• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മട്ടന്നൂരില്‍ തെരഞ്ഞെടുപ്പ് പോരിന് അരങ്ങൊരുങ്ങി ; ആദ്യ പത്രിക നല്‍കിയത് ബിജെപി , വോട്ടെടുപ്പ് ഓഗസ്റ്റ് 20ന്

by Web Desk 06 - News Kerala 24
July 30, 2022 : 8:09 pm
in Kerala, News
Reading Time: 1 min read
0
A A
0
മട്ടന്നൂരില്‍ തെരഞ്ഞെടുപ്പ് പോരിന് അരങ്ങൊരുങ്ങി ; ആദ്യ പത്രിക നല്‍കിയത് ബിജെപി , വോട്ടെടുപ്പ് ഓഗസ്റ്റ് 20ന്

കണ്ണൂര്‍: മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥികൾ പത്രിക നൽകി തുടങ്ങി. ബിജെപി സ്ഥാനാർത്ഥിയാണ് ആദ്യ പത്രിക സമർപ്പിച്ചത്. മട്ടന്നൂർ ടൗൺ വാർഡിലേക്ക് മൽസരിക്കുന്ന ബിജെപി സ്ഥാനാർഥി എ  മധുസൂദനൻ ഉപവരണാധികാരി പി വി നിഷ മുമ്പാകെ പത്രിക നൽകി. ഓഗസ്റ്റ് 20ന് രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് തെരഞ്ഞെടുപ്പ് നടക്കുക. ആകെ  35 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഓഗസ്റ്റ് രണ്ട് വരെ നാമനിർദ്ദേശം സമർപ്പിക്കാം. വോട്ടെണ്ണൽ ഓഗസ്റ്റ് 22 ന് നടക്കും. 17,185 പുരുഷന്മാരും 19,060 സ്ത്രീകളും രണ്ട് ട്രാൻസ്‌ജെൻഡറുകളുമടക്കം 36,247 വോട്ടർമാരാണ് മട്ടന്നൂർ നഗരസഭയിലുള്ളത്. 2020ൽ മറ്റ് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുമ്പോൾ മട്ടന്നൂർ നഗരസഭയുടെ കാലാവധി കഴിഞ്ഞിരുന്നില്ല.  നിലവിലെ നഗരസഭ കൗൺസിലിന്റെ കാലാവധി സെപ്റ്റംബർ 10 നാണ് അവസാനിക്കുക. 1991ലാണ് മട്ടന്നൂരിനെ ആദ്യം നഗരസഭയായി ഉയർത്തിയത്.

എന്നാൽ അതേ വർഷം ഭരണം മാറി വന്ന യുഡിഎഫ്. സർക്കാർ മട്ടന്നൂരിനെ വീണ്ടും പഞ്ചായത്താക്കി മാറ്റി. ഇതിനെതിരെ എൽഡിഎഫ് ഹൈക്കോടതിയെ സമീപിച്ചു. 1992ൽ മട്ടന്നൂരിന് നഗരസഭാ പദവി തിരിച്ചു നൽകുകയായിരുന്നു. ജീവനക്കാരുടെ അഭാവവും മറ്റും മൂലം വർഷങ്ങളോളം നഗരസഭയായി പ്രവർത്തിച്ചിരുന്നില്ല. സ്പെഷ്യൽ ഓഫീസറുടെ കീഴിലായിരുന്നു ഭരണം. 1997ലാണ് പിന്നീട് തിരഞ്ഞെടുപ്പ് നടന്നത്. തുടക്കം തൊട്ട് മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്തമായാണ് അന്നു മുതൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഇടതുപക്ഷത്തിന് ഏറെ സ്വാധീനമുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെട്ട മട്ടന്നൂര്‍ നഗരസഭയില്‍ 2017ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 35 വാര്‍ഡില്‍ 28 സീറ്റുമായി എല്‍ഡിഎഫ് ഭരണത്തുടര്‍ച്ച നേടിയപ്പോള്‍ ഏഴ് സീറ്റ് യുഡിഎഫ് നേടി. സിപിഎമ്മിന് 25, സി പി ഐ, ഐഎൻഎൽ, ജനതാദൾ എന്നിവർക്ക് ഒന്നു വീതവും സീറ്റുകളാണ് കിട്ടിയത്. കോൺഗ്രസ് നാല്, ലീഗ് മൂന്ന് എന്നിങ്ങനെയായിരുന്നു യുഡിഎഫ് കക്ഷി നില. രൂപീകരിച്ച ശേഷം കഴിഞ്ഞ അഞ്ചു തവണയും എൽഡിഎഫ് വൻ വിജയം നേടിയ നഗരസഭയാണ് മട്ടന്നൂർ. 2017 ലെ തെരഞ്ഞെടുപ്പിൽ ഒൻപതു വാർഡുകളിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരുന്നു എന്നതും ശ്രദ്ധേയമാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജയിൽ മോചനം ആവശ്യപ്പെട്ടുള്ള മണിച്ചൻ്റെ പുതിയ ഹര്‍ജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും

