• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മണിപ്പൂർ കലാപം: കൊല്ലപ്പെട്ടത് 56 പേരെന്ന് റിപ്പോർട്ട്

by Web Desk 04 - News Kerala 24
May 6, 2023 : 8:28 pm
in India, News
0
A A
0
മണിപ്പൂർ കലാപം: കൊല്ലപ്പെട്ടത് 56 പേരെന്ന് റിപ്പോർട്ട്

ന്യൂഡൽഹി> അധികാരികളുടെ അനാസ്ഥയിൽ കലാപകാരികൾ അഴിഞ്ഞാടിയ മണിപ്പുരിൽ 56 മരണം സ്ഥിരീകരിച്ചു. പ്രധാന സർക്കാർ ആശുപത്രികളിലെ മോർച്ചറികളിൽ സൂക്ഷിക്കുന്ന മൃതദേഹങ്ങളുടെ എണ്ണമാണിത്‌. മലനിരകളിൽ ഏറ്റുമുട്ടലുകൾ തുടരുന്നതിനാൽ മരണസംഖ്യ വീണ്ടും ഉയർന്നേയ്‌ക്കാം. ആശുപത്രികൾ നിറഞ്ഞുകവിഞ്ഞു. ആയിരക്കണക്കിന്‌ സൈനികരെയും അർധ സേനാംഗങ്ങളെയും സംസ്ഥാനത്ത്‌ വിന്യസിച്ചിട്ടുണ്ടെങ്കിലും ഏതു നിമിഷവും എന്തും സംഭവിക്കാമെന്ന ഭീതിയിലാണ്‌ ജനങ്ങൾ. കാൽലക്ഷത്തോളം പേർ അഭയാർഥി ക്യാമ്പുകളിലാണ്‌. ഭക്ഷണം അടക്കം അവശ്യവസ്‌തുക്കൾക്ക്‌ ക്ഷാമം നേരിടുന്നു. ഇന്ധനം കിട്ടാതായി. എടിഎമ്മുകൾ കാലിയായി.

ഇംഫാലിലെ റീജിയണൽ മെഡിക്കൽ ഇൻസ്‌റ്റിട്യൂട്ടി(റിംസ്‌)ൽ 22, ജവഹർലാൽ മെഡിക്കൽ ഇൻസ്‌റ്റിട്യൂട്ടിൽ 12, ചുരാചന്ദ്‌പുർ ജില്ലാ ആശുപത്രിയിൽ 12 വീതം മൃതദേഹങ്ങളുണ്ട്‌. ഛത്തീസ്‌ഗഢിൽനിന്ന്‌ അവധിക്ക്‌ നാട്ടിലെത്തിയ സിആർപിഎഫ്‌ കോൺസ്‌റ്റബിൾ ചങ്‌ലൻ ഹവോകിപ്‌ ചുരാചന്ദ്‌പുരിൽ വെടിയേറ്റ്‌ മരിച്ചു. ഇന്ത്യൻ റവന്യു സർവീസീൽ ജോലിചെയ്യുന്ന ലെത്‌മിന്താങ്‌ ഹാവോകിപ്‌ ഇംഫാലിൽ കൊല്ലപ്പെട്ടു. സുബ്രതോകപ്പ്‌ ഇന്റർസ്‌കൂൾ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ താരമായ മാങ്‌മിൻജോയ്‌ പൊലീസ്‌ വെടിവയ്‌പിൽ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഒട്ടേറെപ്പേരെ കൊണ്ടുവരുന്നതായി റിംസിലെ ഡോക്ടർമാർ പറഞ്ഞു.

ഇംഫാൽ താഴ്‌വരയിലെ കുകി ജനവാസകേന്ദ്രം പൂർണമായി തകർത്തു. വീടുകൾ കത്തിച്ചു. വാഹനങ്ങൾ മേൽകീഴായി മറിച്ചിട്ടു. ആളൊഴിഞ്ഞ വീടുകൾ കത്തീത്തീർന്ന പുക മാത്രം കാണാമെന്ന്‌ പ്രാദേശിക ഓൺലൈൻ പത്രം റിപ്പോർട്ട്‌ ചെയ്‌തു. ഇംഫാലിലും ചുരാചന്ദ്‌പുരിലും തുറന്ന ക്യാമ്പുകളിൽ ഭക്ഷണം, വെള്ളം, വൈദ്യുതി എന്നിവ കിട്ടാത്ത സ്ഥിതിയാണ്‌. ഉറ്റവരുടെയും ഉടയവരുടെയും അവസ്ഥ എന്താണെന്ന്‌ അറിയാത്തതിലുള്ള വേവലാതിയും ക്യാമ്പുകളിൽ വ്യാപകമാണ്‌.

ഇതിനിടെ, മെയ്‌ത്തീ– കുകി വിഭാഗങ്ങൾ അക്രമാസക്തരായി സംഘടിക്കുന്നത്‌ തിരിച്ചറിയാൻ പൊലീസിന്‌ കഴിഞ്ഞില്ലെന്ന്‌ ആക്ഷേപം ഉയർന്നു. ചുരാചന്ദ്‌പുരിൽ കുകി യുദ്ധസ്‌മാരകം കത്തിച്ചതിൽ പ്രതിഷേധിച്ച്‌ പതിനായിരങ്ങൾ പങ്കെടുത്ത്‌ പ്രകടനങ്ങൾ നടന്നിരുന്നു. ഇതിനെതിരായി മെയ്‌ത്തീ വിഭാഗങ്ങൾ സംഘടിച്ച്‌ നീങ്ങിയപ്പോൾ പൊലീസ്‌ നിഷ്‌ക്രിയമായി. പർവതമേഖലകളിൽ സംസ്ഥാന സർക്കാർ നടത്തിയ ഒഴിപ്പിക്കലുകളും ഗോത്രവർഗക്കാരിൽ അസ്വസ്ഥത പടർത്തി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണം; നടപടികൾ സ്വീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം: കെസിബിസി

Next Post

താഴെത്തട്ടിലെ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലൂടെ ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
താഴെത്തട്ടിലെ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലൂടെ ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്

താഴെത്തട്ടിലെ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലൂടെ ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്

ഉച്ചഭക്ഷണത്തിന് ശേഷം ഉറങ്ങാറുണ്ടോ? എങ്കിൽ ഇതൊന്ന് അറിഞ്ഞിരിക്കൂ

ഉച്ചഭക്ഷണത്തിന് ശേഷം ഉറങ്ങാറുണ്ടോ? എങ്കിൽ ഇതൊന്ന് അറിഞ്ഞിരിക്കൂ

സ്ത്രീധന പരാതി; കോടതിയെ കബളിപ്പിച്ച് പ്രതി മുങ്ങി നടന്നത് 22 വർഷം; ഒടുവിൽ പൊലീസ് പിടിയിൽ

സ്ത്രീധന പരാതി; കോടതിയെ കബളിപ്പിച്ച് പ്രതി മുങ്ങി നടന്നത് 22 വർഷം; ഒടുവിൽ പൊലീസ് പിടിയിൽ

പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം; ടാക്സി ഡ്രൈവര്‍ക്ക് 18 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ

പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം; ടാക്സി ഡ്രൈവര്‍ക്ക് 18 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ

കുടുംബസ്വത്ത് നൽകാത്തത്തിന്‍റെ പേരിൽ പിതാവിനെ മർദിച്ച മകൻ അറസ്റ്റിൽ

കുടുംബസ്വത്ത് നൽകാത്തത്തിന്‍റെ പേരിൽ പിതാവിനെ മർദിച്ച മകൻ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021