തിരുവനന്തപുരം: പോത്തൻകോട് കല്ലൂരിൽ ബൈക്കിലെത്തിയ സംഘം യുവാവിനെ വെട്ടിക്കൊന്നു. കല്ലൂര്‍ സ്വദേശി സുധീഷ് (35) ആണ് കൊല്ലപ്പെട്ടത്. ബൈക്കിലും ഓട്ടോയിലും എത്തിയ സംഘംകാല് വെട്ടിയെടുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധീഷ് രക്തം വാര്‍ന്നാണ് മരിച്ചത്. 12 ഓളം പേർ അടങ്ങിയ സംഘമാണ് കാൽ വെട്ടിയെടുത്തത്. സംഘത്തെ കണ്ട് ഓടി വീട്ടിൽ കയറിയ സുധീഷിനെ വീട്ടിനകത്ത് ഇട്ടു സംഘം വെട്ടുകയായിരുന്നു. കാൽ വെട്ടിയെടുത്ത് ശേഷം ബൈക്കിൽ കാൽ എടുത്തുകൊണ്ടുപോയി റോഡിലേക്ക് സംഘം വലിച്ചെറിഞ്ഞു. പോത്തന്‍കോട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.