കോഴിക്കോട്: കോഴിക്കോട് ദേശീയപാതയിൽ കൊടുവള്ളി പാലക്കുറ്റിയിൽ വാഹനാപകടത്തില്‍ സ്കൂട്ടര്‍ യാത്രികന്‍ മരിച്ചു. സ്വകാര്യ ബസും ആക്റ്റീവ സ്കൂട്ടറും തമ്മിലിടിച്ചുണ്ടായ അപകടത്തില്‍ കൊടുവള്ളി വെള്ളാരം കല്ലുങ്ങൽ അബ്ദുൽമജീദ് (51) ആണ് മരണപ്പെട്ടത്. സ്കൂട്ടറിൽ കൂടെയുണ്ടായിരുന്ന മകൻ സിനാനും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സാണ് അബ്ദുല്‍ മജീദ് സഞ്ചരിച്ചിരുന്ന സ്കൂട്ടറലിടിച്ചത്. വയറിംഗ് പ്ലംബിംഗ് ജോലികള്‍ ചെയ്തിരുന്നയാളാണ് അബ്ദുൽമജീദ്. പരേതനായ കുഞ്ഞമ്മദ് ഹാജിയുടെ മകനാണ്. നസീമയാണ് ഭാര്യ. സിനാൻ , മിസ്രിയ, ഷഹാന ഷെറിൻ എന്നിവർ മക്കളാണ്. ഷിഹാബ് ബാബു മരുമകനാണ്. കഴിഞ്ഞ ദിവസം ദേശീയ പാതയിലെ കുഴിയിൽ ബൈക്ക് വീണ് യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. കൊച്ചി കുമ്പളത്തും വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു. കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് യുവാവ് മരിച്ചു. കുമ്പളം സ്വദേശി ജോണ്‍ പോള്‍(35)ആണ് മരിച്ചത്. ജോണ്‍ പോളിനെ ഇടിച്ച വാഹനത്തിന്റെ ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. കടുങ്ങല്ലൂര്‍ സ്വദേശി ഇസ്മായിലിന് എതിരെയാണ് കേസ്. ഇന്നലെ രാത്രി 12 ഓടെ ആയിരുന്നു അപകടം നടന്നത്.
പാലക്കാട് പുതുനഗരത്തിലും കഴിഞ്ഞദിവസം ബൈക്കപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു. പടിക്കല്‍പ്പാടം രവി (48) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് കൊടുവായൂര്‍-പുതുനഗരം പാതയില്‍ ന്യൂ തിയേറ്ററിനടുത്ത് വച്ചായിരുന്നു അപകടം നടന്നത്. പുതുനഗരം ഭാഗത്തുനിന്ന് വന്ന ബൈക്ക് കൊടുവായൂര്‍ ഭാഗത്തുനിന്ന് വന്ന സ്‌കൂട്ടറിനെ ഇടിച്ച് തെറിപ്പിച്ചു തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക്റോ ഡരികില്‍ നില്‍ക്കുകയായിരുന്ന രവിയെ ഇടിച്ചുതെറിപ്പിക്കയായിരുന്നു. പരിക്കേറ്റ രവിയെ ഉടനെ തന്നെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.