• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘ഹേമമാലിനിയെ വരെ നൃത്തം ചെയ്യിച്ചു’: മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയുടെ പരാമര്‍ശം വിവാദത്തില്‍

by Web Desk 06 - News Kerala 24
October 26, 2023 : 12:56 pm
in India, News
Reading Time: 1 min read
0
A A
0
‘ഹേമമാലിനിയെ വരെ നൃത്തം ചെയ്യിച്ചു’: മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയുടെ പരാമര്‍ശം വിവാദത്തില്‍

ഭോപ്പാല്‍: മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ നരോത്തം മിശ്ര ഹേമമാലിനിയുടെ പേര് പരാമര്‍ശിച്ച് നടത്തിയ പ്രസ്താവന വിവാദത്തില്‍. സ്വന്തം പാര്‍ട്ടിയിലെ എംപിയെപ്പോലും മന്ത്രി വെറുതെ വിടുന്നില്ലെന്നും സ്ത്രീവിരുദ്ധ പരാമര്‍ശമാണ് നടത്തിയതെന്നുമാണ് വിമര്‍ശനം. നരോത്തം മിശ്ര ദാതിയയില്‍ ഒരു പൊതുപരിപാടിയില്‍ നടത്തിയ പരാമര്‍ശമാണ് വിവാദത്തിലായത്. ദാതിയയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു നരോത്തം മിശ്ര- “സാംസ്‌കാരിക പരിപാടികൾ മാത്രമല്ല സംഘടിപ്പിച്ചത്, ഹേമമാലിനിയെ വരെ കൊണ്ടുവന്ന് നൃത്തം ചെയ്യിച്ചു. അത്രയധികം വികസനം ദാതിയയില്‍ കൊണ്ടുവന്നു.”

പിന്നാലെ വിമര്‍ശനവുമായി കോണ്‍ഗ്രസും ജനതാദള്‍ യുണൈറ്റഡും രംഗത്തെത്തി. ഹേമമാലിനി ബിജെപി എംപിയാണ്. സ്വന്തം പാർട്ടിയുടെ എംപിയെപ്പോലും നരോത്തം മിശ്ര വെറുതെവിട്ടില്ലെന്നാണ് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗിന്‍റെ വിമര്‍ശനം. ബിജെപിയുടെ ബഹുമാനപ്പെട്ട മന്ത്രിയുടെ സ്ത്രീകളോടുള്ള നീചമായ പെരുമാറ്റം കാണൂ എന്ന അടിക്കുറിപ്പോടെ ദിഗ്‌വിജയ സിംഗ് സംഭവത്തിന്‍റെ ദൃശ്യം സമൂഹ മാധ്യമമായ എക്സില്‍ പോസ്റ്റ് ചെയ്തു. “ലജ്ജാവഹമായ പരാമര്‍ശം. സ്വന്തം പാർട്ടിയിലെ എംപിയായ ഹേമമാലിനിയെ കുറിച്ച് വരെ മോശമായ പരാമര്‍ശം നടത്തി”- എന്നാണ് ജെഡിയു എക്സില്‍ കുറിച്ചത്.

മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ നാലാം തവണയാണ് നരോത്തം മിശ്ര ദാതിയയിൽ നിന്ന് മത്സരിക്കുന്നത്. 2008, 2013, 2018 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മിശ്ര ദാതിയയിൽ നിന്ന് വിജയിച്ചു.

തന്‍റെ മണ്ഡലത്തിലെ റോഡുകള്‍ ഹേമമാലിനിയുടെ കവിളുകള്‍ പോലെയാക്കുമെന്ന് പരാമര്‍ശം നടത്തി നേരത്തെ മധ്യപ്രദേശിലെ മറ്റൊരു ബിജെപി എംഎല്‍എ വിവാദത്തില്‍പ്പെട്ടിരുന്നു. ജബേരയില്‍ നിര്‍മിക്കുന്ന റോഡുകള്‍ ഹേമമാലിനിയുടെ കവിളുകള്‍ പോലെ മിനുസമുള്ളതായിരിക്കുമെന്നാണ് ധര്‍മേന്ദ്ര സിങ് ലോധി എന്ന എംഎല്‍എ പറഞ്ഞത്. റോഡ് നിര്‍മാണ പ്രവൃത്തിയുടെ ഉദ്ഘാടനത്തിലായിരുന്നു പരാമര്‍ശം. ഇപ്പോള്‍ ഏത് നടിയാണ് നന്നായി അഭിനയിക്കുന്നതെന്ന് എംഎല്‍എയോട് ആരോ സദസ്സില്‍ നിന്ന് ചോദിച്ചു. കത്രീന കൈഫ് എന്ന മറുപടി സദസ്സില്‍ നിന്നു വന്നു. എന്നാല്‍ കത്രീനയ്ക്ക് വയസ്സായി എന്നായിരുന്നു എംഎല്‍എയുടെ പ്രതികരണം. ഈ പരാമര്‍ശത്തിനെതിരെയും രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാഠപുസ്തകത്തിലെ പേരുമാറ്റൽ അന്തിമതീരുമാനമായിട്ടില്ല; വിശദീകരണവുമായി NCERT

Next Post

രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷന്റെ വസതിയിൽ ഇഡി റെയ്ഡ്, അശോക് ഗെലോട്ടിന്റെ മകനും നോട്ടീസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഹീര കൺസ്ട്രക്ഷൻസിന്റെ സ്ഥാപനങ്ങളിൾ ഇഡി റെയ്ഡ്, അന്വേഷണം കോടികൾ വായ്പയെടുത്ത് എസ്ബിഐയെ വഞ്ചിച്ച കേസിൽ

രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷന്റെ വസതിയിൽ ഇഡി റെയ്ഡ്, അശോക് ഗെലോട്ടിന്റെ മകനും നോട്ടീസ്

വൈദ്യുതി പ്രതിസന്ധിയിൽ ഉന്നത യോഗം; പവർ കട്ട്, വൈദ്യുതി ചാർജ് വർധനയടക്കം കടുത്ത തീരുമാനം ഇന്നുണ്ടായേക്കില്ല

സർചാർജ് പിൻവലിക്കില്ല: വൈദ്യുതി നിരക്കിൽ യൂണിറ്റിന് 19 പൈസ അധികം ഈടാക്കുന്നത് തുടരും

എട്ട് കോടി വിലവരുന്ന ദിനോസര്‍ അസ്ഥികള്‍ ചൈനയ്ക്ക് മറിച്ച് വിറ്റ നാല് യുഎസ് പൗരന്മാര്‍ അറസ്റ്റില്‍

എട്ട് കോടി വിലവരുന്ന ദിനോസര്‍ അസ്ഥികള്‍ ചൈനയ്ക്ക് മറിച്ച് വിറ്റ നാല് യുഎസ് പൗരന്മാര്‍ അറസ്റ്റില്‍

ഹൈക്കോടതിയിൽ കേസ് പരിഗണിക്കുക വനിതാ ജഡ്ജിമാർ മാത്രം അടങ്ങുന്ന ഫുൾ ബെഞ്ച് ; ചരിത്രം

'അന്വേഷണം കരുവന്നൂർ ബാങ്കിൽ മാത്രമാക്കണം'; ഇഡിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ

സ്വർണവിലയിൽ കുതിപ്പ് തുടരുന്നു; ഇന്ന് പവന് 200 രൂപ വർധിച്ചു

സ്വർണവില കുതിക്കുന്നു; ഈ മാസത്തെ ഉയർന്ന നിലയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021