• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വിദേശ വിദ്യാഭ്യാസ നേടിയ ജഡ്ജിമാരും അഭിഭാഷകരും ഭാരതീയനായി ചിന്തിക്കണം, വിനയമുള്ളവരാകണം: നിയമമന്ത്രി

by Web Desk 06 - News Kerala 24
May 4, 2023 : 9:03 am
in India, News
Reading Time: 1 min read
0
A A
0
വിദേശ വിദ്യാഭ്യാസ നേടിയ ജഡ്ജിമാരും അഭിഭാഷകരും ഭാരതീയനായി ചിന്തിക്കണം, വിനയമുള്ളവരാകണം: നിയമമന്ത്രി

മുംബൈ: ഹാർവാർഡ്, ഓക്‌സ്‌ഫോർഡ് തുടങ്ങിയ വിദേശ സർവകലാശാലകളിൽനിന്ന് വിദ്യാഭ്യാസം നേടിയ അഭിഭാഷകരും ന്യായാധിപന്മാരും ഭാരതീയമായി തന്നെ ചിന്തിക്കണമെന്ന് നിയമമന്ത്രി കിരൺ റിജിജു. വിദേശ വിദ്യാഭ്യാസം നേടിയവർ ഇംഗ്ലീഷിൽ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നു. അവർ ചിന്തകളിൽ ഉറച്ചുനിൽക്കുന്നതോടൊപ്പം “ഇന്ത്യൻ” ആയിരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷ് സംസാരിക്കുന്ന അഭിഭാഷകർക്ക് വിദേശ ചിന്ത ഉണ്ടാകുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. വിദേശ സർവകലാശാലകളിൽ നിന്ന് നല്ല അഭിഭാഷകനും ജഡ്ജിയുമാകാം. എന്നാൽ ഒരാളുടെ ചിന്തകൾ ഭാരതീയമായി നിലനിർത്തുകയും അതുവഴി വിനയാന്വിതനാകുകയും വേണമെന്നും മന്ത്രി പറഞ്ഞു. നിലവിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഹാർവാർഡ് സർവകലാശാലയിൽ നിന്നാണ് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത്.

പ്രാദേശിക ഭാഷകളിൽ സംസാരിക്കുന്നവരെ അപേക്ഷിച്ച് ഇംഗ്ലീഷ് സംസാരിക്കുന്ന അഭിഭാഷകർ കൂടുതൽ ഫീസ് വാങ്ങുന്നതിലും അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു. ഇംഗ്ലീഷ് നന്നായി സംസാരിക്കുന്ന അഭിഭാഷകനേക്കാൾ കഴിവ് കൂടുതൽ ഇന്ത്യൻ ഭാഷകളിൽ സംസാരിക്കുന്ന അഭിഭാഷകർക്കുണ്ടാകുമെന്ന വസ്തുത അവഗണിക്കുന്നത് അനുചിതമാണെന്നും റിജിജു പറഞ്ഞു. സുപ്രീംകോടതിയിൽ ചില അഭിഭാഷകർ നിയമപരിജ്ഞാനം പരിഗണിക്കാതെ ഇംഗ്ലീഷ് സംസാരിക്കുന്നതു കൊണ്ടു മാത്രം കൂടുതൽ പ്രതിഫലം വാങ്ങുന്നു. നല്ല ഇംഗ്ലീഷിൽ സംസാരിക്കുന്നതുകൊണ്ട് കൂടുതൽ പ്രതിഫലം ലഭിക്കുന്നത് ശരിയല്ല. മറാത്തി, ഹിന്ദി ഭാഷകളിൽ നല്ല പ്രാവീണ്യമുള്ള അഭിഭാഷകരുണ്ട്. എന്നാൽ ഇംഗ്ലീഷിൽ സംസാരിക്കാൻ കഴിയാത്തതിനാൽ അവരുടെ ഫീസ് കുറവായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

നമ്മുടെ കോടതികൾ ഇന്ത്യൻ ഭാഷകളേക്കാൾ ഇംഗ്ലീഷിന് മുൻഗണന നൽകിയതിന്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത്. കോടതി നടപടികൾക്ക്  പ്രാദേശിക ഭാഷകൾ ഉപയോഗിക്കുന്നത് പരിഗണിക്കണമെന്ന് അദ്ദേഹം സുപ്രീം കോടതിയോട് നിർദ്ദേശിച്ചു. മഹാരാഷ്ട്രയിലെ 384 ബാർ അസോസിയേഷനുകൾക്ക് ഇ-ഫയലിംഗ് യൂണിറ്റുകളും ഫെസിലിറ്റി സെന്ററുകളും വിതരണം ചെയ്യുന്നതിനായി ബാർ കൗൺസിൽ ഓഫ് മഹാരാഷ്ട്ര & ഗോവ മുംബൈയിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോടികൾ മുടക്കി നവീകരിച്ചു, വീട് ജനങ്ങളെ തുറന്ന് കാണിക്കണം; അരവിന്ദ് കെജ്രിവാളിനെതിരെ സമരം ശക്തമാക്കാൻ ബിജെപി

Next Post

കെട്ടിട നികുതി കൂട്ടിയത് പിൻവലിക്കണമെന്ന് തദ്ദേശ ഭരണ സ്ഥാപനങ്ങൾ; പ്രമേയം പാസാക്കി സർക്കാരിനയച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കെട്ടിട നികുതി കൂട്ടിയത് പിൻവലിക്കണമെന്ന് തദ്ദേശ ഭരണ സ്ഥാപനങ്ങൾ; പ്രമേയം പാസാക്കി സർക്കാരിനയച്ചു

കെട്ടിട നികുതി കൂട്ടിയത് പിൻവലിക്കണമെന്ന് തദ്ദേശ ഭരണ സ്ഥാപനങ്ങൾ; പ്രമേയം പാസാക്കി സർക്കാരിനയച്ചു

കൊവിഡ് വ്യാപനം രൂക്ഷം ; കര്‍ശന ജാഗ്രത വേണം എന്ന് മുഖ്യമന്ത്രി : നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും

കേന്ദ്രത്തിന്‍റെ വിലക്ക്: അബുദാബി ബിസിനസ് മീറ്റിന് മുഖ്യമന്ത്രിയും മന്ത്രിമാരുമില്ല, ഉദ്യോഗസ്ഥരെ അയക്കും

മരണശേഷവും തലച്ചോര്‍ ജീവിക്കുമോ ? പുതിയ പഠനവുമായി ഗവേഷകർ

മരണശേഷവും തലച്ചോര്‍ ജീവിക്കുമോ ? പുതിയ പഠനവുമായി ഗവേഷകർ

ഇലോണ്‍ മസ്‌കിന് തിരിച്ചടി ; സ്റ്റാര്‍ലിങ്ക് ഇന്ത്യ മേധാവി സഞ്ജയ് ഭാര്‍ഗവ സ്ഥാനമൊഴിഞ്ഞു

'അദ്ദേഹം എന്താണ് സംസാരിക്കുന്നതെന്ന് അറിയാം'; എഐയുടെ ഗോഡ്ഫാദറിനെ പിന്തുണച്ച് മസ്ക്

യുഎഇയിലെ ഇന്ത്യക്കാർക്ക് അവധി ദിവസങ്ങളിലും ഇനി പാസ്‍പോർട്ട് സേവനങ്ങള്‍ ലഭിക്കും

മകന്റെ പാസ്പോർട്ടിൽ അവന്റെ അച്ഛന്റെ പേര് ആവശ്യമില്ല എന്ന് യുവതി, അനുകൂലമായി വിധിച്ച് കോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021