• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

സൗദി അറേബ്യയില്‍ വെള്ളക്കെട്ടില്‍ ഒരാള്‍ മുങ്ങി മരിച്ചു

by Web Desk 04 - News Kerala 24
December 16, 2022 : 9:08 pm
in News, World
Reading Time: 1 min read
0
A A
0
സൗദി അറേബ്യയില്‍ വെള്ളക്കെട്ടില്‍ ഒരാള്‍ മുങ്ങി മരിച്ചു

റിയാദ്: സൗദി അറേബ്യയിലുണ്ടായ വെള്ളക്കെട്ടില്‍ ഒരാള്‍ മുങ്ങി മരിച്ചു. മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പ്രാദേശിക മാധ്യമത്തെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു.

തെക്കന്‍ സൗദി അറേബ്യയിലെ അസീര്‍ മേഖലയിലെ മജരിദ ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് സംഘമാണ്, ഒരാളുടെ മൃതദേഹം നിറഞ്ഞൊഴുകിയ വാദിയില്‍ നിന്നും പുറത്തെടുത്തത്. മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചകളില്‍ സൗദി അറേബ്യയില്‍ കനത്ത മഴ പെയ്തിരുന്നു. ജിദ്ദയിലും മറ്റും സ്കൂളുകള്‍ക്ക് അവധി നല്‍കിയിരുന്നു.

സൗദി അറേബ്യയുടെ പടിഞ്ഞാറൻ മേഖലയായ ജിദ്ദ, മക്ക എന്നിവിടങ്ങളില്‍ കഴിഞ്ഞ ഞായറാഴ്ച കനത്ത മഴയാണ് ലഭിച്ചത്. ഞായറാഴ്ച രാത്രി മുതൽ പെയ്ത മഴയിൽ നിരവധി റോഡുകൾ വെള്ളത്തിലായി. മക്ക അൽ ജഅ്റാന, അൽഖുബഇയ റോഡിൽ ഒഴുക്കിൽ പെട്ട കാറിലെ യാത്രക്കാരെ സിവിൽ ഡിഫൻസ് അധികൃതര്‍ രക്ഷിച്ചു. ഇവരില്‍ ആർക്കും പരിക്കില്ല.

വെള്ളത്തില്‍ അകപ്പെട്ട കാർ സിവിൽ ഡിഫൻസ് അധികൃതർ പിന്നീട് പുറത്തെടുത്തു. കനത്ത മഴയിൽ ജിദ്ദയിൽ വെള്ളം കയറിയ റോഡുകളിൽ കാറുകളും ബൈക്കുകളും പ്രവർത്തനരഹിതമായി. ഞായറാഴ്ച രാത്രി മുതൽ‍ മക്ക, ജിദ്ദ, റാബിഖ്, തായിഫ്, ജുമൂം, അൽകാമിൽ‍, ഖുലൈസ്, ലൈത്ത്, ഖുൻഫുദ, അർദിയ്യാത്ത്, അദും, മൈസാന്‍ എന്നിവിടങ്ങളിൽ‍ ശക്തമായ മഴക്കു സാധ്യതയുള്ളതായും ഇവിടങ്ങളിൽ‍ അടുത്ത വ്യാഴാഴ്ച വരെ മഴ തുടരാന്‍ സാധ്യയുള്ളതായും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.

വെള്ളം കയറാനുള്ള സാധ്യത കണക്കിലെടുത്ത് അടിപ്പാതകള്‍ അടയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍ അതുവഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് മക്ക പ്രവിശ്യ ഗവര്‍ണറേറ്റിനു കീഴിലെ ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ സെന്റര്‍ സ്വദേശികളോടും വിദേശികളോടും ആവശ്യപ്പെട്ടിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഐഎഫ്എഫ്കെ സമാപന വേദിയിൽ രഞ്ജിത്തിന് കൂവൽ; തനിക്കിത് പുത്തരിയല്ലെന്ന് സംവിധായകൻ

Next Post

ആസിഡ് വിൽപന അനധികൃതം?വിശദീകരണം നൽകണം; ഫ്ലിപ്കാർട്ടിനും മീഷോയ്ക്കും നോട്ടീസ് അയച്ച് ഉപഭോക്തൃസുരക്ഷസമിതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആസിഡ് വിൽപന അനധികൃതം?വിശദീകരണം നൽകണം; ഫ്ലിപ്കാർട്ടിനും മീഷോയ്ക്കും നോട്ടീസ് അയച്ച് ഉപഭോക്തൃസുരക്ഷസമിതി

ആസിഡ് വിൽപന അനധികൃതം?വിശദീകരണം നൽകണം; ഫ്ലിപ്കാർട്ടിനും മീഷോയ്ക്കും നോട്ടീസ് അയച്ച് ഉപഭോക്തൃസുരക്ഷസമിതി

കൊല്ലത്ത് പൊലീസിനെ ആക്രമിച്ച് ജീപ്പ് തല്ലിത്തകര്‍ത്ത കേസിലെ പ്രതി പിടിയിൽ

ബസ്സിനുള്ളിൽ ഓടി കളിച്ചപ്പോൾ തട്ടി, ആറര വയസ്സുകാരിയുടെ മുഖത്ത് കൈ മുറുക്കി മർദ്ദിച്ചു, പരാതി

കാര്‍ അപകടത്തില്‍പ്പെട്ട മലയിടുക്കില്‍ കുടുങ്ങിയവരെ രക്ഷിച്ചത് ഐഫോണ്‍ 14

കാര്‍ അപകടത്തില്‍പ്പെട്ട മലയിടുക്കില്‍ കുടുങ്ങിയവരെ രക്ഷിച്ചത് ഐഫോണ്‍ 14

ബസ്സിനുള്ളിൽ ഓടി കളിച്ചപ്പോൾ ദേഹത്ത് തട്ടി, ആറര വയസ്സുകാരിയുടെ മുഖത്ത് കൈ മുറുക്കി മർദ്ദിച്ചു, പരാതി

ബസ്സിനുള്ളിൽ ഓടി കളിച്ചപ്പോൾ ദേഹത്ത് തട്ടി, ആറര വയസ്സുകാരിയുടെ മുഖത്ത് കൈ മുറുക്കി മർദ്ദിച്ചു, പരാതി

മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞാല്‍ 10,000 റിയാല്‍ വരെ പിഴ; കടുപ്പിച്ച് സൗദി

മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞാല്‍ 10,000 റിയാല്‍ വരെ പിഴ; കടുപ്പിച്ച് സൗദി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021