• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ പ്രധാനമന്ത്രി നടത്തുന്നതിൽ പ്രതികരിച്ച് അദ്വാനി, ‘മോദിയെ തെരഞ്ഞെടുത്തത് ശ്രീരാമൻ’

by Web Desk 04 - News Kerala 24
January 12, 2024 : 10:42 pm
in India, News
0
A A
0
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ പ്രധാനമന്ത്രി നടത്തുന്നതിൽ പ്രതികരിച്ച് അദ്വാനി, ‘മോദിയെ തെരഞ്ഞെടുത്തത് ശ്രീരാമൻ’

ദില്ലി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്നതിൽ പ്രതികരണവുമായി മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബി ജെ പി നേതാവുമായ എൽ കെ അദ്വാനി രംഗത്ത്. അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിനായി രഥയാത്രയടക്കം നടത്തിയ മുൻ ബി ജെ പി അധ്യക്ഷൻ, ക്ഷേത്ര പ്രതിഷ്ഠ നരേന്ദ്ര മോദി നടത്തുന്നതിനെ പൂർണമായും പിന്തുണക്കുകയായിരുന്നു. ക്ഷേത്ര നിർമ്മാണം പൂർത്തിയാക്കാൻ ശ്രീരാമൻ തെരഞ്ഞെടുത്ത വ്യക്തിയാണ് മോദിയെന്നും അദ്വാനി കൂട്ടിച്ചേർത്തു. മോദി എല്ലാ ഇന്ത്യക്കാരുടെയും പ്രതിനിധി എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാമക്ഷേത്ര നിർമ്മാണത്തിനായി രഥയാത്രയടക്കം നടത്തിയ താൻ സാരഥി മാത്രമായിരുന്നുവെന്നും അദ്ദേഹം വിവരിച്ചു.അതിനിടെ പ്രതിഷ്ഠക്ക് മുന്നോടിയായി പ്രധാനമന്ത്രി 11 ദിവസത്തെ വ്രതാനുഷ്ഠാനം തുടങ്ങിയിട്ടുണ്ട്. ശബ്ദ സന്ദേശത്തിലൂടെയാണ് വിഗ്രഹ പ്രതിഷ്ഠക്ക് മുന്നോടിയായി താന്‍ വ്രതാനുഷ്ഠാനങ്ങളിലേക്ക് കടക്കുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചത്. പ്രധാനമന്ത്രി പ്രതിഷ്ഠ നടത്തുന്നതിനെതികരെ വിമര്‍ശനം ശക്തമാകുമ്പോള്‍ ജനങ്ങളുടെ പ്രതിനിധിയായാണ് ആ കര്‍മ്മം നിര്‍വഹിക്കുന്നതെന്ന പ്രതിരോധവും മോദി തീര്‍ക്കുന്നുണ്ട്.

