• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മധ്യപ്രദേശിൽ അക്കൗണ്ട് തുറന്ന് എഎപി; തോൽവി അറിഞ്ഞ് കോൺഗ്രസ് സ്ഥാനാർഥി മരിച്ചു

by Web Desk 04 - News Kerala 24
July 17, 2022 : 9:23 pm
in India, News
Reading Time: 1 min read
0
A A
0
മധ്യപ്രദേശിൽ അക്കൗണ്ട് തുറന്ന് എഎപി; തോൽവി അറിഞ്ഞ് കോൺഗ്രസ് സ്ഥാനാർഥി മരിച്ചു

ഭോപാൽ: മധ്യപ്രദേശിലും തിരഞ്ഞെടുപ്പ് വിജയവുമായി ആം ആദ്മി പാർട്ടി(എഎപി). മധ്യപ്രദേശിലെ സിംഗ്രൗലി മുൻസിപൽ കോർപറേഷനിൽ മേയർ സ്ഥാനത്തേയ്ക്കു നടന്ന തിരഞ്ഞെടുപ്പിലാണ് എഎപി സ്ഥാനാർഥി റാണി അഗർവാൾ വിജയിച്ചത്. ബിജെപി സ്ഥാനാർഥിയും നിലവിലെ കോർപറേഷൻ ചെയർമാനുമായ ചന്ദ്രപ്രദാപ് വിശ്വക്ര‍മയെ 9,300 വോട്ടുകൾക്കാണ് റാണി അഗർവാൾ പരാജയപ്പെടുത്തിയത്.

11 മുൻസിപ്പൽ കോർപറേഷനിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ അഞ്ചിടത്ത്( ബുർഹാൻപുർ, ഖാണ്ഡ്‌വ,സാത്‌ന,സാഗർ, ഉജൈൻ) ബിജെപിയും രണ്ടിടത്ത്(ഭോപാൽ, ഇൻഡോർ) കോൺഗ്രസും ഒരിടത്ത് എഎപിയുമാണ് വിജയിച്ചത്. മറ്റിടങ്ങളിൽ വോട്ടെണ്ണൽ പൂർത്തിയായിട്ടില്ല. മധ്യപ്രദേശിൽ അക്കൗണ്ട് തുറന്ന റാണി അഗർവാളിനെ എഎപി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‍രിവാൾ അഭിനന്ദിച്ചു.

‘രാജ്യത്തുടനീളമുള്ള ആളുകൾ ആം ആദ്മി പാർട്ടിയുടെ സത്യസന്ധമായ രാഷ്ട്രീയം അംഗീകരിക്കുന്നു’ എന്ന് കേജ്‍രിവാൾ ട്വീറ്റു ചെയ്തു. വരുമാനത്തിന്റെ കാര്യത്തിൽ ഇൻഡോറിനു ശേഷം സംസ്ഥാനത്തെ ഏറ്റവും സമ്പന്നമായ രണ്ടാമത്തെ മുനിസിപ്പൽ കോർപ്പറേഷനാണ് സിംഗ്രൗലി മുനിസിപ്പൽ കോർപ്പറേഷൻ. കിഴക്കൻ യുപിയുമായി അതിർത്തി പങ്കിടുന്ന വിന്ധ്യ പ്രദേശത്താണ് കോർപറേഷൻ എന്നും പ്രത്യേകതയുണ്ട്.

അതിനിടെ, മധ്യപ്രദേശിലെ റേവ മുൻസിപൽ കൗൺസിലിൽ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാർഥി ഹരിനാരായൺ ഗുപ്ത ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തിരഞ്ഞെടുപ്പു പരാജയം അറിഞ്ഞതിനു പിന്നാലെ ഹരിനാരായണനു ഹൃദയാഘാതം ഉണ്ടാകുകയായിരുന്നെന്നാണ് വിവരം. ഹനുമാന മേഖലയിലെ മുനിസിപ്പൽ കൗൺസിലിലെ ഒൻപതാം വാർഡിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച ഹരിനായരായണനെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച അഖിലേഷ് ഗുപ്ത 14 വോട്ടുകൾക്കാണ് തോൽപ്പിച്ചത്.

മധ്യപ്രദേശിൽ 11 മുനിസിപ്പൽ കോർപ്പറേഷൻ, 36 നഗരസഭകൾ, 86 നഗർ പരിഷത്തുകൾ എന്നിവടങ്ങളിലേക്കു നടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പിന്റെ ഫലമാണ് ഞായറാഴ്ച പ്രഖ്യാപിച്ചത്. ജൂലൈ 6നായിരുന്നു തിരഞ്ഞെടുപ്പ്. 16 നഗർ പാലിക നിഗം, 99 നഗർ പാലിക പരിഷത്ത്, 298 നഗർ പരിഷത്ത് എന്നിവയുൾപ്പെടെ 413 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂലൈ 6, 13 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് നടന്നത്. ജൂലൈ 20നാണ് വോട്ടെണ്ണൽ

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാലക്കാട് സ്റ്റേഡിയം ഗ്രൗണ്ടിൽ അവിചാരിതമായി ഹെലികോപ്റ്റർ ഇറങ്ങി, പരിഭ്രാന്തി

Next Post

കുവൈത്തില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കുവൈത്തില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു

കുവൈത്തില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു

‘ കുഞ്ഞില കാണിച്ചത് കുട്ടികളുടെ വികൃതി ‘ ; പ്രതികരണവുമായി രഞ്ജിത്ത്

' കുഞ്ഞില കാണിച്ചത് കുട്ടികളുടെ വികൃതി ' ; പ്രതികരണവുമായി രഞ്ജിത്ത്

ബസ് നിർത്താൻ ആവശ്യപ്പെട്ട യുവാവിനെ തല്ലി കെഎസ്ആർടിസി ഡ്രൈവർ

ബസ് നിർത്താൻ ആവശ്യപ്പെട്ട യുവാവിനെ തല്ലി കെഎസ്ആർടിസി ഡ്രൈവർ

കോൺഗ്രസ് നേതാവ് മാർഗരറ്റ് ആൽവ പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥി

കോൺഗ്രസ് നേതാവ് മാർഗരറ്റ് ആൽവ പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥി

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരായ അക്രമം നേതാക്കൾ അറിഞ്ഞ് ;  യൂത്ത് കോൺ​ഗ്രസ് ​വാട്ട്സ്ആപ്പ് ചാറ്റ് പുറത്ത്

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരായ അക്രമം നേതാക്കൾ അറിഞ്ഞ് ; യൂത്ത് കോൺ​ഗ്രസ് ​വാട്ട്സ്ആപ്പ് ചാറ്റ് പുറത്ത്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021