• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, July 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഛത്തീസ്​ഗഢിൽ പൊലീസുകാരെ വധിക്കാൻ മാവോയിസ്റ്റുകൾ ഉപയോ​ഗിച്ചത് 50 കിലോ ഐഇഡി; വാൻ 20 അടി തെറിച്ചു, റോഡിൽ ​ഗർത്തം

by Web Desk 06 - News Kerala 24
April 27, 2023 : 10:43 am
in India, News
Reading Time: 1 min read
0
A A
0
ഛത്തീസ്​ഗഢിൽ പൊലീസുകാരെ വധിക്കാൻ മാവോയിസ്റ്റുകൾ ഉപയോ​ഗിച്ചത് 50 കിലോ ഐഇഡി; വാൻ 20 അടി തെറിച്ചു, റോഡിൽ ​ഗർത്തം

ദില്ലി: ഛത്തീസ്ഗഡിൽ 10 പൊലീസുകാരെയും ഡ്രൈവറെയും കൊലപ്പെടുത്തിയ മാവോയിസ്റ്റ് ആക്രമണത്തിൽ ഉപയോ​ഗിച്ചത് 50 കിലോഗ്രാം ഭാരമുള്ള ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഉപകരണമെന്ന് (ഐഇഡി) റിപ്പോർട്ട്. സ്ഫോടനം റോഡിൽ വൻ കുഴിയുണ്ടാക്കുകയും മരങ്ങൾ പിഴുതെറിയുകയും ചെ‌യ്തു. ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡിന്റെ (ഡിആർജി) പൊലീസുകാർ വാടകയ്‌ക്ക് എടുത്ത മിനി വാനിലാണ് യാത്ര ചെയ്തതെന്ന് അധികൃതർ പറഞ്ഞു. ഇവർ സഞ്ചരിച്ച വാഹനത്തിന് ബാലിസ്റ്റിക് സുരക്ഷയുണ്ടായിരുന്നില്ല.

സ്‌ഫോടനത്തിന്റെ ശക്തിയിൽ വാഹനം 20 അടി ദുരേക്ക് തെറിച്ചു. തകർന്ന വാനിന്റെ അവശിഷ്ടങ്ങൾ സ്‌ഫോടനസ്ഥലത്ത് നിന്ന് 150 മീറ്റർ അകലെ വീണതായി മാധ്യമ​ങ്ങൾ റിപ്പോർട്ട് ചെയ്തു. ദന്തേവാഡ ജില്ലയിലാണ് വൻ ആക്രമണം നടന്നത്. ആക്രമണത്തിൽ 10 അടി ആഴവും 20 അടി വീതിയുമുള്ള ​ഗർത്തം രൂപപ്പെട്ടു. പൊലീസുകാർ സഞ്ചരിച്ചിരുന്ന വാൻ ലക്ഷ്യമാക്കി മാവോയിസ്റ്റുകൾ വലിയ അളവിൽ സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടാകാമെന്ന് ടെറിട്ടോറിയൽ ആർമിയുടെ മുൻ മേധാവി മേജർ ജനറൽ അശ്വിനി സിവാച്ച് മാധ്യമങ്ങളോട് പറഞ്ഞു.

മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ നടത്തി മടങ്ങുന്നതിനിടെയാണ് ഡിആർജി സംഘത്തിന് നേരെ ആക്രമണം നടന്നത്. പ്രത്യേക സുരക്ഷാ സേന കാട്ടിൽ ഒളിച്ച അക്രമികളെ തിരയുകയാണെന്ന് വൃത്തങ്ങൾ പറഞ്ഞു. സമീപകാലത്ത് സുരക്ഷാസേനക്കെതിരെ മാവോയിസ്റ്റുകൾ നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണ് ദന്തേവാഡയിലേത്. പ്രദേശത്ത് നിയന്ത്രണം സ്ഥാപിക്കാനുള്ള ശ്രമമായാണ് മാവോയിസ്റ്റ് ആക്രമണത്തെ അധികൃതർ കാണുന്നത്. സർക്കാരിന്റെ പുനരധിവാസ നയത്തെ തുടർന്ന് ഓരോ വർഷവും 400-ലധികം മാവോയിസ്റ്റുകൾ കീഴടങ്ങുന്നതായി ബസ്തർ റേഞ്ച് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് സുന്ദർരാജ് പി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംസ്ഥാനത്ത് രണ്ട് വാഹനാപകടങ്ങളിലായി നാല് മരണം

Next Post

സ്വവർഗ്ഗ വിവാഹം; കോടതി തീരുമാനം എടുക്കുന്നത് ഉചിതമല്ല; നിയമമന്ത്രി കിരൺ റിജിജു

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
‘കൊളോണിയൽ അടിമത്വത്തിൽ നിന്ന് ചിലർ മുക്തരായിട്ടില്ല’, ബിബിസി വിവാദത്തിൽ വിമർശനവുമായി കേന്ദ്രം

സ്വവർഗ്ഗ വിവാഹം; കോടതി തീരുമാനം എടുക്കുന്നത് ഉചിതമല്ല; നിയമമന്ത്രി കിരൺ റിജിജു

ട്രാഫിക്കിൽ കാർ കുടുങ്ങി, ഇറങ്ങിയോടി നവവരൻ, പിന്നാലെയോടി നവവധു, പൊലീസിൽ പരാതി- സംഭവമിങ്ങനെ…

15 വര്‍ഷത്തിനുമേല്‍ പഴക്കം, ദില്ലിയില്‍ 54 ലക്ഷത്തിലധികം വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി!

ആറ് ഭാര്യമാർക്കൊപ്പം കി‌‌ടക്കാൻ 20 അടി വീതിയുള്ള കിടക്ക; യുവാവ് ചെലവാക്കിയത് 80 ലക്ഷം!

ആറ് ഭാര്യമാർക്കൊപ്പം കി‌‌ടക്കാൻ 20 അടി വീതിയുള്ള കിടക്ക; യുവാവ് ചെലവാക്കിയത് 80 ലക്ഷം!

പ്രധാനമന്ത്രിയെ സ്വീകരിച്ച് മുഖ്യമന്ത്രി; തലസ്ഥാനത്തും മോദിയുടെ റോഡ് ഷോ

മത പുരോഹിതന്‍റെ വാക്കുകേട്ട് ദൈവത്തെ കാണാൻ പട്ടിണി കിടന്നു; കെനിയയിൽ മരിച്ചവരുടെ എണ്ണം 95 ആയി

യുഎഇയില്‍ സ്വര്‍ണവില ഈ വര്‍ഷം ആദ്യമായി 200 ദിര്‍ഹത്തിന് താഴെയെത്തി ; കടകളില്‍ തിരക്കേറുന്നു

രണ്ട് ദിവസത്തിന് ശേഷം വിശ്രമിച്ച് സ്വർണവില; അനക്കമില്ലാതെ വെള്ളിയുടെ വിലയും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021