കാസർകോട്∙ ബോവിക്കാനത്ത് ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. മുതലപ്പാറ ജവരിക്കുളത്തെ മണി (43) ആണ് മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഭാര്യ സുഗന്ധിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ച തിരിഞ്ഞ് 2 മണിയോടെ വീട്ടിൽ വച്ചാണ് ആക്രമണം. മക്കളും ഭാര്യാമാതാവും നോക്കി നിൽക്കെ മണി ഭാര്യയെ കത്തിയെടുത്ത് വെട്ടുകയായിരുന്നു. അതിനുശേഷം വീട്ടിൽനിന്ന് ഇറങ്ങിപ്പോയ മണിയെ 4 മണിയോടെ വീടിന് അടുത്തുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.