• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വിവാഹത്തിലും ഖബറടക്കത്തിലും സഹകരിക്കില്ല; ലഹരിക്കേസുകളിൽ വടിയെടുത്ത് മഹല്ല് കമ്മിറ്റി

by Web Desk 04 - News Kerala 24
August 27, 2022 : 4:01 pm
in Kerala, News
Reading Time: 1 min read
0
A A
0
വിവാഹത്തിലും ഖബറടക്കത്തിലും സഹകരിക്കില്ല; ലഹരിക്കേസുകളിൽ വടിയെടുത്ത് മഹല്ല് കമ്മിറ്റി

കാസർകോട്: ലഹരിക്കടത്ത് കേസിൽ ഉൾപ്പെടുന്നവരെ സമുദായവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളിൽ നിന്നും വിലക്കാൻ തീരുമാനമെടുത്ത് മഹല്ല് കമ്മിറ്റി. കാസർകോട് പടന്നക്കാട് അൻസാറുൽ ഇസ്‍ലാം ജമാഅത്ത് മഹല്ല് കമ്മിറ്റിയാണ് മുന്നറിയിപ്പുമായി രം​ഗത്തെത്തിയത്. ലഹരിയുമായി ബന്ധപ്പെട്ടുള്ള കേസുകളിൽ പിടിപ്പിക്കപ്പെടുന്നവരുടെ വിവാഹം, ഖബറടക്കം തുടങ്ങി എല്ലാ പരിപാടികളിലും സഹകരിക്കില്ലെന്ന് മഹല്ല് കമ്മിറ്റി വ്യക്തമാക്കി. ഇത്തരം കേസുകളിൽ ഉൾപ്പെടുന്നവരെ മഹല്ല് കമ്മിറ്റിയിൽനിന്ന് പുറത്താക്കുകയും ചെയ്യും.

അവിവാഹിതരായ ചെറുപ്പക്കാരാണ് പിടിക്കപ്പെടുന്നതെങ്കിൽ ഇവരുടെ വിവാഹവുമായി മഹല്ല് കമ്മിറ്റി സഹകരിക്കില്ലെന്ന് അറിയിച്ചു. വീട്ടുകാർക്ക് മഹല്ല് കമ്മറ്റി ലഭ്യമാക്കുന്ന ക്ലിയറൻസ് സർട്ടിഫിക്കറ്റും നൽകില്ല. പുറമെ, മഹല്ലിന്റെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കുകയും ചെയ്യും. കേസിൽ ഉൾപ്പെട്ടവർ മരിച്ചാൽ ഖബറടക്കത്തിനുശേഷമുള്ള ചടങ്ങുകളിൽ മഹല്ലുമായി ബന്ധപ്പെട്ട് ആരും പങ്കെടുക്കില്ല. യുവാക്കൾ രാത്രി പത്തിനുശേഷം കാരണമില്ലാതെ ടൗണുകളിൽ കൂട്ടംകൂടി നിൽക്കരുതെന്നും കമ്മിറ്റി വിലക്കി. കുട്ടികളുടെ രാത്രി സഞ്ചാരം രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും കുട്ടികൾ എങ്ങോട്ട്, ആരുടെ കൂടെ പോകുന്നു തുടങ്ങി എല്ലാ കാര്യങ്ങളും രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും മഹല്ല് കമ്മിറ്റി നിർദേശിച്ചു.

ലഹരിക്കേസുകളിൽ യുവാക്കൾ കൂടുതലായി ഉൾപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പടന്നക്കാട് അൻസാറുൽ ഇസ്‍ലാം ജമാഅത്ത് കമ്മിറ്റിശക്​തമായ നിലപാടുമായി രംഗത്തുവന്നത്. മുമ്പ് 2018 മാർച്ചിലും ലഹരിക്കേസുകളിൽ ഉൾപ്പെടുന്നവർക്കെതിരെ നടപടിയെടുത്തിരുന്നു. അന്ന് മഹല്ലിലെ രണ്ട് പേർക്കെതിരെ കമ്മിറ്റി നടപടിയെടുത്തു. 580 വീടുകളാണ് കമ്മിറ്റിക്കു കീഴിലുള്ളത്.

വീണ്ടും ലഹരി മാഫിയ സജീവമായതോടെയാണ് മഹല്ല് കമ്മിറ്റി വീണ്ടും രം​ഗത്തെത്തിയത്. കുറച്ച് ദിവസം മുമ്പ് നാലുപേരെ മഹല്ലിലെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കുകയും ചെയ്തു. ലഹരിക്കേസിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് നടപടിയെടുത്തത്. ഇതുവരെ പത്തോളം പേർക്കെതിരെ നടപടിയെടുത്തു. മഹല്ല് കമ്മിറ്റിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് വിവിധ സംഘടനകൾ രംഗത്തെത്തി. കാഞ്ഞങ്ങാട് ഡിവൈഎസ്പി കമ്മിറ്റിയെ അനുമോദിച്ചു. കമ്മിറ്റിയുടേത് മാതൃകാപരമായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സൗദിയിലെ എല്ലാ വിമാനത്താവളങ്ങളിലും ഉംറ വിസക്കാർക്ക് ഇറങ്ങാനാവില്ല

Next Post

വീണ്ടും തെരുവുനായ ആക്രമണം, പാലക്കാട് 5 വയസ്സുകാരിക്ക് കടിയേറ്റു; വന്ധ്യംകരണ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വീണ്ടും തെരുവുനായ ആക്രമണം, പാലക്കാട് 5 വയസ്സുകാരിക്ക് കടിയേറ്റു; വന്ധ്യംകരണ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടും

വീണ്ടും തെരുവുനായ ആക്രമണം, പാലക്കാട് 5 വയസ്സുകാരിക്ക് കടിയേറ്റു; വന്ധ്യംകരണ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടും

സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തെന്ന കേസ്; അർജുൻ ആയങ്കി അറസ്റ്റിൽ

സ്വര്‍ണക്കടത്തിന് ഒത്താശ; അർജുൻ ആയങ്കിക്ക് പിന്നാലെ ഒരു സഹായി കൂടി പിടിയില്‍

ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണം: കമ്മീഷനുകളുടെ ഇടക്കാല റിപ്പോർട്ടുകൾ വെബ്സൈറ്റിൽ

ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണം: കമ്മീഷനുകളുടെ ഇടക്കാല റിപ്പോർട്ടുകൾ വെബ്സൈറ്റിൽ

മഴ ശക്തം, കണ്ണൂരിലും കോഴിക്കോടും മലവെള്ളപ്പാച്ചിൽ; വനത്തിൽ ഉരുൾപ്പൊട്ടലെന്ന് സംശയം

മഴ ശക്തം, കണ്ണൂരിലും കോഴിക്കോടും മലവെള്ളപ്പാച്ചിൽ; വനത്തിൽ ഉരുൾപ്പൊട്ടലെന്ന് സംശയം

പൊലീസുകാരന്റെ വീട്ടിൽ കയറി കൊല്ലുമെന്ന് ഭീഷണി, ഒളിവിലായിരുന്ന പ്രതി കഞ്ചാവുമായി പിടിയിൽ

പൊലീസുകാരന്റെ വീട്ടിൽ കയറി കൊല്ലുമെന്ന് ഭീഷണി, ഒളിവിലായിരുന്ന പ്രതി കഞ്ചാവുമായി പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021