• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കെ കെ ഷാഹിനയ്ക്ക് അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരം

by Web Desk 04 - News Kerala 24
June 29, 2023 : 10:15 pm
in India, News
0
A A
0
കെ കെ ഷാഹിനയ്ക്ക് അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരം

കൊച്ചി> കമ്മിറ്റി റ്റു പ്രൊട്ടക്റ്റ് ജേര്‍ണലിസ്റ്റ്സിന്റെ അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരത്തിന്‌ ‘ഔട്ട് ലുക്ക്’ സീനിയര്‍ എഡിറ്റര്‍ കെ കെ ഷാഹിന അർഹയായി. ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാളിയാണ് ഷാഹിന. നിക ഗ്വറാമിയ (ജോർജിയ), മരിയ തെരേസ മൊണ്ടാന (മെക്‌സിക്കോ),ഫെർഡിനാൻഡ്‌ അയിറ്റെ (ടോഗോ) എന്നിവരെയും ഷാഹിനയ്‌ക്കൊപ്പം പുരസ്‌ക്കാരത്തിന്‌ തെരഞ്ഞെടുത്തിട്ടുണ്ട്‌.

‘ഭരണകൂടങ്ങളുടെ മര്‍ദ്ദനങ്ങളേയും അടിച്ചമര്‍ത്തലുകളേയും എതിരിട്ട് ധീരതയോടെ മാധ്യമപ്രവര്‍ത്തനത്തെ മുന്നോട്ട് കൊണ്ടുപോകുന്ന മാധ്യമപ്രവർത്തകരെ’ അന്തര്‍ദ്ദേശീയ തലത്തില്‍ ആദരിക്കുന്നതിനാണ് 1996 മുതല്‍ പ്രസ് ഫ്രീഡം പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കരിനിയമമായ യുഎപിഎ ചുമത്തപ്പെട്ട്‌ വിചാരണ നേരിടുന്ന ആദ്യത്തെ മാധ്യമ പ്രവര്‍ത്തകയാണ്‌ ഷാഹിനയെന്ന്‌ പുരസ്‌കാര സമിതി ചൂണ്ടിക്കാട്ടി. 2008 ലെ ബംഗ്‌ളൂരു സ്‌ഫോടനക്കേസിൽ പൊലീസ്‌ സാക്ഷിമൊഴികൾ വളച്ചൊടിച്ചു എന്ന്‌ റിപ്പോർട്ട്‌ ചെയ്‌തതിനാണ്‌ ഈ കേസ്‌. മതന്യൂനപക്ഷങ്ങള്‍ക്കും ദുര്‍ബലജാതി വിഭാഗങ്ങള്‍ക്കും വേണ്ടിയെഴുതുന്ന ഷാഹിനയെ നിശബ്ദയാക്കാന്‍, അവരെ മതം പറഞ്ഞ് വലതുപക്ഷ സംഘങ്ങള്‍ നിരന്തരമായി ആക്രമിക്കുന്നുണ്ടെന്നും ജൂറി വിലയിരുത്തുന്നു.

നിലവില്‍ ഔട്ട് ലുക്ക് മാഗസിന്റെ സീനിയര്‍ എഡിറ്ററായ ഷാഹിന 1997 മുതല്‍ 2007 വരെ ഏഷ്യാനെറ്റ്‌ ന്യൂസിന്റെ തുടക്കകാലത്ത്‌ അവിടെ പ്രവർത്തിച്ചു. പിന്നീട്‌ ജനയുഗം, തെഹൽക്ക, ദ ഓപ്പൺ, ദ ഫെഡറൽ തുടങ്ങിയ മാധ്യമങ്ങളിലും ജോലി ചെയ്‌തു. തൃശൂര്‍ കേരള വര്‍മ കോളേജില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയശേഷം കേരള പ്രസ് അക്കാദമിയില്‍ നിന്ന്‌ ജേർണലിസം ഡിപ്ലോമ നേടി. തുടര്‍ന്ന് എറണാകുളം ലോ കോളേജില്‍ നിന്നും നിയമബിരുദം. ബെംഗളൂരിലെ നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യയിൽ നിന്നും ഹ്യൂമന്‍ റൈറ്റ്‌സ് ലോയില്‍ പി ജി ഡിപ്ലോമയും കരസ്ഥമാക്കിയശേഷം ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ ഇഗ്നോയില്‍ നിന്നും പി ജി ഡിപ്ലോമയും നേടി. 2010 ലെ മികച്ച വനിതാ റിപ്പോര്‍ട്ടര്‍ക്കുള്ള ചാമേലി ദേവി ജെയ്ന്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്‌.

ഇന്ത്യയിൽ നിന്ന്‌ ഇതുവരെ മൂന്ന് ഇന്ത്യന്‍ ജേണലിസ്റ്റുകള്‍ക്ക് മാത്രമാണ് ഈ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്. കശ്മീര്‍ ജേണലിസ്റ്റായ യൂസഫ് ജമീല്‍ (1996), ഛത്തീസ്ഗഢ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാലിനി സുബ്രഹ്‌മണ്യന്‍ (2016), ഡല്‍ഹിയിലെ ഫ്രീലാന്‍സ് ജേണലിസ്റ്റായ നേഹ ദീക്ഷിത് (2019) എന്നിവരാണിവർ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബിർഷുവിന്‌ ‘കോടി’ക്കരുതലുമായി പൊലീസ്‌

Next Post

തിരുവനന്തപുരം നഗരത്തിൽ ചിലയിടങ്ങളിൽ ജലവിതരണത്തിൽ തടസം നേരിടും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തിരുവനന്തപുരം നഗരത്തിൽ ചിലയിടങ്ങളിൽ ജലവിതരണത്തിൽ തടസം നേരിടും

തിരുവനന്തപുരം നഗരത്തിൽ ചിലയിടങ്ങളിൽ ജലവിതരണത്തിൽ തടസം നേരിടും

പുതിയ സംസ്ഥാന പൊലീസ് മേധാവി വെളളിയാഴ്ച വൈകീട്ട് ചുമതലയേല്‍ക്കും

പുതിയ സംസ്ഥാന പൊലീസ് മേധാവി വെളളിയാഴ്ച വൈകീട്ട് ചുമതലയേല്‍ക്കും

മണിപ്പൂരിൽ രാഹുൽ ഗാഡിയെ തടഞ്ഞത് ജനാധിപത്യവിരുദ്ധമെന്ന് വി.ഡി സതീശൻ

മണിപ്പൂരിൽ രാഹുൽ ഗാഡിയെ തടഞ്ഞത് ജനാധിപത്യവിരുദ്ധമെന്ന് വി.ഡി സതീശൻ

ബാങ്ക് ഇടപാടുകളെയും ബാധിക്കും; പാൻ ആധാറുമായി ലിങ്ക് ചെയ്യേണ്ട അവസാന തീയതി ഇതാണ്

ഒരേയൊരു ദിവസം മാത്രം ബാക്കി, വേഗം ആധാറും പാൻ കാർഡും ലിങ്ക് ചെയ്യൂ; അല്ലെങ്കിൽ ഉയർന്ന പിഴ വന്നേക്കും

സെന്തില്‍ ബാലാജിക്ക് ജാമ്യം കിട്ടുമോ? ജാമ്യാപേക്ഷയിൽ വിധി ഇന്ന്

വീണ്ടും ട്വിസ്റ്റ്: പുറത്താക്കിയ നടപടി മരവിപ്പിച്ച് ഗവർണർ; ബാലാജി തത്കാലം വകുപ്പില്ലാ മന്ത്രിയായി തുടരും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021