• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ചാറ്റ് ജിപിടിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാനൊരുങ്ങി ഓസ്ട്രേലിയയിലെ മേയർ; ലോകത്തെ ഇത്തരത്തിലുള്ള ആദ്യകേസ്

by Web Desk 06 - News Kerala 24
April 7, 2023 : 8:25 am
in News, World
Reading Time: 1 min read
0
A A
0
ചാറ്റ് ജിപിടിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാനൊരുങ്ങി ഓസ്ട്രേലിയയിലെ മേയർ; ലോകത്തെ ഇത്തരത്തിലുള്ള ആദ്യകേസ്

ചാറ്റ് ജിപിടിക്കെതിരെ ലോകത്തിലെ ആദ്യത്തെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാനൊരുങ്ങി ആസ്ട്രേലിയയിലെ ഹെപ്ബേൺ മേയർ ബ്രയാൻ ഹുഡ്.  ഓപ്പൺ എഐയുടെ ആർട്ടിഫിഷ്യൽ ഇന്റ്ലിജൻസ് അധിഷ്ഠിത ചാറ്റ്ബോട്ടാണ് ചാറ്റ്ജിപിടി. മേയർക്കെതിരെ നടത്തിയ തെറ്റായ അവകാശവാദങ്ങൾ തിരുത്തണമെന്നും അല്ലാത്ത പക്ഷം ഓപൺ എഐ-ക്കെതിരെ കോടതി കയറുമെന്നുമാണ് മേയർ പറയുന്നത്.

കൈക്കൂലി കേസിൽ മേയർ ജയിൽ വാസം അനുഭവിച്ചിട്ടുണ്ടെന്നായിരുന്നു ചാറ്റ്ജിപിടിയുടെ വാദം. ഹെപ്‌ബേൺ ഷയറിന്റെ മേയറായി ബ്രയാൻ ഹുഡ് തിരഞ്ഞെടുക്കപ്പെട്ടത് ഇക്കഴിഞ്ഞ നവംബറിലാണ്. 2000-ത്തിന്റെ തുടക്ക സമയത്ത് റിസർവ് ബാങ്ക് ഓഫ് ആസ്‌ട്രേലിയയുടെ അനുബന്ധ സ്ഥാപനം ഉൾപ്പെട്ട ഒരു വിദേശ കൈക്കൂലി അഴിമതി കേസിൽ ബ്രയാൻ ഹുഡിനെ പ്രതിചേർത്തുവെന്നും അദ്ദേഹം ജയിൽ വാസമനുഭവിച്ചുമെന്ന തെറ്റായ വാദമാണ് ചാറ്റ് ജിപിടി പങ്കുവെച്ചത്. ചില ജനപ്രതിനിധികളാണ് ഇക്കാര്യം മേയറുടെ ശ്രദ്ധയിൽപ്പെടുത്തിയത്. അങ്ങനെയാണ് നിയമനടപടി സ്വീകരിക്കാന‍്‍ മേയർ തയ്യാറായതും. നോട്ട് പ്രിന്റിങ് ആസ്‌ട്രേലിയയുടെ സഹസ്ഥാപനത്തിന് വേണ്ടി ഹുഡ് ജോലി ചെയ്തിരുന്നു. കറൻസി പ്രിന്റിങ് കരാറുകൾ നേടുന്നത് സംബന്ധിച്ച് വിദേശ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകുന്നതിനെക്കുറിച്ച് അധികാരികളെ അറിയിച്ചത് ഹുഡായിരുന്നു.  അദ്ദേഹത്തിനെതിരെ ആരോപിക്കും പോലെ കുറ്റങ്ങൾ ഒന്നും ചുമത്തപ്പെട്ടിട്ടില്ല എന്ന് മേയറുടെ അഭിഭാഷകൻ പറഞ്ഞു.

