തിരുവനന്തപുരം∙ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി എം.ബി.രാജേഷ്. ‘‘പോസ്റ്റ് പിന്‍വലിച്ചിട്ടില്ല. പാര്‍ട്ടി നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നതിനാലാണ് പോസ്റ്റ് ഡിലീറ്റ് ചെയ്തത്. പാര്‍ട്ടി നിലപാട് പറഞ്ഞാല്‍ അതിനപ്പുറം തനിക്ക് പറയാനില്ല. ഗവര്‍ണറുടെ പ്രീതിയോ അപ്രീതിയോ കണക്കിലെടുക്കുന്നില്ല’’– അദ്ദേഹം പറഞ്ഞു.
‘‘പിൻവലിച്ചു എന്നു പറയുന്നത് തെറ്റാണ്. യഥാർഥത്തിൽ ഞാന്‍ ഗവർണറുടെ ട്വീറ്റ് സംബന്ധിച്ച എന്റെ നിലപാട് പിൻവലിക്കുകയല്ല ചെയ്തത്, പാർട്ടി നിലപാട് ഉയർത്തിപ്പിടിക്കുകയാണു ചെയ്തത്. കാരണം പാർട്ടി പൊളിറ്റ് ബ്യൂറോയുടെയും സംസ്ഥാന സെക്രട്ടേറിയറ്റിന്റെയും പ്രസ്താവന വന്നിരുന്നു. അതറിയാതെയാണ് ഞാന്‍ എന്റെ പോസ്റ്റ് ഇട്ടത്’’– അദ്ദേഹം കൂട്ടിച്ചേർത്തു.