• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പൊലീസ് ക്വാര്‍ട്ടേഴ്സിലെ കൂട്ടമരണം ; റെനീസിന്റെ കാമുകി, നജ്ലയുമായി വഴക്കിടുന്ന ദൃശ്യങ്ങൾ പൊലീസിന്

by Web Desk 06 - News Kerala 24
August 9, 2022 : 7:48 am
in Kerala, News
Reading Time: 1 min read
0
A A
0
പൊലീസ് ക്വാര്‍ട്ടേഴ്സിലെ കൂട്ടമരണം ; റെനീസിന്റെ കാമുകി, നജ്ലയുമായി വഴക്കിടുന്ന ദൃശ്യങ്ങൾ പൊലീസിന്

ആലപ്പുഴ :ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴ്സില്‍ രണ്ട് പിഞ്ചുമക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത കേസില്‍ വഴിത്തിരിവ്.ഭർത്താവും പൊലീസുകാരനുമായ റെനീസിന്‍റെ കാമുകി , കൂട്ട മരണം നടക്കുന്നതിന് തൊട്ടു മുന്പ് ക്വാര്‍ട്ടേഴ്സിലെത്തി നജ്ലയുമായി വഴക്കിടുന്നതിന്‍റെ ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. റെനീസിന്‍റെയും കാമുകി ഷഹാനയുടെയും നിരന്തര പീഡനങ്ങളെ തുടര്‍ന്നാണ് നജ്ല ആത്മഹത്യ ചെയ്തതെന്ന കണ്ടെത്തല്‍ ശരിവെക്കുന്നതാണ് തെളിവുകള്‍

രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ കൊന്ന് നജ്ല ആലപ്പുഴ എആർ ക്യാമ്പ് പൊലീസ് ക്വാര്‍ട്ടേഴ്സില്‍ ആത്മഹത്യ ചെയ്യുന്നത് കഴിഞ്ഞ മെയ് 9ന്. ഭര്‍ത്താവും പൊലീസുകാരനുമായ റെനീസിന്‍റെ നിരന്തര പീഡനങ്ങളും പരസ്ത്രീ ബന്ധങ്ങളുമാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ബന്ധു കൂടിയായ കാമുകി ഷഹാനയുടെ പീഡനവും ആത്മഹത്യക്ക് പിന്നിലുണ്ടെന്ന് കണ്ടെത്തിയതോടെ ഇവരെ അറസ്റ്റ് ചെയ്യുകയുംചെയ്തു.

കേസിന്റെ അന്വേഷണ വേളയിലാണ് നജ്ലയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ റെനീസ് പൊലീസ് ക്വാര്‍ട്ടേഴ്സില്‍ രഹസ്യമായി സിസിടിവി ക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയത്. ഫോറൻസിക് പരിശോധനയില്‍ ഈ ക്യാമറയില്‍ നിന്ന് കണ്ടെത്തിയത് നിര്‍ണായക ദൃശ്യങ്ങള്‍.

ആത്മഹത്യ നടന്ന മെയ് ഒമ്പതിന് വൈകിട്ട് റെനീസിന്‍റെ കാമുകിയായ ഷഹാന ക്വാര്‍ട്ടേഴസിലെത്തിയതിന്‍റെ ദൃശ്യങ്ങൾ ലഭിച്ചു. ഹാളില്‍വെച്ച് നജ് ലയുമായി വഴക്കിടുന്നതാണ് ദൃശ്യങ്ങളില്‍. തന്നെയും ഭാര്യ എന്ന നിലയിൽ ക്വാര്ട്ടേഴ്സില് താമസിക്കാന്‍ അനുവദിക്കണമെന്ന് ഷഹാന നിരന്തരം നജ്ലയോട് ആവശ്യപ്പെട്ടിരുന്നു. ഒരു മണിക്കൂറിന് ശേഷം ഷഹാന ക്വാര്ട്ടേഴ്സില്‍ നിന്നും മടങ്ങിപ്പോകുന്നു. ഇതിന് ശേഷമാണ് നജ്ല പിഞ്ചുമക്കളെ കൊന്ന ശേഷം കിടപ്പുമുറിയില്‍ തൂങ്ങിമരിക്കുന്നത്. സിസിടിവി ക്യാമറ ബന്ധിപ്പിച്ചിരുന്നത് റെനീസിന്‍റെ മൊബൈല്‍ ഫോണിലാണ്.

