ചെന്നൈ: തമിഴ്നാട്ടിൽ ഭരണകക്ഷിയായ ഡി.എം.കെ നേതൃത്വത്തിലുള്ള മതേതര പുരോഗമന സഖ്യത്തിന്റെ ഭാഗമായ സി.പി.എമ്മും സി.പി.ഐയും രണ്ടു വീതം സീറ്റിൽ മത്സരിക്കും. സി.പി.എം മധുര, കോയമ്പത്തൂർ മണ്ഡലങ്ങളിലും സി.പി.ഐ തിരുപ്പൂർ, നാഗപട്ടണം മണ്ഡലങ്ങളിലുമാണ് മത്സരിക്കുക. കഴിഞ്ഞതവണ ഇരു സീറ്റിലും രണ്ടു പാർട്ടികളും വിജയിച്ചിരുന്നു. ഇതിനു പുറമെ മുസ്‍ലിം ലീഗിനും കെ.എം.ഡി.കെക്കും ഓരോ സീറ്റ് നൽകിയിട്ടുണ്ട്. കോൺഗ്രസ് കൂടി ഉൾപ്പെടുന്ന സഖ്യം കഴിഞ്ഞതവണ ആകെയുള്ള 39 സീറ്റിൽ 38ഉം നേടിയിരുന്നു.
തമിഴ്‌നാട്ടിൽ ഭരണകക്ഷിയായ ഡി.എം.കെ നയിക്കുന്ന സഖ്യത്തിൽ കോൺഗ്രസ്, സി.പി.ഐ, സി.പി.എം, വിടുതലൈ ചിരുതൈഗൽ കച്ചി (വി.സി.കെ), എം.ഡി.എം.കെ, ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് (ഐ.യു.എം.എൽ), കൊങ്കു ദേശിയ മക്കൾ കച്ചി (കെ.ഡി.എം.കെ) എന്നീ കക്ഷികളാണുൾപ്പെടുന്നത്.