• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കേരളത്തിൽ ‘ ബീയർക്ഷാമം ’ പരിഹരിക്കും ; മദ്യം ഉൽപാദനത്തിന് ഫീസ് 5 ലക്ഷമാക്കി

by Web Desk 04 - News Kerala 24
March 30, 2022 : 3:20 pm
in Kerala, News
Reading Time: 1 min read
0
A A
0
കേരളത്തിൽ ‘ ബീയർക്ഷാമം ’ പരിഹരിക്കും ; മദ്യം ഉൽപാദനത്തിന് ഫീസ് 5 ലക്ഷമാക്കി

തിരുവനന്തപുരം : നിലവിലുള്ള നിയമം അനുസരിച്ച്, യോഗ്യതയുള്ളവര്‍ക്കു ബ്രൂവറി ലൈസന്‍സ് അനുവദിക്കാൻ മദ്യനയത്തിൽ അനുമതി. നിലവിൽ ചാലക്കുടിയിലും കഞ്ചിക്കോടും ചേർത്തലയിലുമാണു ബീയർ നിർമാണ കേന്ദ്രങ്ങളുള്ളത്. സംസ്ഥാനത്തു ബീയറിന്റെ ലഭ്യതക്കുറവ് പരിഹരിക്കാനാണു കൂടുതൽ ബ്രൂവറി ലൈസൻസ് അനുവദിക്കുന്നത്.

3 സ്റ്റാര്‍ മുതല്‍ ക്ലാസിഫിക്കേഷനുള്ള ഹോട്ടലുകള്‍ക്കാണു സംസ്ഥാനത്തു ബാര്‍ ലൈസന്‍സ്. ഈ നിയന്ത്രണങ്ങള്‍ തുടരും. 2023-24 വര്‍ഷം മുതല്‍ പ്ലാസ്റ്റിക് നിര്‍മിത കുപ്പികളിൽ മദ്യം വിതരണം ചെയ്യാന്‍ അനുവദിക്കില്ല. മദ്യമേഖലയിലെ വിവിധ ലൈസൻസ് ഫീസുകൾ വർധിപ്പിച്ചു. കേരളത്തിലെ ഡിസ്റ്റലറികളും വിദേശമദ്യ (ബ്ലൻഡിങ് ആൻഡ് ബോട്ടിലിങ്) യൂണിറ്റുകളും മറ്റു സംസ്ഥാനങ്ങളിലെ ഇത്തരം സ്ഥാപനങ്ങളുമായി സഹകരിച്ച് മദ്യം ഉൽപാദിപ്പിക്കുന്നതിനു ഫീസ് 2 ലക്ഷത്തില്‍നിന്ന് 5 ലക്ഷമായി വര്‍ധിപ്പിക്കും.

സിഎസ്ഡി വഴിയും സിപിസി വഴിയും വിൽപന നടത്തുന്ന വിദേശമദ്യത്തിന്റെ എക്‌സൈസ് ഡ്യൂട്ടി 21 രൂപയില്‍നിന്നു ലീറ്ററിന് 25 രൂപയായി വര്‍ധിപ്പിക്കും. വിദേശമദ്യം ചട്ടം 34 അനുസരിച്ച് ഈടാക്കുന്ന ഫൈന്‍ നിലവിലെ 15,000 രൂപ, 50,000 രൂപ എന്നത് യഥാക്രമം 30,000 രൂപ, 1 ലക്ഷം രൂപ എന്നാക്കി ഉയര്‍ത്തും. ബാര്‍ ലൈസന്‍സില്‍ സര്‍വീസ് ഡെസ്‌ക് സ്ഥാപിക്കുന്നതിനു 25,000 രൂപ എന്നത് 50,000 രൂപയാക്കി ഉയര്‍ത്തും. അഡീഷനല്‍ ബാര്‍ കൗണ്ടറിന് 30,000 രൂപയെന്നത് 50,000 രൂപയാക്കി.

കേരളത്തിലെ ഡിസ്റ്റലറികള്‍ അവരുടെ ബ്രാന്‍ഡ് റജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഫീസ് 75,000 രൂപയിൽനിന്ന് ഒരു ലക്ഷം രൂപയാക്കി. കേരളത്തിലെ ഡിസ്റ്റലറികളില്‍ സംസ്ഥാനത്തിനു പുറത്തുള്ള ഡിസ്റ്റലറികള്‍ വിദേശമദ്യം ഉൽപാദിപ്പിക്കുമ്പോള്‍ അവയുടെ ബ്രാൻഡ് റജിസ്‌ട്രേഷന്‍ ഫീസ് 3 ലക്ഷമെന്നതു 4 ലക്ഷമാക്കി. ഗ്ലാസ് ബോട്ടിലുകളും ക്യാനുകളും ഉപയോഗിക്കുന്നതു പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, ഗ്ലാസ് ബോട്ടിലുകളിലും ക്യാനുകളിലും വില്‍ക്കുന്ന മദ്യത്തിന്റെ ബ്രാന്‍ഡ് റജിസ്‌ട്രേഷന്‍ ഫീസ് വര്‍ധിപ്പിച്ചില്ല.

