• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വയോധികനായ ഓട്ടോറിക്ഷ ഡ്രൈവറെ ആക്രമിച്ച് പണം തട്ടി; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍

by Web Desk 04 - News Kerala 24
March 8, 2023 : 7:16 pm
in Kerala, News
0
A A
0
വയോധികനായ ഓട്ടോറിക്ഷ ഡ്രൈവറെ ആക്രമിച്ച് പണം തട്ടി; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍

തിരുവനന്തപുരം: പാലോട് ഓട്ടോറിക്ഷ ഡ്രൈവറായ വയോധികനെ ആക്രമിച്ച് പണം പിടിച്ചു പറിച്ച സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍. അടുത്തിടെ പൊലീസിന്‍റെ കരുതൽ തടങ്കൽ നിന്ന് പുറത്ത് ഇറങ്ങിയ റെമോ എന്ന് വിളിക്കുന്ന അരുൺ (24) നെയാണ് പാലോട് പൊലീസ് പിടികൂടിയത്. ഇയാള്‍ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. ഉൾവനത്തിൽ ഏറുമാടം കെട്ടി ഒളിവിൽ താമസിച്ചു വരികയായിരുന്നു അരുൺ. ഓട്ടോറിക്ഷാ ഡ്രൈവറായ ഊളൻകുന്ന് ആലംപ്പാറ കോനത്തു വീട്ടിൽ സുരേന്ദ്രനെ (73) അക്രമിച്ച് പണം തട്ടിയത് കേസിൽ ആണ് അരുൺ പിടിയിലായത്.

തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന സുരേന്ദ്രനെ ഊളൻകുന്ന് എന്ന സ്ഥലത്ത് വച്ച് പിന്തുടർന്ന് വന്ന അരുൺ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. ഇദ്ദേഹത്തിന്‍റെ പോക്കറ്റ് വലിച്ചു കീറി അതിൽ ഉണ്ടായിരുന്ന രണ്ടായിരം രൂപ പിടിച്ച് പറിക്കുകയായിരുന്നുവെന്ന് പാലോട് പൊലീസ് പറഞ്ഞു

സുരേന്ദ്രൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാലോട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അരുണിനെ പിടികൂടുന്നത്. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അതേസമയം, താമരശ്ശേരിയിൽ നിന്ന് മാസങ്ങൾക്ക് മുമ്പ് വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടാം പ്രതി പൊലീസിന്‍റെ പിടിയിലായി. കോഴിക്കോട് പെരുമണ്ണ സ്വദേശി നൗഷാദിനെയാണ് താമരശ്ശേരി പൊലീസ് പിടികൂടിയത്.

കേസിൽ നേരത്തെ അറസ്റ്റിലായ ഒന്നാം പ്രതി അലി ഉബൈറാൻറെ അടുത്ത അനുയായി ആണ് നൗഷാദ്. സംഭവത്തിന് ശേഷം ഇയാൾ ഒളിവിലായിരുന്നു. നവംബർ 22നാണ് താമരശ്ശേരി സ്വദേശി അഷറഫിനെ അലി ഉബൈറാൻറെ നേതൃത്വത്തിലുളള സംഘം തട്ടിക്കൊണ്ടുപോയി രണ്ട് ദിവസങ്ങൾക്ക് ശേഷം ആറ്റിങ്ങലിൽ ഉപേക്ഷിച്ചത്. അലി ഉബൈറാനും അഷറഫിൻറെ ബന്ധുവും തമ്മിൽ വിദേശത്ത് വച്ചുണ്ടായ പണമിടപാട് തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണം. ഒളിവിലായിരുന്ന ഒന്നാം പ്രതി അലിഉബൈറാനെ കഴിഞ്ഞമാസം 22നാണ് അന്വേഷണ സംഘം പിടികൂടിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അവധിക്ക് നാട്ടില്‍ പോയ പ്രവാസി യുവാവ് മടക്കയാത്രയ്ക്ക് തൊട്ടുമുമ്പ് കുഴഞ്ഞുവീണ് മരിച്ചു

Next Post

മുൻ ഭർത്താവിനൊപ്പം ഓടിപ്പോകാൻ സ്വന്തം വീട് കൊള്ളയടിച്ചു, യുവതി അറസ്റ്റിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മുൻ ഭർത്താവിനൊപ്പം ഓടിപ്പോകാൻ സ്വന്തം വീട് കൊള്ളയടിച്ചു, യുവതി അറസ്റ്റിൽ

മുൻ ഭർത്താവിനൊപ്പം ഓടിപ്പോകാൻ സ്വന്തം വീട് കൊള്ളയടിച്ചു, യുവതി അറസ്റ്റിൽ

ഗ്രീൻ ചാനൽ വഴി സ്വർണം കടത്താൻ ശ്രമം, എയർ ഇന്ത്യ ജീവനക്കാരൻ പിടിയിൽ

ഗ്രീൻ ചാനൽ വഴി സ്വർണം കടത്താൻ ശ്രമം, എയർ ഇന്ത്യ ജീവനക്കാരൻ പിടിയിൽ

അർധസഹോദരനുമായി 20കാരിക്ക് അവിഹിത ബന്ധം; എതിർത്ത അമ്മയെ കൊലപ്പെടുത്തി നാടുവിട്ടു, ഒടുവിൽ പിടിയിൽ

അർധസഹോദരനുമായി 20കാരിക്ക് അവിഹിത ബന്ധം; എതിർത്ത അമ്മയെ കൊലപ്പെടുത്തി നാടുവിട്ടു, ഒടുവിൽ പിടിയിൽ

ബ്രഹ്‌മപുരത്തേക്ക് ഇനി പ്ലാസ്റ്റിക് മാലിന്യം കൊണ്ട് പോകില്ല; തീരുമാനം മുഖ്യമന്ത്രി വിളിച്ച യോ​ഗത്തിൽ

ബ്രഹ്‌മപുരത്തേക്ക് ഇനി പ്ലാസ്റ്റിക് മാലിന്യം കൊണ്ട് പോകില്ല; തീരുമാനം മുഖ്യമന്ത്രി വിളിച്ച യോ​ഗത്തിൽ

‘നീ പെണ്ണാണ് എന്ന് കേൾക്കുന്നത് അഭിമാനം, വെറും പെണ്ണ് എന്ന് പറയുന്നിടത്താണ് പ്രതിഷേധം’; കുറിപ്പുമായി രേണുരാജ്

'നീ പെണ്ണാണ് എന്ന് കേൾക്കുന്നത് അഭിമാനം, വെറും പെണ്ണ് എന്ന് പറയുന്നിടത്താണ് പ്രതിഷേധം'; കുറിപ്പുമായി രേണുരാജ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021