• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യ കുറ്റം ഒഴിവാക്കിയത് പൊലീസിന്‍റെ വീഴ്ചമൂലം -കോടതി

by Web Desk 04 - News Kerala 24
October 22, 2022 : 9:25 pm
in Kerala, News
Reading Time: 1 min read
0
A A
0
ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യ കുറ്റം ഒഴിവാക്കിയത് പൊലീസിന്‍റെ വീഴ്ചമൂലം -കോടതി

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ ചുമത്തിയ മനഃപൂർവമുള്ള നരഹത്യ ഉൾപ്പെടെ കുറ്റങ്ങൾ ഒഴിവാക്കിയത് പൊലീസിന്‍റെ വീഴ്ചമൂലമെന്ന് വ്യക്തമാക്കി കോടതി. കേസിന്‍റെ ആദ്യഘട്ടം മുതൽ പൊലീസ് സ്വീകരിച്ച നടപടികളാണ് കൊലക്കുറ്റം ഒഴിവാക്കി സാധാരണ മരണമാക്കേണ്ടിവന്നതെന്നാണ് ഇതുസംബന്ധിച്ച കോടതിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നത്.

പ്രാരംഭ ഘട്ടത്തിൽ പൊലീസ് ശരിയായ ഉൽസാഹം കാട്ടിയില്ലെന്ന് അഡീ. സെഷൻസ് കോടതിയുടെ പ്രതികളുടെ വിടുതൽ ഹരജി അംഗീകരിച്ചുള്ള ഉത്തരവിൽ വ്യക്തമാക്കുന്നു. പ്രതി ഉന്നത ഉദ്യോഗസ്ഥനായത് കൊണ്ട് കീഴുദ്യോഗസ്ഥൻ ഭയന്നുപോയെന്ന് പറയുന്നതിന് ഒരു അടിസ്ഥാനവും ഇല്ല. കേസ് അട്ടിമറിക്കാൻ ഒന്നാംപ്രതിയായ ശ്രീറാം വെങ്കിട്ടരാമന് ഉദ്ദേശം ഉണ്ടായിരുന്നെങ്കിൽ പ്രതി ഒളിവിൽ പോകില്ലേയെന്നും കോടതി ചോദിക്കുന്നു.ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും നൽകിയ വിടുതൽ ഹരജി കഴിഞ്ഞദിവസം കോടതി തീർപ്പാക്കിയിരുന്നു. പ്രതികൾക്കെതിരെ ചുമത്തിയിരുന്ന മനഃപൂർവമുള്ള നരഹത്യ ഒഴിവാക്കി കേസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലേക്ക് കൈമാറിക്കൊണ്ടുള്ള ഉത്തരവിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

അപകടം നടന്ന് നിമിഷങ്ങൾക്കുള്ളിൽ പൊലീസ് സംഭവസ്ഥലത്ത് എത്തി. ഇവിടെ നിന്നും ശ്രീറാം സ്വകാര്യ ആശുപത്രിയിൽ പോകുമ്പോഴും പൊലീസിന് അറിയാമായിരുന്നു. ഇവിടെ വച്ച് ശ്രീറാമിന്‍റെ ശരീരത്തിൽ മദ്യത്തിന്‍റെ അംശം ഉണ്ടോയെന്ന പരിശോധന പൊലീസ് നടത്തിയില്ല. സ്വകാര്യ ആശുപത്രിയിൽനിന്നും തിരികെ ജനറൽ ആശുപത്രിയിൽ ശ്രീറാമിനെ കൊണ്ട് വന്നപ്പോൾ പൊലീസ് പ്രാഥമികമായി നടത്തേണ്ടിയിരുന്ന നിയമനടപടികൾ എന്ത് കൊണ്ട് ചെയ്‌തില്ല. ഇവിടെ പ്രതിയുടെ ജോലി നോക്കേണ്ട സാഹചര്യം പൊലീസിന് ഇല്ലായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടുന്നു. അന്വേഷണം നടത്തിയ പൊലീസ് നരഹത്യ വകുപ്പ് ചുമത്തിയപ്പോൾ കണ്ടെത്തേണ്ടിയിരുന്ന കാര്യങ്ങളൊന്നും കണ്ടെത്തിയില്ല. മരണത്തിന് കാരണമായതുൾപ്പെടെ കാര്യങ്ങളൊന്നും കുറ്റപത്രത്തിൽ പറയുന്നില്ല.