കോവിഡ് കാലത്ത് സർക്കാർ നിർദേശപ്രകാരം പ്രവർത്തനം നിർത്തിയ ബാർ, ബീയർ–വൈൻ പാർലർ, ക്ലബുകൾ തുടങ്ങിയവയുടെ, പ്രവര്‍ത്തനം നിര്‍ത്തി വച്ചിരുന്ന കാലഘട്ടത്തിലെ ആനുപാതിക ലൈസന്‍സ് ഫീസ് അടുത്ത വര്‍ഷത്തെ ലൈസന്‍സ് ഫീസില്‍ കുറവ് ചെയ്യും. അബ്കാരി കുടിശ്ശിക പിരിച്ചെടുക്കുന്നതിനു പൂര്‍ണമായി പലിശ ഇളവ് നല്‍കിയും മുതല്‍തുകയില്‍ ന്യായമായ ആനുകൂല്യങ്ങള്‍ നല്‍കിയും ആംനസ്റ്റി സ്‌കീം (ഒറ്റ തവണ തീര്‍പ്പാക്കല്‍ പദ്ധതി) നടപ്പിലാക്കും.

കള്ളു ചെത്ത് വ്യവസായ വികസന ബോര്‍ഡ് അടുത്തവര്‍ഷം പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കും. കള്ളിന്റെ ഉൽപാദനവും അന്തര്‍ജില്ല/അന്തര്‍ റേഞ്ച് നീക്കവും നിരീക്ഷിക്കുന്നതിനു ട്രാക്ക് ആൻഡ് ട്രെയ്സ് സംവിധാനം ഏര്‍പ്പെടുത്തും. മദ്യ ഉൽപാദനവുമായി ബന്ധപ്പെട്ട അനുബന്ധ വ്യവസായങ്ങള്‍ കെഎസ്ബിസി ആരംഭിക്കുമെന്നും മദ്യനയത്തിൽ പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുവാവിനെ വീട്ടിൽ കയറി തല്ലി , വഴിയരികില്‍ കണ്ട രണ്ട് പേരെ വെട്ടി ; മൂന്ന് പ്രതികള്‍ പിടിയില്‍

Next Post

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് : കന്യാസ്ത്രീ ഹൈക്കോടതിയിൽ അപ്പീൽ നൽകി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് :  കന്യാസ്ത്രീ ഹൈക്കോടതിയിൽ അപ്പീൽ നൽകി

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് : കന്യാസ്ത്രീ ഹൈക്കോടതിയിൽ അപ്പീൽ നൽകി

വില്ലേജ് ഓഫീസിന്റെ ഗേറ്റ് മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റു , മോഷ്ടാക്കൾ പിടിയിൽ

വില്ലേജ് ഓഫീസിന്റെ ഗേറ്റ് മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റു , മോഷ്ടാക്കൾ പിടിയിൽ

പരീക്ഷച്ചൂടിൽ കുട്ടികൾ ,  ഹയർസെക്കൻഡറി പരീക്ഷകൾക്ക് തുടക്കം ; എസ്എസ്എൽസി നാളെ മുതൽ

പരീക്ഷച്ചൂടിൽ കുട്ടികൾ , ഹയർസെക്കൻഡറി പരീക്ഷകൾക്ക് തുടക്കം ; എസ്എസ്എൽസി നാളെ മുതൽ

കാർഷിക വിളകളിൽ നിന്ന് വൈനും മദ്യവും ഉൽപ്പാദിപ്പിക്കാൻ തീരുമാനം ; മന്ത്രിസഭ അനുമതി നൽകി

കാർഷിക വിളകളിൽ നിന്ന് വൈനും മദ്യവും ഉൽപ്പാദിപ്പിക്കാൻ തീരുമാനം ; മന്ത്രിസഭ അനുമതി നൽകി

ആർക്കാകും 70 ലക്ഷം ? അക്ഷയ AK- 542 ലോട്ടറി ഫലം പ്രഖ്യാപിച്ചു

ആർക്കാകും 70 ലക്ഷം ? അക്ഷയ AK- 542 ലോട്ടറി ഫലം പ്രഖ്യാപിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021