തിരുവനന്തപുരം : സില്‍വര്‍ലൈന്‍ കേരളത്തിന്റെ 50 വര്‍ഷത്തിനപ്പുറത്തെ വികസനം ഉറപ്പു വരുത്തുന്ന പദ്ധതിയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സില്‍വര്‍ലൈന്‍ ഒരു കാരണവശാലും ഉപേക്ഷിക്കുന്ന പ്രശ്നമില്ല. സിപിഐ എമ്മിനോ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കോ അക്കാര്യത്തില്‍ സംശയമില്ല. കേന്ദ്രത്തിൻ്റെ അനുമതി കിട്ടിയാലുടൻ പദ്ധതി നടപ്പാക്കുമെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.