• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: 15 കോടിയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി

by Web Desk 04 - News Kerala 24
August 24, 2023 : 3:37 pm
in Kerala, News
Reading Time: 1 min read
0
A A
0
കരുവന്നൂർ ബാങ്ക് തട്ടിപ്പ്: 15 കോടിയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട 15 കോടിയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി. 36 വസ്തുവകകളാണ് ക​ണ്ടുകെട്ടിയത്. എ.സി മൊയ്തീന്റെ 28 ലക്ഷം രൂപയുടെ രണ്ട് സ്ഥിരനിക്ഷേപവും ഇ.ഡി മരവിപ്പിച്ചു.എ.സി മൊയ്തീന്റെ നിർദേശപ്രകാരമാണ് ബാങ്കിൽ ബിനാമി ഇടപാടുകൾ നടന്നത്. 150 കോടിയുടെ ഇടപാടാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് നടന്നതെന്നും ഇ.ഡി വ്യക്തമാക്കി. പാവങ്ങളുടെ സ്വത്ത് പണ​യപ്പെടുത്തിയാണ് ബാങ്കിൽ ബിനാമി ഇടപാടുകൾ നടന്നതെന്നും ഇ.ഡി അറിയിച്ചു.

കരുവന്നൂർ സർവിസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് മുതിർന്ന എ.സി മൊയ്തീന്‍റെ വീട്ടിൽ നേരത്തെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തിയിരുന്നു. ഒ​ന്നാം​പ്ര​തി സു​നി​ൽ​കു​മാ​ർ, ര​ണ്ടാം​പ്ര​തി ബി​ജു ക​രിം, അ​ക്കൗ​ണ്ട​ന്‍റ് ജി​ൽ​സ്, ക​മീ​ഷ​ൻ ഏ​ജ​ന്‍റ് ബി​ജോ​യ് എ​ന്നി​വ​രു​ടെ​യും ബാ​ങ്ക് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കെ.​കെ. ദി​വാ​ക​ര​ന്‍റെ​യും വീ​ടു​ക​ളി​ലും പ​രി​ശോ​ധ​ന നടത്തിയിരുന്നു. ദി​വാ​ക​ര​ന്‍റെ വീ​ട്ടി​ൽ​ നി​ന്ന് വ​സ്തു​ക്ക​ളു​ടെ ആ​ധാ​രവും ബാങ്കിൽ നിന്ന് ഡിജിറ്റൽ തെളിവുകൾ അടക്കമുള്ള രേഖകളും അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

അതേസമയം, കരുവന്നൂർ ബാങ്ക് തട്ടിപ്പ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കിലെ മുൻ ജീവനക്കാരനും തൃശൂർ പൊറത്തശ്ശേരി സ്വദേശിയുമായ എം.വി. സുരേഷ് ഹൈകോടതിയിൽ നൽകിയ ഹരജിയിൽ ആഗസ്റ്റ് 16ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ട് പ്രകാരം 192 വ്യാജ വായ്പകളാണ് കണ്ടെത്തിയത്. വായ്പാത്തട്ടിപ്പുമായി ബന്ധപ്പെട്ട് 17 കേസുകൾ രജിസ്റ്റർ ചെയ്തെന്നാണ് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചത്.

ബാങ്ക് മുൻ സെക്രട്ടറി ടി.ആർ. സുനിൽ കുമാർ, മുൻ മാനേജർ എം.കെ. ബിജു, മുൻ അക്കൗണ്ടന്റ് സി.കെ. ജിൽസ്, മുൻ പ്രസിഡന്റ് കെ.കെ. ദിവാകരൻ, പി.പി. കിരൺ, റബ്കോ കമീഷൻ ഏജന്റായിരുന്ന എ.കെ. ബിജോയി, സൂപ്പർ മാർക്കറ്റ് അക്കൗണ്ടന്റായിരുന്ന കെ. റെജി, ടി.എസ്. ബൈജു, എം.ബി. ദിനേശ്, വി.കെ. ലളിതകുമാർ, കെ.വി. സുഗതൻ, എൻ. നാരായണൻ, എ.എം. മുഹമ്മദ് അസ്ലം, സി.എ ജോസ്, എം.എ. ജിജോരാജ്, അമ്പിളി മഹേഷ്, സുമതി ഗോപാലകൃഷ്ണൻ, മിനി നന്ദൻ എന്നിവരാണ് കേസിലെ ഒന്ന് മുതൽ 18 വരെയുള്ള പ്രതികൾ.