അതേസമയം അയോധ്യയിലെ പ്രതിഷ്ഠാ ദിനത്തെ ചൊല്ലിയുള്ള രാഷ്ട്രീയ പോരും മുറുകുകയാണ്. പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ജ്യോതിര്‍ പീഠ് ശങ്കരാചാര്യര്‍ പരസ്യമായി പറഞ്ഞത് ബി ജെ പിക്കും, ആര്‍ എസ് എസിനും വിശ്വഹിന്ദു പരിഷത്തിനും വലിയ ക്ഷീണമായി. പണി പൂര്‍ത്തിയാകാത്ത ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തുന്നതിനെയും പ്രധാനമന്ത്രി വിഗ്രഹം പ്രതിഷ്ഠിക്കുന്നതിനെയുമാണ് ജ്യോതിര്‍ പീഠ് ശങ്കരാചാര്യര്‍ വിമര്‍ശിച്ചത്. ശങ്കരാചാര്യന്മാരുടെ നിലപാട് പ്രതിഷ്ഠാ ദിനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന് കാരണമായി കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കുമ്പാഴാണ് പരിക്ക് ഭേദമാക്കാനുള്ള വിശ്വഹിന്ദു പരിഷത്തിന്‍റെ ശ്രമം. നിലപാടില്‍ നിന്ന് പിന്നോക്കം പോകാന്‍ ജ്യോതിര്‍ പീഠ് ശങ്കരാചാര്യര്‍ തയ്യാറായിട്ടില്ല. എന്നാല്‍ മറ്റ് മൂന്ന് പേരും ചടങ്ങിന് ആശംസകള്‍ നേര്‍ന്നെന്നും, ഉചിതമായ സമയത്ത് ക്ഷേത്രത്തിലെത്തുമെന്നുമാണ് വിശ്വഹിന്ദു പരിഷത്ത് പറയുന്നത്. പണി പൂര്‍ത്തിയായിട്ടില്ലെന്ന വിമര്‍ശനത്തിന് ക്ഷേത്രത്തിന്‍റെ ഏറ്റവും താഴത്തെ നിലയുടെ പണി പൂര്‍ത്തിയായെന്നും വിഗ്രഹം അവിടെയാണ് പ്രതിഷ്ഠിക്കുന്നതെന്നും വി എച്ച് പി വാദിക്കുന്നുണ്ട്. കേവലം രാഷ്ട്രീയ നേട്ടത്തിനായി ആചാരവും മതപരവുമായ ചടങ്ങുകള്‍ ബി ജെ പി അയോധ്യയില്‍ അട്ടിമറിക്കുകയാണെന്ന ആക്ഷേപം കോണ്‍ഗ്രസ് ശക്തമാക്കിയിട്ടുമുണ്ട്. അപൂര്‍ണ്ണമായ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തരുതനെന്ന നിര്‍ദ്ദേശമാണ് അവഗണിക്കുന്നത്. ഏത് പഞ്ചാഗം നോക്കിയാണ് പ്രതിഷ്ഠ നിശ്ചയിച്ചതെന്നും, തെരഞ്ഞെടുപ്പ് മാത്രമാണ് ഉന്നമെന്നും പാര്‍ട്ടി വക്താവ് പവന്‍ ഖേര ചോദിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ദൂരദ‍ര്‍ശനിലെ തത്സമയ പരിപാടിക്കിടെ കാർഷിക സർവ്വകലാശാല പ്ലാനിങ് ഡയറക്ട‍ര്‍ കുഴഞ്ഞുവീണുമരിച്ചു

Next Post

വാളയാറിൽ കെഎസ്ആര്‍ടിസി ബസിൽ പതിവ് പരിശോധന, ബാഗ് ചേർത്ത് പിടിച്ചിരുന്ന യുവതിയെ സംശയം; കണ്ടെത്തിയത് വൻ തട്ടിപ്പ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വാളയാറിൽ കെഎസ്ആര്‍ടിസി ബസിൽ പതിവ് പരിശോധന, ബാഗ് ചേർത്ത് പിടിച്ചിരുന്ന യുവതിയെ സംശയം; കണ്ടെത്തിയത് വൻ തട്ടിപ്പ്

വാളയാറിൽ കെഎസ്ആര്‍ടിസി ബസിൽ പതിവ് പരിശോധന, ബാഗ് ചേർത്ത് പിടിച്ചിരുന്ന യുവതിയെ സംശയം; കണ്ടെത്തിയത് വൻ തട്ടിപ്പ്

തൃശ്ശൂരിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു, കോട്ടയം മീനച്ചിലാറ്റിൽ അജ്ഞാത മൃതദേഹം കരയ്ക്ക് അടിഞ്ഞു

അരിവാളിന് പുല്ല് അരിയവെ തിരുവനന്തപുരം വെള്ളായണി കായലിൽ യുവാവിന് ദാരുണാന്ത്യം

വീണാ വിജയനെതിരായ മാസപ്പടി വിവാദം, അന്വേഷണമാവശ്യപ്പെട്ട് വിജിലൻസിന് പരാതി

മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ കേന്ദ്ര അന്വേഷണം; സിഎംആര്‍എൽ ഇടപാടുകൾ അന്വേഷിക്കുന്നത് ആര്‍ഒസി

നടി കേസില്‍ അന്വേഷണ വിവരം ചോരരുത് ; കര്‍ശന നിര്‍ദ്ദേശവുമായി ക്രൈംബ്രാഞ്ച് മേധാവി

കൂടരഞ്ഞിയിൽ കാര്‍ കത്തിനശിച്ചു, ഡ്രൈവിങ് സീറ്റിൽ കത്തിക്കരിഞ്ഞ മൃതദേഹം; സംഭവം അര്‍ധരാത്രിയോടെ

മകളെ ശല്യം ചെയ്തത് വിലക്കി, പ്രതികാരമായി അച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ചു; അഞ്ചംഗ സംഘത്തിലെ രണ്ട് പേര്‍ പിടിയിൽ

മകളെ ശല്യം ചെയ്തത് വിലക്കി, പ്രതികാരമായി അച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ചു; അഞ്ചംഗ സംഘത്തിലെ രണ്ട് പേര്‍ പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021