മുംബൈ : നേട്ടത്തിലേയ്ക്ക് തിരിച്ചെത്താനാകാതെ രണ്ടമാമത്തെ ആഴ്ചയും. നിഫ്റ്റി 17,600ന് താഴെയെത്തി. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളുടെയും ബാധിച്ചത്. ഐടി ഓഹരികളാണ് നഷ്ടത്തില്‍ മുന്നില്‍. സെന്‍സെക്‌സ് 181 പോയന്റ് നഷ്ടത്തില്‍ 58,855ലും നിഫ്റ്റി 61 പോയന്റ് താഴ്ന്ന് 17,555ലുമാണ് വ്യാപാരം ആരംഭിച്ചത്. ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക്, ബജാജ് ഫിനാന്‍സ്, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍. മാരുതി സുസുകി, റിലയന്‍സ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ 05ശതമാനത്തോളം നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.