മേയർക്ക് അപമാനം സൃഷ്ടിക്കുന്ന തരത്തിൽ തെറ്റായ ഉള്ളടക്കം പ്രസിദ്ധീകരിച്ചു എന്നത് ചൂണ്ടിക്കാട്ടി ചാറ്റ്ജിപിടിയുടെ ഉടമകളായ ഓപ്പണ് എ ഐക്കെതിരെ മാനനഷ്ടകേസ് നൽകുമെന്നാണ് മേയർ പറയുന്നത്. മാർച്ച് 21ന് ഓപ്പൺഎഐക്ക് തങ്ങളുടെ ആശങ്കയറിയിച്ച് കൊണ്ട് ഒരു കത്ത് അയച്ചിരുന്നതായി അഭിഭാഷകർ പറഞ്ഞു. മേയറെ സംബന്ധിച്ച് ചാറ്റ്ജിപിടി നടത്തിയ അവകാശവാദം പരിഹരിക്കാൻ ഓപ്പൺഎഐക്ക് 28 ദിവസത്തെ സമയം നൽകിയിരിക്കുകയാണ്. അല്ലെങ്കിൽ മാനനഷ്ടക്കേസ് നേരിടാൻ തയ്യാറാകണമെന്നും കത്തിലുണ്ട്.  സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓപ്പൺഎഐ ഇതുവരെ ഹുഡിന്റെ കത്തിനോട് പ്രതികരിച്ചിട്ടില്ല. ഈ കേസ് ഫയൽ ചെയ്താൽ ഉള്ളടക്കത്തിന്റെ പേരിൽ ചാറ്റ്ജിപിടി നേരിടുന്ന ആദ്യത്തെ മാനനഷ്ട കേസായി മാറുമിത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അടുത്തുള്ള സ്ഥലങ്ങളും കാണാം, ലൊക്കേഷനുമറിയാം ; വെസ്റ്റേൺ റെയിൽവേയുടെ യാത്രി ആപ്പ് പുറത്തിറക്കി

Next Post

വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരങ്ങൾ ; ആമസോണുമായി കൈകോർത്ത് കേന്ദ്രസർക്കാർ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരങ്ങൾ ; ആമസോണുമായി കൈകോർത്ത് കേന്ദ്രസർക്കാർ

വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരങ്ങൾ ; ആമസോണുമായി കൈകോർത്ത് കേന്ദ്രസർക്കാർ

വിദേശത്തെ കൊവിഡ് വ്യാപനം:വിമാനത്താവളങ്ങിൽ പരിശോധന തുടങ്ങി കേന്ദ്രം,പൊതുഇടങ്ങളിൽ മാസ്ക് നിർബന്ധമാക്കിയേക്കും

കൊവിഡ് കേസുകളിൽ വൻ വർദ്ധന; കേന്ദ്ര ആരോ​ഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് യോ​ഗം

‘നമുക്കൊരു സന്തോഷവുമില്ല’; വിക്കറ്റ് പരാമർശം, വിക്കറ്റെണ്ണി ശീലിച്ചവരോട് ചൂണ്ടിക്കാട്ടിയതെന്ന് ശിവന്‍കുട്ടി

'നമുക്കൊരു സന്തോഷവുമില്ല'; വിക്കറ്റ് പരാമർശം, വിക്കറ്റെണ്ണി ശീലിച്ചവരോട് ചൂണ്ടിക്കാട്ടിയതെന്ന് ശിവന്‍കുട്ടി

‘ബിജെപിയിൽ ചേർന്നത് ചിന്തിച്ചെടുത്ത തീരുമാനം; സ്വീകരിച്ചതിൽ നേതൃത്വത്തിന് നന്ദി’: അനിൽ ആന്റണി

'ബിജെപിയിൽ ചേർന്നത് ചിന്തിച്ചെടുത്ത തീരുമാനം; സ്വീകരിച്ചതിൽ നേതൃത്വത്തിന് നന്ദി': അനിൽ ആന്റണി

എലത്തൂർ തീവെപ്പ് കേസ്: രാജ്യവ്യാപക തെരച്ചില്‍, പഴുതടച്ച അന്വേഷണം; ഷഹറൂഖ് പിടിയിലായത് നാലാം നാള്‍

ഷാറുഖിന്‍റെ വൈദ്യപരിശോധന ഫലം; പൊള്ളൽ 1 ശതമാനം മാത്രം, ശരീരം മൊത്തം ഉരഞ്ഞു, കണ്ണിന് വീക്കം, കോടതിയലെത്തിക്കുമോ?

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021