മുംബൈ: മഹാരാഷ്ട്രയിലും വിസി നിയമന വിവാദം. വിസി നിയമനത്തിൽ മഹാരാഷ്ട്ര സർക്കാർ ഇടപെടലിന് മന്ത്രിസഭാ തീരുമാനം. ഇനി സെർച്ച് കമ്മിറ്റി ശുപാർശ ചെയ്യുന്ന അഞ്ച് പേരുകളിൽ രണ്ടെണ്ണം സംസ്ഥാന സർക്കാർ തെരഞ്ഞെടുത്ത് ഗവർണർക്ക് സമർപ്പിക്കും. നേരത്തെ സെർച്ച് കമ്മറ്റി നേരിട്ട് 5 പേരുകൾ ഗവർണർക്ക് സമർപ്പിക്കുകയായിരുന്നു. നേരത്തെ കമ്മിറ്റി നേരിട്ട് പേരുകൾ നൽകുകയായിരുന്നു. ഗവർണറുടെ അധികാരത്തിൽ സംസ്ഥാന സർക്കാർ ഇടപെടുന്നെന്ന് ബിജെപി വിമർശിച്ചു. എന്നാല്‍, ഗവർണറുടെ രാഷ്ട്രീയ ഇടപെടലിനെ തടയിടാനാണ് പുതിയ തീരുമാനമാണെന്നാണ് സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നത്. യൂണിവേഴ്സിറ്റികളുടെ ഭരണ നിർവഹണത്തിന് ഉന്നത വിദ്യാഭ്യാസ മന്ത്രിയെ പ്രോ വിസി ആക്കാനും മന്ത്രിസഭാ തീരുമാനിച്ചിട്ടുണ്ട്.