മുംബൈ: മഹാരാഷ്ട്രയിലെ കല്യാണിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് 12 കാരിയെ കുത്തിക്കൊന്നു. പെൺകുട്ടിയുടെ അമ്മയുടെ മുന്നിൽ വച്ചാണ് പെൺകുട്ടിയെ ഇരുപതുകാരൻ ആക്രമിച്ചത്. പ്രതിയെ സംഭവം സ്ഥലത്ത് വച്ച് തന്നെ പിടികൂടി. യുവാവ് പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നു. പ്രണയം നിരസിച്ച പെൺകുട്ടിയെ യുവാവ് കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം. കുത്തേറ്റ പെൺകുട്ടി സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു. സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.