• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

മാഞ്ചസ്റ്റര്‍ ചുവന്ന് തന്നെ; ഡാര്‍ബിയില്‍ സിറ്റിക്കെതിരെ യുണൈറ്റഡിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്

by Web Desk 04 - News Kerala 24
January 14, 2023 : 8:24 pm
in News, World
Reading Time: 1 min read
0
A A
0
മാഞ്ചസ്റ്റര്‍ ചുവന്ന് തന്നെ; ഡാര്‍ബിയില്‍ സിറ്റിക്കെതിരെ യുണൈറ്റഡിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്

ലണ്ടന്‍: മാഞ്ചസ്റ്റര്‍ ഡാര്‍ബിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം. മാഞ്ചസ്റ്റര്‍ സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് യുണൈറ്റഡ് തോല്‍പ്പിച്ചത്. ഒരു ഗോളിന് പിറകില്‍ നിന്ന് ശേഷമായിരുന്നു യുണൈറ്റഡിന്റെ ജയം. ബ്രൂണോ ഫെര്‍ണാണ്ടസ്, മാര്‍കസ് റാഷ്‌ഫോര്‍ഡ് എന്നിവരാണ് യുണൈറ്റഡിന്റെ ഗോളുകള്‍ നേടിയത്. ജാക്ക് ഗ്രീലിഷിന്റെ വകയായിരുന്നു സിറ്റിയുടെ ഏക ഗോള്‍. ജയത്തോടെ യുണൈറ്റഡ്, ന്യൂകാസില്‍ യുണൈറ്റഡിനെ മറികടന്ന് പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തി. 18 മത്സരങ്ങളില്‍ 38 പോയിന്റാണ് യുണൈറ്റഡിന്. ഇത്രയും മത്സരങ്ങളില്‍ 39 പോയിന്റുള്ള സിറ്റി 39 പോയിന്റോടെ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു.

60-ാം മിനിറ്റില്‍ കെവിന്‍ ഡി ബ്രൂയ്‌നിന്റെ അസിസ്റ്റിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറക്കുന്നത്. റിയാദ് മെഹ്‌റസില്‍ നിന്ന് യുണൈറ്റഡിന്റെ ബോക്‌സില്‍ വച്ച് പന്ത് വാങ്ങിയ ഡി ബ്രൂയ്ന്‍ സെക്കന്‍ഡ് പോസ്റ്റിലേക്ക് പന്ത് മറിച്ചുകൊടുത്തു. ഓടിവന്ന് ഉയര്‍ന്ന് ചാടിയ ഗ്രീലിഷ് തലവച്ച് പന്ത് ഗോള്‍വര കടത്തി.

എന്നാല്‍ 78-ാം മിനിറ്റില്‍ യുണൈറ്റഡിന്റെ മറുപടി ഗോളെത്തി. കസെമിറോയുടെ ത്രൂബോളിലേക്ക് ഓടിയെത്തിയ ബ്രൂണോ അനായാസം സിറ്റി ഗോള്‍കീപ്പര്‍ എഡേഴ്‌സണെ കീഴ്‌പ്പെടുത്തി. നാലാം മിനിറ്റുകള്‍ക്ക് ശേഷം യുണൈറ്റഡിന്റെ വിജയഗോളുമെത്തി. ഇത്തവണയുടെ അര്‍ജന്റൈന്‍ യുവതാരം അലസാന്ദ്രോ ഗര്‍നാച്ചോയാണ് ഗോളിന് വഴിയൊരുക്കിയത്. ഇടത് വിംഗില്‍ നിന്ന് യുവതാരം നല്‍കിയ നിലംപറ്റെയുള്ള ക്രോസില്‍ റാഷ്‌ഫോര്‍ഡ് കാലുവച്ചു. അധികം വൈകാതെ യുനൈറ്റഡ് വിജയമാഘോഷിച്ചു.

പ്രീമിയര്‍ ലീഗില്‍ ഇന്ന് അഞ്ച് മത്സരങ്ങള്‍ ബാക്കിയുണ്ട്. വോള്‍സ്- വെസ്റ്റ്ഹാം, നോട്ടിംഗ്ഹാം ഫോറസ്റ്റ്- ലെസ്റ്റര്‍ സിറ്റി, ബ്രൈറ്റണ്‍- ലിവര്‍പൂള്‍, എവര്‍ട്ടണ്‍- സതാംപ്ടണ്‍ മത്സരങ്ങള്‍ 8.30ന് ആരംഭിക്കും. രാത്രി 11 മണിക്ക് ബ്രെന്റ്‌ഫോര്‍ഡ്- ബേണ്‍മൗത്തിനെ നേരിടും. ഇന്നലെ ആസ്റ്റണ്‍ വില്ല ഒന്നിനെതിരെ രണ്ട് ഗോളിന് ലീഡ്‌സ് യുണൈറ്റഡിനെ തോല്‍പ്പിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നാമക്കലിൽ കുളത്തിൽ കുളിക്കാനിറങ്ങി കാണാതായ ആലപ്പുഴ സ്വദേശി മരിച്ചു

Next Post

35 ദിവസത്തിനിടെ 60000 മരണം; കൊവിഡ് റിപ്പോർട്ട് പുറത്തുവിട്ട് ചൈന

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
35 ദിവസത്തിനിടെ 60000 മരണം; കൊവിഡ് റിപ്പോർട്ട് പുറത്തുവിട്ട് ചൈന

35 ദിവസത്തിനിടെ 60000 മരണം; കൊവിഡ് റിപ്പോർട്ട് പുറത്തുവിട്ട് ചൈന

സിബിഐ വീണ്ടും റെയ്ഡ് നടത്തിയെന്നാരോപിച്ച് മനീഷ് സിസോദിയ; നിഷേധിച്ച് അന്വേഷണ ഏജൻസി

സിബിഐ വീണ്ടും റെയ്ഡ് നടത്തിയെന്നാരോപിച്ച് മനീഷ് സിസോദിയ; നിഷേധിച്ച് അന്വേഷണ ഏജൻസി

‘കുർബാന ഏകീകരണം നടപ്പാക്കാൻ എല്ലാവരും ബാധ്യസ്ഥർ’; സർക്കുലര്‍ ഇറക്കി കർദിനാൾ ജോർജ് ആലഞ്ചേരി

'കുർബാന ഏകീകരണം നടപ്പാക്കാൻ എല്ലാവരും ബാധ്യസ്ഥർ'; സർക്കുലര്‍ ഇറക്കി കർദിനാൾ ജോർജ് ആലഞ്ചേരി

വയനാട്ടില്‍ വീണ്ടും കടുവ ഭീതി; മാനന്തവാടിയില്‍ പശുക്കിടാവിനെ ആക്രമിച്ചു കൊന്നു; ക്യാമറ സ്ഥാപിച്ച് വനംവകുപ്പ്

വയനാട്ടില്‍ വീണ്ടും കടുവ ഭീതി; മാനന്തവാടിയില്‍ പശുക്കിടാവിനെ ആക്രമിച്ചു കൊന്നു; ക്യാമറ സ്ഥാപിച്ച് വനംവകുപ്പ്

‘ഉപ്പുതിന്നവര്‍ ആരായാലും വെളളം കുടിക്കും’; ആലപ്പുഴയിലെ വിവാദങ്ങളിൽ എംഎ ബേബി

'ഉപ്പുതിന്നവര്‍ ആരായാലും വെളളം കുടിക്കും'; ആലപ്പുഴയിലെ വിവാദങ്ങളിൽ എംഎ ബേബി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021