സംഭവ സമയം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പൊലീസ് ഔട്ട് പോസ്റ്റില്‍ നൈറ്റ് ഷിഫ്റ്റില്‍ ജോലിയിലായിരുന്നു റെനീസ്. ആത്ഹത്യ ഉള്‍പ്പെടെ വീട്ടില്‍ നടക്കുന്നതെല്ലാം റെനീസ് ഫോണില്‍ തല്‍സമയം കണ്ടിരിക്കാമെന്ന് പൊലീസ് കരുതിയിരുന്നു. എന്നാല്‍ കൂട്ടമരണം നടന്ന കിടപ്പുമുറി ക്യാമറയുടെ പരിധിയിലില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു.

റെനീസിന്‍റെ വട്ടിപ്പലിശ ഇടപാടുകളെകുറിച്ചും പൊലീസ് പ്രത്യേകം കേസെടുത്ത് അന്വേഷിക്കുന്നുണ്ട്. എന്നാല്‍ റെനീസിനെ സഹായിക്കുന്ന തരത്തിലാണ് ഈ കേസിലെ അന്വേഷണം എന്ന് ചൂണ്ടിക്കാട്ടി നജ്ലയുടെ കുടുംബം അടുത്തിടെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തുടർന്ന് ആലപ്പുഴ എസ്പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ഇപ്പോള്‍ ഈ കേസിന്‍റെ അന്വേഷണം പുരോഗമിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബഫർസോൺ പുതിയ ഉത്തരവിറക്കുന്നതിൽ ആശയക്കുഴപ്പം, ഉത്തരവ് റദ്ദാക്കിയാൽ നിയമപ്രശ്നങ്ങളുണ്ടാകുമെന്ന് എജി

Next Post

മഹാരാഷ്ട്ര മന്ത്രിസഭ വികസനം ഇന്ന് ; 18 പേർ സത്യപ്രതിജ്ഞ ചെയ്യും,ആഭ്യന്തരവകുപ്പ് ഫഡ്നാവിസിന് തന്നെയെന്ന് സൂചന

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മഹാരാഷ്ട്ര മന്ത്രിസഭ വികസനം ഇന്ന് ; 18 പേർ സത്യപ്രതിജ്ഞ ചെയ്യും,ആഭ്യന്തരവകുപ്പ് ഫഡ്നാവിസിന് തന്നെയെന്ന് സൂചന

മഹാരാഷ്ട്ര മന്ത്രിസഭ വികസനം ഇന്ന് ; 18 പേർ സത്യപ്രതിജ്ഞ ചെയ്യും,ആഭ്യന്തരവകുപ്പ് ഫഡ്നാവിസിന് തന്നെയെന്ന് സൂചന

തെന്മല അതിക്രമം ; വകുപ്പ് തല അന്വേഷണം അട്ടിമറിക്കുന്നതായി പരാതി, നിഷേധിച്ച് ഡി വൈ എസ് പി

തെന്മല അതിക്രമം ; വകുപ്പ് തല അന്വേഷണം അട്ടിമറിക്കുന്നതായി പരാതി, നിഷേധിച്ച് ഡി വൈ എസ് പി

ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളിൽ ജലനിരപ്പ് ഉയർന്നു ; മുല്ലപ്പെരിയാരിൽ നിന്ന് കൂടുതൽ വെള്ളമൊഴുക്കും

ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളിൽ ജലനിരപ്പ് ഉയർന്നു ; മുല്ലപ്പെരിയാരിൽ നിന്ന് കൂടുതൽ വെള്ളമൊഴുക്കും

10,000ത്തിലേറെ അങ്കണവാടികളുടെ പ്രവർത്തനം സൗകര്യങ്ങളില്ലാത്ത വാടക കെട്ടിടങ്ങളിൽ ; ദുരിതം അനുഭവിച്ച് കുഞ്ഞുങ്ങൾ

10,000ത്തിലേറെ അങ്കണവാടികളുടെ പ്രവർത്തനം സൗകര്യങ്ങളില്ലാത്ത വാടക കെട്ടിടങ്ങളിൽ ; ദുരിതം അനുഭവിച്ച് കുഞ്ഞുങ്ങൾ

ഗൂഗിള്‍ പ്രവര്‍ത്തനം നിലച്ചു ; പരിഭ്രാന്തരായി ഉപയോക്താക്കള്‍.!

ഗൂഗിള്‍ പ്രവര്‍ത്തനം നിലച്ചു ; പരിഭ്രാന്തരായി ഉപയോക്താക്കള്‍.!

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021