ഹൈദരാബാദ്: സ്വകാര്യ ബാങ്കില്‍ അതിക്രമിച്ചു കയറി വ്യാജ ബോംബ് ഉപയോഗിച്ച് കൊള്ളയടിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഹൈദരാബാദിലെ ജീഡിമെറ്റ്ലയിലാണ് സംഭവം. 32 കാരനായ ശിവജിയാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച്ച വൈകുന്നേരം ഷാപൂര്‍ നഗറിലെ ആദര്‍ശ് ബാങ്കിന്റെ ക്യാഷ് കൗണ്ടറില്‍ ദേഹത്ത് ബോംബുണ്ടെന്ന് പറഞ്ഞാണ് പ്രതി അകത്ത് കടന്നത്.
ക്യാഷ് കൗണ്ടറിലെത്തിയ ശിവജി ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും രണ്ട് ലക്ഷം രൂപ കാഷ്യറോട് ആവശ്യപ്പെട്ടതായും പോലീസ് പറഞ്ഞു. ഇത് ബാങ്ക് ജീവനക്കാരില്‍ അല്പനേരം പരിഭ്രാന്തി സൃഷ്ടിച്ചു. എന്നിരുന്നാലും അവരില്‍ ഒരാള്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ജീവനക്കാരുടെ സഹായത്തോടെ ശിവജിയെ കസ്റ്റഡിയിലെടുത്തു. കരിമ്പ് കഷ്ണങ്ങളുപയോഗിച്ച് നിര്‍മ്മിച്ച ഇലക്ട്രോണിക് സര്‍ക്യൂട്ട് ഉപകരണമാണ് ഇയാള്‍ ഘടിപ്പിച്ചിരുന്നതെന്ന് ജീഡിമെറ്റ്ല സിഐ പവന് പറഞ്ഞു.