർ, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻറ് പി. അജിത, ജനറൽ സെക്രട്ടറി എം എസ് മോഹനചന്ദ്രൻ, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡൻറ് ഷിബു ജോസഫ്, ജനറൽ സെക്രട്ടറി വി.എ. ബിനു എന്നിവർ അഭിപ്രായപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വോട്ടെണ്ണല്‍: ‘കണ്ണൂരില്‍ ആഹ്ലാദ പ്രകടനങ്ങള്‍ക്ക് നിയന്ത്രണം’, തീരുമാനങ്ങള്‍ അറിയിച്ച് കലക്ടര്‍

Next Post

ലോക്കോ പൈലറ്റുമാർ സമരത്തിൽ; ചരക്കുനീക്കം സ്തംഭിക്കും

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ലോക്കോ പൈലറ്റുമാർ സമരത്തിൽ; ചരക്കുനീക്കം സ്തംഭിക്കും

ലോക്കോ പൈലറ്റുമാർ സമരത്തിൽ; ചരക്കുനീക്കം സ്തംഭിക്കും

ടീം ഇന്ത്യ ചാമ്പ്യൻസിനെ യുവരാജ് നയിക്കും; പത്താൻ, റായുഡു, റെയ്ന, ഹർഭജൻ ടീമിൽ…

ടീം ഇന്ത്യ ചാമ്പ്യൻസിനെ യുവരാജ് നയിക്കും; പത്താൻ, റായുഡു, റെയ്ന, ഹർഭജൻ ടീമിൽ...

അതിശക്തമഴ ; ജാഗ്രത നിർദ്ദേശവുമായി മലപ്പുറം കളക്ടർ

രാവിലെ മഴ സാധ്യത എട്ടു ജില്ലകളില്‍; ജാഗ്രതാ നിര്‍ദേശങ്ങള്‍

സൂക്ഷ്മ പരിശോധന; മലപ്പുറത്ത് 4 പേരുടേയും പൊന്നാനിയില്‍ 3 സ്ഥാനാര്‍ഥികളുടെയും പത്രിക തള്ളി

ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം, മോദിയുടെ വാരണസിയടക്കം ഇന്ന് 57 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്

കാര്യങ്ങള്‍ കൈവിട്ടുപോകുന്നു ; യുഎസ് പൗരന്‍മാര്‍ എത്രയും പെട്ടെന്ന് യുക്രെയ്ന്‍ വിടണം : ബൈഡന്‍

'യുദ്ധം അവസാനിപ്പിക്കാൻ പുതിയ ഫോർമുലയുമായി ഇസ്രയേൽ, ആദ്യഘട്ടം ആറാഴ്ച വെടി നിർത്തൽ'; വെളിപ്പെടുത്തലുമായി ബെെഡൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021