• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

മണിപ്പൂര്‍ സംഘര്‍ഷം: ഷൂട്ട് അറ്റ് സൈറ്റിന് അനുമതി നൽകി ഗവർണർ

by Web Desk 04 - News Kerala 24
May 4, 2023 : 8:43 pm
in News, World
0
A A
0
മണിപ്പൂര്‍ സംഘര്‍ഷം: ഷൂട്ട് അറ്റ് സൈറ്റിന് അനുമതി നൽകി ഗവർണർ

ഇംഫാൽ∙ മണിപ്പൂരില്‍ ഗോത്രവിഭാഗങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷം നേരിടാന്‍ ഷൂട്ട് അറ്റ് സൈറ്റിന് ഗവർണറുടെ ഉത്തരവ്. 7500ൽപ്പരം ജനങ്ങളെ സൈന്യം സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. എട്ടു ജില്ലകളില്‍ കര്‍ഫ്യു ഏര്‍പ്പെടുത്തി. മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനം അഞ്ചു ദിവസത്തേക്കു വിച്ഛേദിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പുര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങുമായി സംസാരിച്ചു.

മണിപ്പുര്‍ ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്തി വിഭാഗത്തിനു പട്ടിക വര്‍ഗ പദവി നല്‍കുന്നത് പരിശോധിക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോടു നിര്‍ദേശിച്ചതാണു സംഘര്‍ഷത്തിനു കാരണം. ഹൈക്കോടതി നിര്‍ദേശത്തിനെതിരെ ഗോത്രവിഭാഗങ്ങളായ നാഗകളും സോമികളും കുകികളും രംഗത്തുവന്നു. ഓള്‍ ട്രൈബല്‍ സ്റ്റുഡന്‍റ് യൂണിയന്‍ മണിപ്പുര്‍ എന്ന സംഘടനയുടെ നേതൃത്വത്തില്‍ ബുധനാഴ്ച രാത്രി നടത്തിയ പ്രതിഷേധം ടോര്‍ബങ്ങില്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

അതേസമയം, സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ സൈന്യവും അസം റൈഫിൾസും ചേർന്നു ഫ്ലാഗ് മാർച്ച് നടത്തി. അക്രമത്തെ തുടർന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റുന്നതായി സൈന്യം അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലെ സൈനിക ക്യാംപുകളിലേക്കും സർക്കാർ ഓഫിസികളിലേക്കുമാണ് ആളുകളെ മാറ്റുന്നത്. മ്യാൻമറിൽനിന്നും ബംഗ്ലദേശിൽനിന്നുമുള്ളവർ നടത്തുന്ന വലിയ തോതിലുള്ള അനധികൃത കുടിയേറ്റം കാരണം ബുദ്ധിമുട്ടു നേരിടുന്നതായാണ് മെയ്തി സമുദായത്തിന്റെ അവകാശവാദം. നിലവിലുള്ള നിയമമനുസരിച്ച്, സംസ്ഥാനത്തെ മലയോര മേഖലകളിൽ മെയ്തികൾക്കു താമസിക്കാൻ അനുവാദമില്ല.

വാഹനങ്ങള്‍ക്കു തീയിടുകയും കെട്ടിടങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ഇംഫാലിലും ചുരാചന്ദ്പുരിലുമാണ് സംഘര്‍ഷം ഏറെ രൂക്ഷമായത്. തന്‍റെ സംസ്ഥാനം കത്തിയെരിയുകയാണെന്നു ട്വീറ്റ് ചെയ്ത ബോക്സിങ് ഇതിഹാസം മേരി കോം പ്രധാനമന്ത്രിയുടെയും കേന്ദ്രസര്‍ക്കാരിന്‍റെയും സഹായം തേടുകയും ചെയ്തിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എക്സൈസ് ആ പ്രമുഖ നടന്റെ കാർ പരിശോധിച്ചിരുന്നെങ്കിൽ മലയാള സിനിമ തീർന്നേനെ: ബാബുരാജ്

Next Post

‘വന്ദേഭാരത് സർവീസ് കൃത്യസമയത്ത്; വേഗത കൂട്ടാൻ വേണാട്, പാലരുവിയുടെ സമയത്തിൽ മാറ്റം’

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘വന്ദേഭാരത് സർവീസ് കൃത്യസമയത്ത്; വേഗത കൂട്ടാൻ വേണാട്, പാലരുവിയുടെ സമയത്തിൽ മാറ്റം’

‘വന്ദേഭാരത് സർവീസ് കൃത്യസമയത്ത്; വേഗത കൂട്ടാൻ വേണാട്, പാലരുവിയുടെ സമയത്തിൽ മാറ്റം’

മൗനം തുടര്‍ന്ന് മുഖ്യമന്ത്രി; എഐ ക്യാമറ വിവാദത്തില്‍ ഇന്നും മറുപടിയില്ല

മൗനം തുടര്‍ന്ന് മുഖ്യമന്ത്രി; എഐ ക്യാമറ വിവാദത്തില്‍ ഇന്നും മറുപടിയില്ല

കര്‍ണാടകയില്‍ കേവല ഭൂരിപക്ഷമെത്തില്ല പക്ഷേ വോട്ട് ഷെയറില്‍ മുന്നില്‍ കോണ്‍ഗ്രസ്

കര്‍ണാടകയില്‍ കേവല ഭൂരിപക്ഷമെത്തില്ല പക്ഷേ വോട്ട് ഷെയറില്‍ മുന്നില്‍ കോണ്‍ഗ്രസ്

മൃദംഗവിദ്വാൻ കാരൈക്കുടി ആർ മണി അന്തരിച്ചു

മൃദംഗവിദ്വാൻ കാരൈക്കുടി ആർ മണി അന്തരിച്ചു

ഭക്ഷ്യവിഷബാധ: തൃശൂരിൽ 13കാരൻ മരിച്ചു; സഹോദരിയും ബന്ധുവായ 10 വയസ്സുകാരനും ആശുപത്രിയിൽ

ഭക്ഷ്യവിഷബാധ: തൃശൂരിൽ 13കാരൻ മരിച്ചു; സഹോദരിയും ബന്ധുവായ 10 വയസ്സുകാരനും ആശുപത്രിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021