പത്തനംതിട്ട : സംസ്ഥാനത്തെ ട്രഷറികളിലെ നാഥനില്ലാത്ത അക്കൗണ്ടുകളെപ്പറ്റി പരിശോധന നടത്തുമെന്ന് ധനകാര്യമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. പത്തനംതിട്ടയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തനംതിട്ടയില്‍ ട്രഷറിയിലെ പണം തട്ടിയെടുത്ത നാല് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ കേസെടുക്കുമെന്ന് മന്ത്രി പറഞ്ഞു. മരണമടഞ്ഞ പെന്ഷണറുട*!*!*!െ പേരിലുള്ള ഫിക്സഡ് ഡെപ്പോസിറ്റിന്റെ പലിശ വ്യാജ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉണ്ടാക്കി അതിലേക്ക് മാറ്റി എട്ടുലക്ഷത്തോളം രൂപ തട്ടിയെടുത്തതിനെ തുടര്‍ന്നായിരുന്നു സസ്പെന്ഷന്.