• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മംഗളൂരു ബോംബ് സ്ഫോടനം: കേസ് എൻഐഎ ഏറ്റെടുത്തു

by Web Desk 04 - News Kerala 24
November 25, 2022 : 6:22 am
in India, News
Reading Time: 1 min read
0
A A
0
മംഗളൂരു ബോംബ് സ്ഫോടനം: കേസ് എൻഐഎ ഏറ്റെടുത്തു

മംഗളൂരു/കൊച്ചി ∙ മംഗളൂരു നാഗൂരിയിൽ നടന്ന കുക്കർ ബോംബ് സ്ഫോടന കേസ് അന്വേഷണം എൻഐഎ ഏറ്റെടുത്തു. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ 4 അംഗ എൻഐഎ സംഘം പൊലീസിനൊപ്പം ഉണ്ടായിരുന്നു. മംഗളൂരു എസിപി പരമേശ്വർ ഹെഗ്ഡെ കേസ് ഫയൽ ഇന്ന് എൻഐഎയ്ക്ക് കൈമാറും. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്‍ലാമിക് റെസിസ്റ്റൻസ് കൗൺസിൽ (ഐആർസി) എന്ന സംഘടന രംഗത്ത് വന്നു. ഇന്റർനെറ്റിലെ ഡാർക്ക് വെബിലൂടെ ആണ് ഈ സംഘടന ഉത്തരവാദിത്തം വെളിപ്പെടുത്തിയത്.

മംഗളൂരുവിലെ കദ്രി ക്ഷേത്രത്തിൽ സ്ഫോടനം നടത്താനാണ് തീരുമാനിച്ചിരുന്നതെന്നും ലക്ഷ്യത്തിൽ എത്തിയില്ലെങ്കിലും പദ്ധതി വിജയമാണ് എന്നും രേഖപ്പെടുത്തിയ കുറിപ്പിൽ പ്രതി മുഹമ്മദ് ഷാരിഖിനെ മുജാഹിദ് സഹോദരൻ എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. പൊലീസിന്റെയും ഇന്റലിജൻസിന്റെയും പരാജയമാണ് ഈ സ്ഫോടനം എന്നും കുറിപ്പിൽ പറയുന്നു. എഡിജിപി അലോക് കുമാറിന്റെ പേരും പരാമർശിച്ചിട്ടുണ്ട്.സഹോദരന്റെ അറസ്റ്റിൽ ആഹ്ലാദിക്കുന്ന എഡിജിപിയെ പോലെ ഉള്ളവരുടെ സന്തോഷത്തിന് ആയുസ്സ് കുറവായിരിക്കും എന്നാണ് രേഖപ്പെടുത്തിയത്. കേസിലെ പ്രതി മുഹമ്മദ് ഷാരിഖ് ഉൾപ്പെട്ട ,ശിവമോഗ്ഗ നദിക്കരയിൽ ചെറു പരീക്ഷണ സ്ഫോടനങ്ങൾ നടത്തിയ കേസ് എൻഐഎ അന്വേഷിക്കുകയാണ്.

അന്വേഷണം വഴിതെറ്റിക്കാൻ ‘അവകാശവാദം’

അന്വേഷണം വഴിതെറ്റിക്കാനുള്ള നീക്കമായും അവകാശവാദത്തെ അന്വേഷണ സംഘം കാണുന്നുണ്ട്. ‘പൊലീസിന്റെയും ഇന്റലിജൻസിന്റെയും പരാജയമാണ്’ സ്ഫോടനമെന്ന രഹസ്യ സന്ദേശത്തിലെ പരാമർശമാണു ഈ സാധ്യതയിലേക്കു വിരൽ ചൂണ്ടുന്നത്. ഇത്തരം സ്ഫോടനങ്ങളി‍ൽ അവകാശവാദം നടത്തുന്ന സംഘടനകൾ സ്ഫോടനം മറ്റാരുടെയെങ്കിലും പരാജയമായി പൊതുവേ പരാമർശിക്കാറില്ല.

അന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുത്തതോടെ യഥാർഥ പ്രതികളെ സംരക്ഷിക്കാനുള്ള ശ്രമമായും ഐആർസിയുടെ അവകാശവാദത്തെ വിദഗ്ധർ വിലയിരുത്തുന്നു. എൻഐഎയുടെ കൊച്ചി യൂണിറ്റ് കേന്ദ്രീകരിച്ചും അന്വേഷണം ശക്തമാക്കി. ഇതിനായി പ്രത്യേക സെൽ കൊച്ചിയിൽ രൂപീകരിച്ചു. സൈബർ കുറ്റാന്വേഷണ വിദഗ്ധരേയും സെല്ലിൽ ഉൾപ്പെടുത്തി.

