റിയാദ്: സൗദി അറേബ്യയിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു. തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ജിസാൻ നഗരത്തിന് സമീപം ഈദാബിയിൽ എറണാകുളം വടക്കൻ പറവൂർ പാലത്തുരുത് സ്വദേശി മുഹമ്മദ് റാഫി നജാർക്കൽ (56) ആണ് മരിച്ചത്.
അബ്ദുറഹ്‌മാൻ, സുഹറ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യയും രണ്ട് പെണ്‍മക്കളുമുണ്ട്. ബെയ്ഷ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി ജിസാൻ ഈദാബിയിൽ ഖബറടക്കും. മരുമകൻ നിസാറും ഈദാബി ഏരിയ കെ.എം.സി.സി കമ്മിറ്റി അംഗങ്ങളും നിയമ നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.




















