• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, July 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മേയർ തെരഞ്ഞെടുപ്പിലെ തട്ടിപ്പ് പ്രചാരണ ആയുധമാക്കി: കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ഛണ്ഡീഗഢിൽ മിന്നുന്ന ജയം

by Web Desk 06 - News Kerala 24
June 6, 2024 : 9:36 am
in India, News
Reading Time: 1 min read
0
A A
0
മേയർ തെരഞ്ഞെടുപ്പിലെ തട്ടിപ്പ് പ്രചാരണ ആയുധമാക്കി: കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ഛണ്ഡീഗഢിൽ മിന്നുന്ന ജയം

രാജ്യമാകെ ചർച്ചയായ ചണ്ഡീഗഢ് മേയർ തെരഞ്ഞെടുപ്പിലെ കള്ളക്കളികൾ പ്രചാരണായുധമാക്കിയ ഇന്ത്യ മുന്നണിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഛണ്ഡീഗഡ് സീറ്റിൽ തിളക്കമാർന്ന ജയം. വാരണാധികാരി അടക്കം കൂട്ടുനിന്ന മേയർ തെരഞ്ഞെടുപ്പിലെ കള്ളക്കളി തുറന്നുകാട്ടപ്പെട്ട പ്രചാരണത്തിൽ മറുപടിയില്ലാതെ വിയർത്താണ് ബിജെപി പിന്നിൽ പോയത്. മേയറാവാൻ ഭൂരിപക്ഷമില്ലാതിരുന്ന ബിജെപിയെ ജയിപ്പിക്കുന്നതിനായി വരണാധികാരിയായിരുന്ന അനിൽ മസീഹാണ് ബാലറ്റ് പേപ്പറുകളിൽ കൃത്രിമം കാണിച്ചത്. ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ രാജ്യം മുഴുവൻ വ്യാപിക്കുകയും വലിയ ചർച്ചയാവുകയും ചെയ്തിരുന്നു.

ഛണ്ഡീഗഢിൽ ബിജെപിയുടെ പ്രതിച്ഛായക്ക് വലിയ മങ്ങലേൽപ്പിച്ച സംഭവമായിരുന്നു ഇത്. നാണക്കേടിൽ നിന്ന് പാർട്ടി നേതൃത്വം പുറത്തുകടക്കുന്നതിന് മുമ്പ് തന്നെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് വലിയ വെല്ലുവിളിയായി. ബിജെപിയുടെ സഞ്ജയ് ടണ്ടനും കോൺഗ്രസിൻ്റെ മനീഷ് തിവാരിയുമായിരുന്നു ഇവിടുത്തെ സ്ഥാനാർഥികൾ. ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയെ നിർത്താതെ ഇന്ത്യ സഖ്യം എന്ന നിലയിൽ കോൺഗ്രസിനെ പിന്തുണക്കുകയായിരുന്നു. മേയർ തെരഞ്ഞെടുപ്പിലും ഇരു പാർട്ടികളും ഒന്നിച്ചാണ് നിന്നത്. ഇന്ത്യാ സഖ്യം രൂപീകരിച്ച ശേഷം ആദ്യമായി പാർട്ടികൾ ഒന്നിച്ച് നടത്തിയ ഒരു പോരാട്ടം കൂടിയായിരുന്നു ഛണ്ഡീഗഢ് മേയർ തെരഞ്ഞെടുപ്പ്. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബി.ജെ.പിയെ ഈ വിഷയത്തിൽ പ്രതിക്കൂട്ടിൽ നിർത്തി കോൺഗ്രസും എഎപിയും ഒരേ പോലെ പ്രചാരണം നടത്തി. ശക്തമായ പോരാട്ടം നടന്ന മണ്ഡലത്തിൽ 2504 വോട്ടിൻ്റെ ഭുരിപക്ഷത്തിലാണ് മനീഷ് തിവാരി ജയിച്ചു കയറിയത്. മനീഷ് തിവാരി 2,16,657 വോട്ടുകളും, സഞ്ജയ് ടണ്ടൻ 2,14,153 വോട്ടുകളും നേടി. 10 വർഷത്തിന് ശേഷം ബിജെപിക്ക് മണ്ഡലം നഷ്ടമായതിൻ്റെ ഞെട്ടലിലാണ് പാർട്ടി നേതൃത്വം.

ജനുവരിയിൽ നടന്ന മേയർ തെരഞ്ഞെടുപ്പിൽ എട്ട് വോട്ടുകളാണ് വരണാധികാരിയായിരുന്ന അനിൽ മസീഹ് അസാധുവായി പ്രഖ്യാപിച്ചത്. ചണ്ഡീഗഢിലെ എട്ട് വർഷത്തെ ബിജെപി ഭരണം അവസാനിപ്പിക്കുന്നതിന് ആംആദ്‌മി പാർട്ടിയും കോൺഗ്രസും ചേർന്നാണ് ബിജെപിയെ നേരിട്ടത്. 35 അംഗ മുനിസിപ്പൽ കോർപ്പറേഷനിൽ എഎപി, കോൺഗ്രസ് സഖ്യത്തിന് 20 അംഗങ്ങളുടെയും ബിജെപിക്ക് 15 അംഗങ്ങളുടെയും പിന്തുണയുണ്ടായിരുന്നു. ബിജെപിക്ക് തോൽവി ഉറപ്പായിരുന്നു. എന്നാൽ മേയർ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-ആം ആദ്മി പാർട്ടി സഖ്യത്തിന്റെ എട്ട് വോട്ടുകൾ അസാധുവാണെന്ന് വരണാധികാരി പ്രഖ്യാപിച്ചു. ഇതോടെ ബിജെപി സ്ഥാനാർഥി മനോജ് സോങ്കർ മേയറായി.