Next Post

വൈദ്യുതി കമ്പനികള്‍ക്കുള്ള കുടിശിക സംസ്ഥാനങ്ങള്‍ എത്രയും വേഗം നല്‍കണം; ആവശ്യം മുന്നോട്ട് വെച്ച് പ്രധാനമന്ത്രി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പ്രധാനമന്ത്രി ഉച്ചയോടെ കർണാടകയിലെത്തും ; വിവിധ പദ്ധതികൾ നാടിന് സമർപ്പിക്കും, നാളെ യോഗദിനം മൈസൂരിൽ

വൈദ്യുതി കമ്പനികള്‍ക്കുള്ള കുടിശിക സംസ്ഥാനങ്ങള്‍ എത്രയും വേഗം നല്‍കണം; ആവശ്യം മുന്നോട്ട് വെച്ച് പ്രധാനമന്ത്രി

വിവാദങ്ങൾക്ക് തടയിട്ട് ആം ആദ്മി സര്‍ക്കാര്‍ ; മദ്യവിൽപന വീണ്ടും സര്‍ക്കാരിന് കീഴിലാക്കി

വിവാദങ്ങൾക്ക് തടയിട്ട് ആം ആദ്മി സര്‍ക്കാര്‍ ; മദ്യവിൽപന വീണ്ടും സര്‍ക്കാരിന് കീഴിലാക്കി

കൂളിമാട് പാലത്തിന്റെ തകർച്ച ; നിർമാണം പുനരാരംഭിക്കാനുള്ള നിർദ്ദേശം തള്ളി മന്ത്രി

ലീഗ് കൊടി പാകിസ്ഥാനിൽ കൊണ്ടുപോയി കെട്ടാൻ കോൺഗ്രസ് നേതാവ് ആക്രോശിച്ചില്ലേ? ; വർഗീയ അതിപ്രസരമെന്ന് റിയാസ്

ഗുജറാത്തികളും രാജസ്ഥാനികളും പോയാൽ മുംബൈയുടെ സമ്പത്ത് കാലിയാവുമെന്ന് മഹാരാഷ്ട്ര ഗവര്‍ണര്‍

ഗുജറാത്തികളും രാജസ്ഥാനികളും പോയാൽ മുംബൈയുടെ സമ്പത്ത് കാലിയാവുമെന്ന് മഹാരാഷ്ട്ര ഗവര്‍ണര്‍

കൊവിഡ് വ്യാപനം ; നിയന്ത്രണങ്ങളില്‍ ഇന്ന് തീരുമാനം

സംസ്ഥാനത്ത് കൊവിഡ് മരണത്തില്‍ കുറവില്ല ; ഇന്ന് 15 മരണം, രോഗം സ്ഥിരീകരിച്ചത് 1639 പേർക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021