മംഗളൂരു സ്ഫോടനം ആസൂത്രണം ചെയ്ത പ്രതി മുഹമ്മദ് ഷാരിഖ് ആലുവയിൽ തങ്ങാൻ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തെ ലോഡ്ജ് തിരഞ്ഞെടുക്കാനുള്ള കാരണവും പരിശോധിക്കുന്നുണ്ട്. ഒന്നിലധികം തവണ ഷാരിഖ് ഇവിടെ തങ്ങിയിട്ടുണ്ട്. സംശയകരമായ രീതിയിൽ ഇവിടത്തെ വിലാസത്തിൽ കുറിയറുകൾ കൈപ്പറ്റിയിട്ടും ലോഡ്ജിന്റെ നടത്തിപ്പുകാർ ഇക്കാര്യം പൊലീസിന്റെ ശ്രദ്ധതിയിൽ പെടുത്തിയിരുന്നില്ല. ഷാരിഖിനു മുറി നൽകുമ്പോൾ ആവശ്യപ്പെടേണ്ടിയിരുന്ന രേഖകളും ചോദിച്ചിരുന്നില്ല. ഇക്കാര്യങ്ങളും എൻഐഎയുടെ അന്വേഷണ പരിധിയിലുണ്ട്.

ഇതിനിടെ, പ്രതി മുഹമ്മദ് ഷാരിഖ് ആലുവയ്ക്കു പുറമേ കൊച്ചിയിലും താമസിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തെ ലോഡ്ജിലാണ് 3 ദിവസം താമസിച്ചത്. അതിനു ശേഷമാണ് ആലുവ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം ലോഡ്ജിൽ മുറിയെടുത്ത് 5 ദിവസം തങ്ങിയതും കുറിയറിൽ എത്തിയ സാധനങ്ങൾ കൈപ്പറ്റിയതും. രണ്ടിടത്തെയും സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം പരിശോധിക്കും. ഷാരിഖിന്റെ ആലുവ, കൊച്ചി സന്ദർശനങ്ങളുടെ ചുരുളഴിക്കാൻ സഹായകമായ ഫോൺ നമ്പറുകൾ അന്വേഷണ സംഘത്തിനു ലഭിച്ചതായാണു വിവരം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രവാസി വ്യവസായിയിൽനിന്ന് മരുമകൻ കോടികൾ തട്ടിയ കേസ്​: അന്വേഷണം ആരംഭിച്ചു

Next Post

ചൈനയിൽ കോവിഡ് പടരുന്നു; കടുത്ത നിയന്ത്രണം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ചൈനയിൽ കോവിഡ് പടരുന്നു; കടുത്ത നിയന്ത്രണം

ചൈനയിൽ കോവിഡ് പടരുന്നു; കടുത്ത നിയന്ത്രണം

വിജയ് സിനിമയിൽ ആന; നടപടിക്ക് മൃഗക്ഷേമ ബോർഡ്

വിജയ് സിനിമയിൽ ആന; നടപടിക്ക് മൃഗക്ഷേമ ബോർഡ്

ആധാർ യഥാർഥമെന്ന് ഉറപ്പാക്കണം: അതോറിറ്റി

ആധാർ യഥാർഥമെന്ന് ഉറപ്പാക്കണം: അതോറിറ്റി

ക്ഷേമ പെൻഷൻ തുക കൂട്ടണം: കേന്ദ്രത്തിന് വിദഗ്ധസമിതി ശുപാർശ

ക്ഷേമ പെൻഷൻ തുക കൂട്ടണം: കേന്ദ്രത്തിന് വിദഗ്ധസമിതി ശുപാർശ

മലപ്പുറം ജില്ലയിലെ അഞ്ചാംപനി വ്യാപനം: കൂടുതൽ വാക്സീനുകളെത്തിച്ചു, കേന്ദ്ര സംഘം ഇന്നെത്തും

മലപ്പുറം ജില്ലയിലെ അഞ്ചാംപനി വ്യാപനം: കൂടുതൽ വാക്സീനുകളെത്തിച്ചു, കേന്ദ്ര സംഘം ഇന്നെത്തും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021