മൂന്നാറിലും തേക്കടിയിലും പ്രതികൾക്ക് റിസോർട്ടുകളടക്കം 11 ബിസിനസ് സംരംഭങ്ങളുണ്ട്. ഈട് നൽകിയ ഭൂമിയുടെ വില കൂട്ടിക്കാണിച്ചാണ് തട്ടിപ്പു നടത്തിയത്. വ്യാജവായ്പകളെടുത്ത് പ്രതികൾ നിക്ഷേപകരെയും ബാങ്കിനെയും ചതിക്കുകയായിരുന്നു. പ്രതികൾക്കെതിരെ അഴിമതി നിരോധന നിയമപ്രകാരവും കേസെടുത്തിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് വിശദീകരിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചാന്ദ്രദൗത്യത്തിന് പിന്നാലെ സൂര്യൻ; ആദിത്യ സെപ്റ്റംബറിൽ വിക്ഷേപിക്കുമെന്ന് ഐ.എസ്.ആർ.ഒ

Next Post

തേർഡ് എ.സി കമ്പാർട്ട്മെന്റിൽ പരസ്യമായി മൂത്രമൊഴിച്ച റെയിൽവേ ജീവനക്കാരന് സസ്​പെൻഷൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തേർഡ് എ.സി കമ്പാർട്ട്മെന്റിൽ പരസ്യമായി മൂത്രമൊഴിച്ച റെയിൽവേ ജീവനക്കാരന് സസ്​പെൻഷൻ

തേർഡ് എ.സി കമ്പാർട്ട്മെന്റിൽ പരസ്യമായി മൂത്രമൊഴിച്ച റെയിൽവേ ജീവനക്കാരന് സസ്​പെൻഷൻ

മീശ വിനീത് വീണ്ടും പിടിയിൽ; ഇന്‍സ്റ്റഗ്രാമിൽ പരിചയപ്പെട്ട യുവതിയുടെ സ്വർണം കവർന്നു, വീട്ടിൽ വിളിച്ചുവരുത്തി ഉപദ്രവിച്ചു

മീശ വിനീത് വീണ്ടും പിടിയിൽ; ഇന്‍സ്റ്റഗ്രാമിൽ പരിചയപ്പെട്ട യുവതിയുടെ സ്വർണം കവർന്നു, വീട്ടിൽ വിളിച്ചുവരുത്തി ഉപദ്രവിച്ചു

നഗ്നനാക്കി ഹോസ്റ്റൽ കാമ്പസിലൂടെ നടത്തിച്ചു; റാഗിങ്ങിൽ നിന്ന് രക്ഷ ​തേടി വിദ്യാർഥി ഹോസ്റ്റൽ മുറികളിലേക്ക് ഓടിക്കയറി

നഗ്നനാക്കി ഹോസ്റ്റൽ കാമ്പസിലൂടെ നടത്തിച്ചു; റാഗിങ്ങിൽ നിന്ന് രക്ഷ ​തേടി വിദ്യാർഥി ഹോസ്റ്റൽ മുറികളിലേക്ക് ഓടിക്കയറി

തൊട്ടിൽപാലത്ത് നിന്ന് കാണാതായ പെൺകുട്ടിയെ വിവസ്ത്രയായ നിലയിൽ ആളില്ലാത്ത വീട്ടിൽ നിന്ന് കണ്ടെത്തി

തൊട്ടിൽപാലത്ത് നിന്ന് കാണാതായ പെൺകുട്ടിയെ വിവസ്ത്രയായ നിലയിൽ ആളില്ലാത്ത വീട്ടിൽ നിന്ന് കണ്ടെത്തി

ചന്ദ്രയാൻ-3ന്റെ വിജയം ആനിമേറ്റഡ് ഡൂഡിലുമായി ആഘോഷിച്ച് ഗൂഗിൾ

ചന്ദ്രയാൻ-3ന്റെ വിജയം ആനിമേറ്റഡ് ഡൂഡിലുമായി ആഘോഷിച്ച് ഗൂഗിൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021