• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പ്രവാസിയായ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മുഖ്യ പ്രതി പിടിയിൽ

by Web Desk 04 - News Kerala 24
October 25, 2022 : 7:58 pm
in Kerala, News
Reading Time: 1 min read
0
A A
0
പ്രവാസിയായ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മുഖ്യ പ്രതി പിടിയിൽ

താമരശേരി: പ്രവാസിയായ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മുഖ്യ പ്രതി പിടിയിൽ. മലപ്പുറം രണ്ടത്താണി കഴുങ്ങിൽ വീട്ടിൽ മുഹമ്മദ് ജൗഹറി (33)നെയാണ്‌ കോഴിക്കോട് റൂറൽ എസ് പി ആർ കറപ്പസ്വാമിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്‌. വിദേശത്തെ പണമിടപാടുമായി ബന്ധപെട്ടാണ്‌ താമരശേരി അവേലം മുഹമ്മദ്‌ അഷ്‌റഫിനെ കഴിഞ്ഞ ശനി രാത്രി തട്ടിക്കൊണ്ടുപോയത്‌. തിങ്കൾ രാത്രി 10ന്‌ കരിപ്പൂർ വിമാനത്താവളം വഴി സൗദിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ കരിപ്പൂർ സിഐയുടെയും കസ്റ്റംസിന്റെയും സഹായത്തോടെ അന്വേഷകസംഘം ജൗഹറിനെ പിടികൂടുകയായിരുന്നു.

ശനി രാത്രി മുക്കത്തുള്ള സൂപ്പർമാർക്കറ്റ് അടച്ച് സ്കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനിടെ 9.45ന്‌ താമരശേരി മുക്കം റോഡിൽ വെഴുപ്പൂരിൽ രണ്ട്‌ കാറുകളിൽ എത്തിയ സംഘം സ്കൂട്ടർ തടഞ്ഞ്‌ സുമോ കാറിൽ കയറ്റിക്കൊണ്ടു പോകുകയായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത് താമരശേരി ഡിവൈഎസ്‌പി അഷ്‌റഫ്‌ തെങ്ങലക്കണ്ടിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുകയായിരുന്നു.

തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച ചേന്ദമംഗലൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സുമോ കാറും മലപ്പുറം മോങ്ങം സ്വദേശിയുടെ സ്വിഫ്റ്റ് കാറും കസ്റ്റഡിയിലെടുത്തിരുന്നു. രണ്ട് കാറുകളും വാടകക്കെടുത്തതായിരുന്നു. സുമോ കാർ വാടകക്ക് എടുക്കുമ്പോൾ കൊടിയത്തൂർ സ്വദേശി അലി ഉബൈറാൻ എന്നയാളുടെ തിരിച്ചറിയൽ രേഖ നൽകിയിരുന്നു. ഇയാൾ കരിപ്പൂർ സ്വർണക്കവർച്ച കേസിലെ പ്രതിയാണ്‌. പൊലീസ്‌ ഇയാളുടെ വീട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും പിടികൂടാനായില്ല.

മലപ്പുറം ജില്ലയിലെ സ്വർണക്കടത്തു സംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ്‌ പൊലീസ്‌ സംശയിക്കുന്നത്‌. സംഭവത്തിൽ ആറോളം പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. താമരശേരി ഇൻസ്‌പെക്ടർ ടി എ അഗസ്റ്റിൻ, സ്പെഷ്യൽ സ്‌ക്വാഡ് എസ്ഐമാരായ രാജീവ്‌ ബാബു, വി കെ സുരേഷ്, ബിജു പൂക്കോട്ട്, താമരശേരി എസ്ഐമാരായ വി എസ്‌ ശ്രീജിത്ത്‌, കെ സത്യൻ, എഎസ്ഐ എസ് ഡി ശ്രീജിത്ത്‌, സിപിഒമാരായ കെ ഷമീർ, ജിലു സെബാസ്റ്റ്യൻ, മുഹമ്മദ്‌ റാസിക്ക് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിക്കുന്നത്‌.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കുട്ടിയെക്കൊണ്ട്‌ വിദ്വേഷ മു​ദ്രാവാക്യം: പോപ്പുലർ ഫ്രണ്ട്‌ ദേശീയ നേതാവ്‌ അറസ്‌റ്റിൽ

Next Post

പൊലീസുദ്യോഗസ്ഥർ ചമഞ്ഞ് പണവും മൊബൈൽ ഫോണും തട്ടി; നാലംഗ സംഘം പിടിയില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പൊലീസുദ്യോഗസ്ഥർ ചമഞ്ഞ് പണവും മൊബൈൽ ഫോണും തട്ടി; നാലംഗ സംഘം പിടിയില്‍

പൊലീസുദ്യോഗസ്ഥർ ചമഞ്ഞ് പണവും മൊബൈൽ ഫോണും തട്ടി; നാലംഗ സംഘം പിടിയില്‍

സുരക്ഷാവീഴ്ച്ച, കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും രണ്ട് പെണ്‍കുട്ടികള്‍ പുറത്തുകടന്നു

സുരക്ഷാവീഴ്ച്ച, കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും രണ്ട് പെണ്‍കുട്ടികള്‍ പുറത്തുകടന്നു

പ്ലാസ്റ്റിക് കവറിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; കൊലപാതകം ശ്വാസം മുട്ടിച്ചെന്ന് പൊലീസ്

പ്ലാസ്റ്റിക് കവറിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; കൊലപാതകം ശ്വാസം മുട്ടിച്ചെന്ന് പൊലീസ്

പൃഥ്വിരാജ് പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഐശ്വര്യാ ലക്ഷ്‍മിയുടെ ‘കുമാരി’ ഒക്ടോബർ 28നു തിയേറ്ററുകളിലേക്ക്

പൃഥ്വിരാജ് പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഐശ്വര്യാ ലക്ഷ്‍മിയുടെ 'കുമാരി' ഒക്ടോബർ 28നു തിയേറ്ററുകളിലേക്ക്

വിദേശത്ത് നിന്നെത്തുന്ന ഉംറ തീർഥാടകർക്ക് ഒരു ലക്ഷം റിയാൽ വരെ ഇൻഷുറൻസ് കവറേജ്

വിദേശത്ത് നിന്നെത്തുന്ന ഉംറ തീർഥാടകർക്ക് ഒരു ലക്ഷം റിയാൽ വരെ ഇൻഷുറൻസ് കവറേജ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021