• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

രാഷ്ട്രപത്നി പരാമർശത്തിൽ കോൺഗ്രസിനുള്ളിലും പ്രതിഷേധം ; പരസ്യമായി വിമർശിച്ച് മനീഷ് തിവാരി

by Web Desk 06 - News Kerala 24
July 29, 2022 : 10:45 am
in India, News
Reading Time: 1 min read
0
A A
0
രാഷ്ട്രപത്നി പരാമർശത്തിൽ കോൺഗ്രസിനുള്ളിലും പ്രതിഷേധം ; പരസ്യമായി വിമർശിച്ച് മനീഷ് തിവാരി

ദില്ലി: ലോക‍്‍സഭ പ്രതിപക്ഷ നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ ‘രാഷ്ട്രപത്നി’ പരാമർശത്തിൽ കോൺഗ്രസിനുള്ളിലും എതിർപ്പ്. അധിർ രഞ്ജൻ ചൗധരിയെ തള്ളിപ്പറഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാവ് മനീഷ് തിവാരിയാണ് രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് പരസ്യ വിമർശനം ഉന്നയിച്ചത്. ഭരണഘടനാ പദവികളിൽ ഇരിക്കുന്നവർ, സ്ത്രീയോ പുരുഷനോ, ആരുമാകട്ടെ അവ‍ർ ആദരവ് അർഹിക്കുന്നു എന്നാണ് മനീഷ് തിവാരി കുറിച്ചത്. അവരിരിക്കുന്ന പദവിയെ മാനിക്കണം. ലിംഗഭേദത്തിന്റെ ഭ്രമണ പഥത്തിൽ വഴിതെറ്റുന്നതിൽ അർത്ഥമില്ലെന്നും മനീഷ് തിവാരി എംപി കുറിച്ചു.

അധിർ ര‍ഞ്ജൻ ചൗധരിയുടെ പരാമർശം വീണുകിട്ടിയ ആയുധമായി ഉപയോഗിക്കുന്ന ബിജെപിക്ക് കരുത്ത് പകരുന്നതാണ് മനീഷ് തിവാരിയുടെ പരാമർശം. ‘രാഷ്ട്രപത്നി’ പരാമർശത്തിൽ ഇന്നലെ ഭരണപക്ഷം പാർലമെന്റിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ചിരുന്നു. മന്ത്രിമാരായ സ്‍മൃതി ഇറാനിയും നിർമല സീതാരാമനും ചൗധരിയെ കണക്കറ്റ് വിമർശിച്ചു. സോണിയാ ഗാന്ധിയുടെ അറിവോടെയാണ് പരാമർശം എന്നായിരുന്നു നി‍ർമലയുടെ വിമർശനം. പാർലമെന്റിൽ ഇന്നും ബിജെപി വിഷയം ഉന്നയിക്കാനിരിക്കെയാണ് കോൺഗ്രസിനെ കൂടുതൽ പ്രതിരോധത്തിലാക്കി മനീഷ് തിവാരിയുടെ വിമർശനം വന്നിരിക്കുന്നത്. ഇതാദ്യമായല്ല മനീഷ് തിവാരി ഇത്തരത്തിൽ പ്രതികരിച്ച് കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്നത്. നേരത്തെ അഗ്നിപഥ് പദ്ധതിയെ കോൺഗ്രസ് ഒന്നടങ്കം എതിർത്തപ്പോൾ പദ്ധതിയെ ന്യായീകരിച്ചിരുന്നു മനീഷ് തിവാരി.

ഇതിനിടെ, അധിർ രഞ്ജൻ ചൗധരി നടത്തിയ പരാമർശത്തിൽ ദേശീയ വനിതാ കമ്മീഷനും ഇടപെട്ടിട്ടുണ്ട്. ‘രാഷ്ട്രപത്നി’ പരാമർശത്തിൽ അധിർ രഞ്ജന് കമ്മീഷൻ നോട്ടീസ് അയച്ചു. ലോക‍്‍സഭ പ്രതിപക്ഷ നേതാവിനെതിരെ കമ്മീഷൻ സ്വമേധയാ കേസെടുത്തു. നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നാണ് നിർ‍ദേശം. അടുത്ത മാസം മൂന്നിന് ഹാജരാകാനാണ് നിർദേശം നൽകിയിട്ടുള്ളത്. ചൗധരി നടത്തിയ പരാമർശം, അപമാനമുളവാക്കുന്നതും, സ്ത്രീവിരുദ്ധവും ആണെന്ന് വനിതാ കമ്മീഷൻ വിലയിരുത്തി. ഇതിനിടെ രാഷ്ട്രപതിയെ നേരിൽ കാണാൻ അധിർ രഞ്ജൻ ചൗധരി സമയം തേടിയിട്ടുണ്ട്. നേരിട്ട് ഖേദം അറിയിക്കാൻ തയ്യാറാണെന്നും ചൗധരി അറിയിച്ചു.

ഇഡി നടപടിക്കെതിരെ പാര്‍ലമെന്റിലേക്ക് സംഘടിപ്പിച്ച മാര്‍ച്ചിനിടെ ഒരു ഹിന്ദി ചാനലിന് നല്‍കിയ പ്രതികരണത്തിലാണ് രാഷ്ട്രപതി ദ്രൗപദി മുർമുവിനെ അധിര്‍ രഞ്ജന്‍ ചൗധരി ‘രാഷ്ട്രപത്നി’യെന്ന് വിശേഷിപ്പിച്ചത്. ആദ്യം രാഷ്ട്രപതിയെന്ന് പറഞ്ഞത് തിരുത്തി ‘രാഷ്ട്രപത്നി’ എല്ലാവര്‍ക്കുമുള്ളതാണെന്ന് അധിര്‍ ര‍ഞ്ജന്‍ പറയുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മാസപ്പിറവി ദൃശ്യമായില്ല ; സൗദി അറേബ്യയില്‍ മുഹറം ഒന്ന് ശനിയാഴ്‍ച

Next Post

പോക്സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

പോക്സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ

മുഖ്യമന്ത്രിക്കെതിരായ അതിക്രമം തടയാനാണ് ശ്രമിച്ചത് ; പോലീസിന് മൊഴി നൽകി ഇപി ജയരാജൻ

ഇ പി ക്കെതിരായ വധശ്രമകേസ് : വീണ്ടും പോലീസ് നോട്ടീസ്, ഹാജരാകില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ഗതാഗത മന്ത്രിയും സിഐടിയും പരസ്യപ്പോരിൽ ; ആന്‍റണിരാജു ഇന്ന് കണ്ണൂരിൽ, ബഹിഷ്കരിക്കുമെന്ന് സിഐടിയു

ആന്‍ണി രാജുവിനെതിരായ തൊണ്ടി മുതല്‍ കേസ് ; വിചാരണക്കോടതിയോട് റിപ്പോര്‍ട്ട് തേടി ഹൈക്കോടതി

വിൻ വിൻ W 678 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

നിർമൽ NR 287 ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

ഇഖാമ കാലാവധി കഴിഞ്ഞവരുടെ പാസ്‌പോര്‍ട്ടുകള്‍ പുതുക്കി നല്‍കുമെന്ന് സൗദിയിലെ ഇന്ത്യന്‍ എംബസി

സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസിയില്‍ തൊഴില്‍ അവസരം ; അപേക്ഷ ക്ഷണിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021