തിരുവനന്തപുരം: പാചകവാതകവില വർധിപ്പിക്കുന്നതിലൂടെ സാധാരണക്കാരെ പ്രതിസന്ധിയിലേക്ക് കേന്ദ്ര സർക്കാർ തള്ളിവിടുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സാമ്പത്തികപ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്ന ഹോട്ടൽ വ്യവസായത്തിന് ഇരുട്ടടിയായി മാറുകയാണ് പാചക വാതകത്തിന്റെ വിലവർധന. കേന്ദ്ര സർക്കാർ പിന്തുടരുന്ന തെറ്റായ നയങ്ങളെ തിരുത്താൻ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കാനം പറഞ്ഞു.