കുവൈത്ത് സിറ്റി: കുവൈത്തില്‍ ഉച്ചവിശ്രമ നിയമം ലംഘിക്കപ്പെടുന്നതിനെ തുടര്‍ന്ന് തൊഴില്‍ സ്ഥലങ്ങളിലെ പരിശോധന കര്‍ശനമാക്കി മാന്‍പവര്‍ അതോറിറ്റി. നിരവധി കമ്പനികള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചതായി മാന്‍പവര്‍ അതോറിറ്റി അറിയിച്ചു.
മാന്‍പവര്‍ അതോറിറ്റിയിലെ തൊഴില്‍ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ ഫീല്‍ഡ് പരിശോധന സജീവമാക്കിയിട്ടുണ്ട്. വിവിധ നിര്‍മ്മാണ സൈറ്റുകളില്‍ നടത്തിയ പരിശോധനകളില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയിട്ടുള്ളതായി അധികൃതര്‍ വ്യക്തമാക്കി. ഈ മാസം ഒന്നു മുതലാണ് കുവൈത്തില്‍ ഉച്ചവിശ്രമ നിയമം നടപ്പിലാക്കിയത്. പകല്‍ 11 മണി മുതല്‍ വൈകുന്നേരം നാല് മണി വരെ തുറസായ സ്ഥലങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തരത്തിലുള്ള ജോലികള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.