പിന്നാലെ സുപ്രീം കോടതിയെ സമീപിച്ച കോൺഗ്രസ്-എഎപി സഖ്യത്തിന് അനുകൂല വിധി ലഭിച്ചു. ബിജെപി നേതാവ് കൂടിയായ അനിൽ മസീഹ് കൃത്രിമം കാണിക്കുന്നത് ക്യാമറയിൽ പതിഞ്ഞിരുന്നു. ഇത് മുഖ്യതെളിവായി കോടതി സ്വീകരിച്ചു. ബിജെപി സ്ഥാനാര്‍ഥിയുടെ വിജയം സുപ്രീംകോടതി റദ്ദാക്കി. എഎപി-കോണ്‍ഗ്രസ് സഖ്യ സ്ഥാനാര്‍ഥി കുല്‍ദീപ് കുമാറിനെ മേയറായി പരമോന്നത കോടതി പ്രഖ്യാപിച്ചു. കുല്‍ദീപ് കുമാറിന് 20 വോട്ടും ബിജെപി സ്ഥാനാര്‍ഥിക്ക് 16 വോട്ടും ലഭിച്ചതായി സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കി.

എന്നാൽ ഛണ്ഡീഗഢ് മണ്ഡലത്തിൽ മേയർ തെരഞ്ഞെടുപ്പിൽ വോട്ടിൽ കൃത്രിമം കാട്ടിയത് ബി.ജെ.പിയുടെ തോൽവിക്കുള്ള ഒരു കാരണം മാത്രമായിട്ടാണ് കണക്കാക്കുന്നത്. ബിജെപി എം.പിയായിരുന്ന കിരൺ ഖേറിനെതിരെ ഭരണ വിരുദ്ധ വികാരം മണ്ഡലത്തിൽ ഉണ്ടായിരുന്നു. ഇത് മനസിലാക്കിയാണ് മണ്ഡലത്തിൽ സഞ്ജയ് ടണ്ടനെ ബിജെപി സ്ഥാനാർഥിയാക്കിയത്. മോദി സർക്കാരിൻ്റെയും കിരൺ ഖേറിൻ്റെയും കുറവുകൾ അക്കമിട്ട് നിരത്തി പ്രചാരണം നടത്തുന്നതിൽ മനീഷ് തിവാരി ജയിച്ചു. രണ്ടു തവണ മോദി പ്രഭാവത്തിൽ മാത്രമായിരുന്നു ബിജെപി ഇവിടെ ജയിച്ചിരുന്നത്. എന്നാൽ ഇത്തവണ അത് പോരാതെ വന്നു. ബി.ജെ.പിയുടെ വോട്ട് വിഹിതത്തിൽ മൂന്ന് ശതമാനം കുറവുണ്ടായി. ഉൾപ്പാർട്ടി പോരിലേക്കാണ് തെരഞ്ഞെടുപ്പ് പരാജയം ഇപ്പോൾ വിരൽ ചൂണ്ടുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആധാർ വിവരങ്ങൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യാൻ ഒരാഴ്ച കൂടി മാത്രം അവസരം, പിന്നീട് ഫീസ് ഈടാക്കിത്തുടങ്ങും

Next Post

പരിസ്ഥിതി ദിനത്തിലെ പ്രസംഗത്തിന് കൈയ്യടിച്ച നാട്ടുകാരോട് ഒരു ഉപദേശവുമായി മോഹന്‍ലാല്‍

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
അട്ടപ്പാടിയിലെ 20 കുട്ടികളെ ഏറ്റെടുത്ത് മോഹൻലാൽ ; 15 വർഷത്തെ പഠന ചെലവ് വഹിക്കും

പരിസ്ഥിതി ദിനത്തിലെ പ്രസംഗത്തിന് കൈയ്യടിച്ച നാട്ടുകാരോട് ഒരു ഉപദേശവുമായി മോഹന്‍ലാല്‍

യാത്രക്കാര്‍ക്ക് ഇരുട്ടടി, ടോള്‍ നിരക്ക് വീണ്ടും ഉയര്‍ത്തി, സ്കൂള്‍ ബസുകള്‍ക്കും ബാധകം; പന്നിയങ്കരയില്‍ ദുരിതം

സര്‍വകക്ഷി യോഗത്തില്‍ തീരുമാനം; പന്നിയങ്കര ടോള്‍ പ്ലാസയിൽ സ്കൂള്‍ വാഹനങ്ങളിൽ നിന്ന് ടോള്‍ പിരിക്കില്ല

‘പുന്നപ്രയില്‍ ജനവാസ മേഖലയിൽ പുലിയെ കണ്ടു’; മൊബൈൽ ദൃശ്യങ്ങളുമായി നാട്ടുകാർ

'പുന്നപ്രയില്‍ ജനവാസ മേഖലയിൽ പുലിയെ കണ്ടു'; മൊബൈൽ ദൃശ്യങ്ങളുമായി നാട്ടുകാർ

ദിവസവും കഴിക്കാം ഒരു പിടി വാൾനട്സ്; അറിയാം ഈ ഗുണങ്ങള്‍…

ദിവസവും രാവിലെ വെറും വയറ്റിൽ വാൾനട്ട് കുതിർത്ത് കഴിക്കുന്നത് ശീലമാക്കൂ

ട്രാവലർ തട്ടി മധ്യവയസ്ക മരിച്ചു; അപകടം റോഡ് മുറിച്ചു കടക്കുന്നതിനിടെ, കേസെടുത്ത് പൊലീസ്

തൃത്താലയിൽ സ്‌കൂൾ അധ്യാപിക ജീവനൊടുക്കി, പിന്നാലെ മകളും ആത്മഹത്യക്ക് ശ്രമിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021