ന്യൂഡൽഹി > മണിപ്പുർ വിഷയം രാജ്യസഭയിൽ ഉന്നയിച്ച് ജോൺ ബ്രിട്ടാസ് എംപി. പ്രദേശത്തെ ഇന്റർനെറ്റ് നിരോധനം നീക്കണമെന്നും, അക്രമങ്ങളുടെ യഥാർത്ഥ ചിത്രം പുറത്തുവരുന്നത് വൈകിയാണെന്നും ബ്രിട്ടാസ് പറഞ്ഞു. പെണ്‍കുട്ടികളെ നഗ്‌നരാക്കി നടത്തിയതിന്റെ വിവരങ്ങൾപോലും ഇപ്പോള്‍ മാത്രമാണ് പുറത്തുവന്നത്. ഇന്റര്‍നെറ്റ് ഷട്ട്‌ഡൗണ്‍ കാരണമാണ് പലതും പുറത്തു വരാത്തത്. വിവരങ്ങൾ അറിയുവാനും വിദ്യാഭ്യാസ കാര്യങ്ങൾക്കും ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. മണിപ്പുർ കലാപത്തിൽകേന്ദ്രസര്‍ക്കാരിന്റെ നയം മാറ്റണമെന്നും സംസ്ഥാനത്ത് സമാധാനം കൊണ്ടുവരണമെന്നും ബ്രിട്ടാസ് രാജ്യസഭയില്‍ ആവശ്യപ്പെട്ടു.