ബഷീർ മരിച്ചത് തലയ്‌ക്കേറ്റ ക്ഷതം കൊണ്ടാണോയെന്ന കാര്യം അന്വേഷണ സംഘം പറയുന്നില്ല. പ്രതി ശ്രീറാം അറിഞ്ഞുകൊണ്ട് മദ്യപിച്ച് വാഹനം ഓടിച്ച് കൊലപ്പെടുത്തിയെന്ന് പറയുന്നത് തെളിയിക്കുന്ന തെളിവുകൾ കുറ്റപത്രത്തിൽ ഇല്ല. ശ്രീറാം വാഹനം ഓടിച്ചപ്പോൾ മദ്യത്തിന്‍റെ ഗന്ധം ഉണ്ടായിരുന്നെന്ന സാക്ഷികളുടെ മൊഴിയുണ്ടെന്ന് പറയുന്നു. എന്നാൽ നിരവധി കേസുകൾ കൈകാര്യം ചെയ്യുന്ന പൊലീസിന് മൊഴി മാത്രം പോരാ തെളിവും വേണമെന്ന് അറിയില്ലേ -കോടതി ചോദിച്ചു. ശാസ്ത്രീയ പരിശോധനാഫലത്തിൽ മദ്യത്തിന്‍റെ അംശമില്ലായെന്ന് പറയുന്നു. ഇത്തരം സാഹചര്യത്തിൽ സുപ്രീംകോടതി വരെ എന്ത് നടപടി സ്വീകരിച്ചുവെന്ന കാര്യം വ്യക്തമാണ്.

അഡീ. ജില്ല സെഷന്‍സ് കോടതി ജഡ്‌ജി കെ. സനിൽ കുമാറിന്‍റെ ഉത്തരവിലാണ് പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം രണ്ടു വർഷം വരെ ലഭിക്കാവുന്ന ശിക്ഷയായി മാറിയതിന്‍റെ വിശദീകരണം നൽകിയിട്ടുള്ളത്. 2019 ആഗസ്റ്റ് മൂന്ന് അർദ്ധരാത്രി ഒരു മണിക്കാണ് 2013 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ചിരുന്ന കാർ ഇടിച്ച് മാധ്യമ പ്രവർത്തകനായ ബഷീർ മരിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംസ്ഥാന സർക്കാരുകൾ ചാനൽ നടത്തരുതെന്ന് നിർദ്ദേശം, നിലവിലെ പ്രക്ഷേപണം പ്രസാർ ഭാരതി വഴിയാക്കണം

Next Post

മദ്യപിച്ച് അഭിഭാഷകൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ഗുരുതര പരിക്ക്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മദ്യപിച്ച് അഭിഭാഷകൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ഗുരുതര പരിക്ക്

മദ്യപിച്ച് അഭിഭാഷകൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ഗുരുതര പരിക്ക്

ജോർജിയ മെലോണി ആദ്യ വനിതാ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ഇറ്റലിയിൽ തീവ്ര വലതുപക്ഷ സർക്കാർ അധികാരത്തിൽ

ജോർജിയ മെലോണി ആദ്യ വനിതാ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ഇറ്റലിയിൽ തീവ്ര വലതുപക്ഷ സർക്കാർ അധികാരത്തിൽ

പ്രവാസികള്‍ക്ക് തിരിച്ചടി; സ്വദേശിവത്കരണം നടപ്പിലാക്കാത്ത കമ്പനികള്‍ക്ക് പിഴ ചുമത്തുമെന്ന് മന്ത്രാലയം

പ്രവാസികള്‍ക്ക് തിരിച്ചടി; സ്വദേശിവത്കരണം നടപ്പിലാക്കാത്ത കമ്പനികള്‍ക്ക് പിഴ ചുമത്തുമെന്ന് മന്ത്രാലയം

എൽദോസ് കുന്നപ്പിള്ളിയെ സസ്പെൻഡ് ചെയ്ത് കോൺഗ്രസ്, വിശദീകരണം തൃപ്തികരമല്ലെന്ന് കെപിസിസി

എൽദോസ് കുന്നപ്പിള്ളിയെ സസ്പെൻഡ് ചെയ്ത് കോൺഗ്രസ്, വിശദീകരണം തൃപ്തികരമല്ലെന്ന് കെപിസിസി

തലശേരി ആശുപത്രിയിലെ കൈക്കൂലി: അന്വേഷണത്തിന് ഉത്തരവ്‌

തലശേരി ആശുപത്രിയിലെ കൈക്കൂലി: അന്വേഷണത്തിന് ഉത്തരവ്‌

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021