കൊല്ലം: ജോലിക്ക് പോകാൻ നിർബന്ധിച്ചതിന് ഭാര്യയെ വിറകുകൊണ്ട് തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. കൊട്ടിയം തഴുത്തല മിനി കോളനിയില്‍ സുധീഷ് ഭവനം വീട്ടില്‍ ചന്ദ്രന് മകന് സുധീഷ് (27) ആണ് പിടിയിലായത്.
26ന് വൈകിട്ടാണ് സംഭവം. ജോലിക്ക് പോകാതെ വീട്ടില്‍ നിന്ന സുധീഷിനോട് ജോലിക്ക് പോകാനും പണയം വച്ച സ്വര്‍ണാഭരണങ്ങള്‍ എടുത്ത് നല്‍കാനും ആവശ്യപ്പെട്ട ഭാര്യ ലക്ഷ്മിയെ വിറകുകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. തുടര്‍ന്ന് ഒന്നര വയസുള്ള കുഞ്ഞിനെ കട്ടിലിലേക്ക് എറിഞ്ഞ് പരിക്കേല്‍പ്പിക്കുകയും ചെയ്തു.
തലയ്ക്കും കൈയ്ക്കും കണ്ണിനും പരിക്കേറ്റ ലക്ഷ്മി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ലക്ഷ്മിയുടെ പരാതിയില്‍ തഴുത്തലയിൽ നിന്ന് സുധീഷിനെ പോലീസ് പിടികൂടി. കൊട്ടിയം സബ് ഇന്‍സ്പെക്ടര്‍മാരായ സുജിത് ബി നായര്‍, റെനോക്സ്, ജോയി, ഗിരീശന് സിപിഒ അനൂപ്, ജാസ്മിന് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.