• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഭാര്യക്ക് ദുബൈയിൽ ജോലി, ദാമ്പത്യ പ്രശ്നം; ഭാര്യ വീടിന് യുവാവ് തീയിട്ടു, ഭാര്യയുടെ മാതാപിതാക്കൾ ഇറങ്ങിയോടി

by Web Desk 04 - News Kerala 24
February 19, 2024 : 8:49 pm
in Kerala, News
0
A A
0
ഭാര്യക്ക് ദുബൈയിൽ ജോലി, ദാമ്പത്യ പ്രശ്നം; ഭാര്യ വീടിന് യുവാവ് തീയിട്ടു, ഭാര്യയുടെ മാതാപിതാക്കൾ ഇറങ്ങിയോടി

തൃശ്ശൂര്‍: ഭാര്യയുടെ വീടിന് യുവാവ് തീയിട്ടു. ചാലക്കുടി തച്ചുടപറമ്പിലാണ് സംഭവം. തച്ചുടപറമ്പ് സ്വദേശി ബാലകൃഷ്ണന്റെ വീടിനാണ് മരുമകൻ തീയിട്ടത്. മാതാപിതാക്കൾ വീട്ടിൽ നിന്ന് ഇറങ്ങി ഓടിയതിനാൽ ആര്‍ക്കും പരിക്കേറ്റില്ല. ബാലകൃഷ്ണന്റെ മകളുടെ ഭര്‍ത്താവ് ലിജോ സംഭവത്തിന് ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇയാൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ലിജോയുടെ ഭാര്യക്ക് വിദേശത്താണ് ജോലി. ഇവര്‍ തമ്മിൽ ദാമ്പത്യ പ്രശ്നങ്ങളുണ്ടെന്നാണ് വിവരം. ദമ്പതികളുടെ മക്കൾ രണ്ട് പേരും ലിജോയ്ക്ക് ഒപ്പമാണ് താമസം. ഇന്ന് വൈകിട്ട് സ്കൂട്ടറിൽ ഭാര്യ വീട്ടിലെത്തിയ ലിജോ വീടിന് തീയിടുകയായിരുന്നു എന്നാണ് ബാലകൃഷ്ണനും ഭാര്യയും പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ചാലക്കുടിയിൽ ഫോട്ടോഗ്രാഫറാണ് ലിജോ.

ബാലകൃഷ്ണന്റെ മൂന്നാമത്തെ മകളുടെ ഭര്‍ത്താവാണ് ലിജോ പോൾ. ഇദ്ദേഹവും ഭാര്യയും തമ്മിൽ ഏറെക്കാലമായി തര്‍ക്കങ്ങളുണ്ടായിരുന്നു. ലിജോ പോൾ മകളെ ഉപദ്രവിച്ചിരുന്നെന്നും സംഭവം പൊലീസിടപെട്ട് രമ്യതയിൽ പരിഹരിച്ചതാണെന്നും ബാലകൃഷ്ണൻ പറയുന്നു. ഇവര്‍ തുടര്‍ന്ന് കൗൺസിലിംഗ് തേടിയെങ്കിലും ലിജോ ഉപദ്രവിക്കുന്നത് തുടര്‍ന്നതിനാൽ മകളെ സഹോദരങ്ങൾ ചേര്‍ന്ന് ദുബൈയിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മക്കളെ രണ്ട് പേരെയും ലിജോ പോളിന് ഒപ്പമാണ് താമസിപ്പിച്ചിരുന്നത്. കുറച്ച് ദിവസമായി ലിജോയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നുവെന്നും തന്നോട് പണം ആവശ്യപ്പെട്ടിരുന്നുവെന്നും ബാലകൃഷ്ണൻ പറയുന്നു. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് ലിജോ പോൾ തച്ചുടപ്പറമ്പിലെ വീട്ടിലെത്തിയത്. ഈ സമയത്ത് ബാലകൃഷ്ണൻ വീട്ടിലെ പൂന്തോട്ടത്തിൽ ചെടി നനയ്ക്കുകയായിരുന്നു. ഭാര്യ അകത്ത് പൂജാമുറിയിൽ വിളക്ക് വയ്ക്കുകയായിരുന്നു. ഇവ‍ര്‍ മൂവരും തമ്മിൽ വാക്കുതര്‍ക്കം ഉണ്ടായതിന് പിന്നാലെയാണ് ലിജോ വീട്ടിൽ തീയിട്ടത്. ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വീട്ടിൽ പോകുന്നതിനെച്ചൊല്ലി ഭ‍ർത്താവുമായി ത‍ർക്കം, 3 കുട്ടികളെയുമെടുത്ത് യുവതി കിണറ്റിൽ ചാടി, കുട്ടികൾ മരിച്ചു

Next Post

ഇലക്ടറൽ ബോണ്ട്; ശ്രീകൃഷ്ണന്റെ ഉപമയുമായി പ്രധാനമന്ത്രിയെത്തിയത് തിരിച്ചടിയുടെ ഇളിഭ്യത മറയ്ക്കാൻ: എം എ ബേബി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇലക്ടറൽ ബോണ്ട്; ശ്രീകൃഷ്ണന്റെ ഉപമയുമായി പ്രധാനമന്ത്രിയെത്തിയത് തിരിച്ചടിയുടെ ഇളിഭ്യത മറയ്ക്കാൻ: എം എ ബേബി

ഇലക്ടറൽ ബോണ്ട്; ശ്രീകൃഷ്ണന്റെ ഉപമയുമായി പ്രധാനമന്ത്രിയെത്തിയത് തിരിച്ചടിയുടെ ഇളിഭ്യത മറയ്ക്കാൻ: എം എ ബേബി

ലക്ഷദ്വീപ് നിവാസികളുടെ യാത്രാക്ലേശം പരിഹരിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് ജോൺ ബ്രിട്ടാസ് എംപി കത്തയച്ചു

ലക്ഷദ്വീപ് നിവാസികളുടെ യാത്രാക്ലേശം പരിഹരിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് ജോൺ ബ്രിട്ടാസ് എംപി കത്തയച്ചു

തൃപ്പൂണിത്തുറ അപകടം; കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും: മന്ത്രി പി രാജീവ്

തൃപ്പൂണിത്തുറ അപകടം; കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും: മന്ത്രി പി രാജീവ്

തൊഴിൽ അനുഭവങ്ങളിലൂടെ പ്രൊഫഷണൽ വൈദ​ഗ്ധ്യം; നൈപുണ്യ വികസന കേന്ദ്രങ്ങൾ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

തൊഴിൽ അനുഭവങ്ങളിലൂടെ പ്രൊഫഷണൽ വൈദ​ഗ്ധ്യം; നൈപുണ്യ വികസന കേന്ദ്രങ്ങൾ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

ഇസ്രായേൽ സമ്പദ്ഘടനക്ക് വീണ്ടും തിരിച്ചടി  : ജി.ഡി.പി 19.4 ശതമാനം കൂപ്പുകുത്തി

ഇസ്രായേൽ സമ്പദ്ഘടനക്ക് വീണ്ടും തിരിച്ചടി : ജി.ഡി.പി 19.4 ശതമാനം കൂപ്പുകുത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021