• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പ്രതിപക്ഷ സംഘടനകൾ സർക്കാരിനെ വേട്ടയാടുന്നു; വയനാട്ടിൽ എൽഡിഎഫിന്റെ വമ്പൻ പ്രതിഷേധ റാലി ഇന്ന്

by Web Desk 04 - News Kerala 24
June 29, 2022 : 8:08 am
in Kerala, News
Reading Time: 1 min read
0
A A
0
പ്രതിപക്ഷ സംഘടനകൾ സർക്കാരിനെ വേട്ടയാടുന്നു; വയനാട്ടിൽ എൽഡിഎഫിന്റെ വമ്പൻ പ്രതിഷേധ റാലി ഇന്ന്

വയനാട്: പ്രതിപക്ഷ സംഘടനകൾ സംസ്ഥാന സർക്കാരിനെ വേട്ടയാടുന്നതിൽ പ്രതിഷേധിച്ച് വയനാട് കൽപ്പറ്റയിൽ ഇന്ന് എൽഡിഎഫിൻ്റെ ബഹുജന റാലി. വൈകിട്ട് മൂന്നിന് നടക്കുന്ന റാലി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ ഉദ്ഘാടനം ചെയ്യും. റാലിയിൽ ജില്ലയിലെ പതിനായിരത്തിലേറെ പ്രവർത്തകർ അണിനിരക്കുമെന്ന് നേതാക്കൾ അറിയിച്ചു. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണ പശ്ചാത്തലത്തിലാണ് ജില്ലയിൽ എൽഡിഎഫിൻ്റെ ബഹുജന റാലി നടക്കുന്നത്. കൽപ്പറ്റ നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി.

കനത്ത സുരക്ഷ ഒരുക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച കേസ് അന്വേഷിക്കാനെത്തിയ എഡിജിപി മനോജ് എബ്രഹാം വയനാട്ടിൽ നിന്ന് മടങ്ങി. അന്വേഷണ റിപ്പോർട്ട്‌ ഉടൻ സർക്കാരിന് സമർപ്പിക്കും. കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ പൊലീസിന് വീഴ‍്‍ച സംഭവിച്ചെന്നത് സ്ഥിരീകരിക്കുന്നതാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ട്.

ദേശീയ നേതാവിന്‍റെ ഓഫീസാണെന്ന പ്രാധാന്യത്തോടെ സുരക്ഷ ഉറപ്പാക്കിയില്ല എന്നുള്ളതാണ് പ്രാഥമിക റിപ്പോർട്ടിലെ ഏറ്റവും സുപ്രധാനമായ കണ്ടെത്തൽ. ഇക്കാര്യത്തിൽ സ്പെഷ്യൽ ബ്രാഞ്ചിനുൾപ്പെടെ ജാഗ്രതക്കുറവുണ്ടായെന്നാണ് അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. എസ്എഫ്ഐ മാർച്ചിനെ പ്രതിരോധിക്കാൻ വേണ്ട സുരക്ഷ ഒരുക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടു. പൊലീസിനെ മറികടന്ന് പ്രവർത്തകർ ഓഫീസിനകത്ത് കയറിയിട്ടും വേണ്ട നടപടി സ്വീകരിക്കാനായില്ല. ഇക്കാര്യത്തിൽ വിശദമായ അന്വേഷണ റിപ്പോർട്ട് സർക്കാരിന് ഉടൻ സമർപ്പിക്കുമെന്ന് എഡിജിപി മനോജ് എബ്രഹാം പറഞ്ഞു.

സസ്പെൻഷൻ നേരിട്ട കൽപ്പറ്റ ഡിവൈഎസ്‍പിയിൽ നിന്നും ഡ്യുട്ടിയിൽ ഉണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരിൽ നിന്ന് എഡിജിപി വിവരങ്ങൾ ചോദിച്ചറിഞ്ഞു. സംഭവത്തിൽ ഡിവൈഎസ്‍പി എം.ഡി.സുനിൽകുമാറിനെ മാത്രം ബലിയാടാക്കിയെന്ന അതൃപ്തി സേനക്കുള്ളിലുണ്ട്. ഇതിനിടെ, സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി ചേർന്നു. ജില്ലയിലെ നേതാക്കളിൽ നിന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞ് റിപ്പോർട്ട് തയ്യാറാക്കിയതായി സംസ്ഥാന പ്രസിഡന്‍റ് അനുശ്രീ പറഞ്ഞു. ഉടൻ സംസ്ഥാന കമ്മിറ്റി യോഗം ചേർന്ന് ഉചിതമായ തീരുമാനമെടുക്കുമെന്നും സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഒ പനീർശെൽവത്തെ പൂർണമായും വെട്ടിനിരത്താൻ തീരുമാനം; പാർട്ടി സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കും

Next Post

എട്ടു വയസ്സുകാരൻ കളിച്ചത് തോക്കെടുത്ത്; യുഎസിൽ പിഞ്ചുകുഞ്ഞ് വെടിയേറ്റു മരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
എട്ടു വയസ്സുകാരൻ കളിച്ചത് തോക്കെടുത്ത്; യുഎസിൽ പിഞ്ചുകുഞ്ഞ് വെടിയേറ്റു മരിച്ചു

എട്ടു വയസ്സുകാരൻ കളിച്ചത് തോക്കെടുത്ത്; യുഎസിൽ പിഞ്ചുകുഞ്ഞ് വെടിയേറ്റു മരിച്ചു

സിൽവർലൈൻ: കൺസൽറ്റൻസിക്ക് ചെലവിട്ടത് 20.83 കോടി

സിൽവർലൈൻ: കൺസൽറ്റൻസിക്ക് ചെലവിട്ടത് 20.83 കോടി

വധഭീഷണിയെന്ന് കനയ്യ പരാതി നൽകി, ജാഗ്രത പുലർത്തിയില്ല ; എഎസ്ഐയ്ക്ക് സസ്പെൻഷൻ

വധഭീഷണിയെന്ന് കനയ്യ പരാതി നൽകി, ജാഗ്രത പുലർത്തിയില്ല ; എഎസ്ഐയ്ക്ക് സസ്പെൻഷൻ

ബെംഗളൂരുവിലേക്ക് പോയ സ്വിഫ്റ്റ് ബസ് അപകടത്തിൽപെട്ടു; നിരവധിപേർക്ക് പരുക്ക്

ബെംഗളൂരുവിലേക്ക് പോയ സ്വിഫ്റ്റ് ബസ് അപകടത്തിൽപെട്ടു; നിരവധിപേർക്ക് പരുക്ക്

സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണത്തിന് പ്രത്യേക കർമപദ്ധതി : മന്ത്രി

സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണത്തിന് പ്രത്യേക കർമപദ്ധതി : മന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021