മസ്‌കറ്റ്: ഒമാനിലേക്ക് അനധികൃതമായി പ്രവേശിച്ച എട്ടു വിദേശികള്‍ പിടിയില്‍. അനധികൃതമായി രാജ്യത്തേക്ക് പ്രവേശിച്ചതിനും താമസ നിയമം ലംഘിച്ചതിനുമാണ് എട്ടു പേരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ആഫ്രിക്കന്‍ സ്വദേശികളാണ് അറസ്റ്റിലായത്. അല്‍ വുസ്ത ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ്, രാജ്യത്തേക്ക് കടന്നു കയറിയ എട്ടു വിദേശികളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ വ്യക്തമാക്കി. പിടിയിലായവര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്.



















