• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പെന്‍ഷന്‍ തുക കണക്കുകള്‍; ബിജെപിയുടെ വ്യാജപ്രചാരണം കേന്ദ്രം തന്നെ പൊളിച്ചടുക്കിയെന്ന് മന്ത്രി

by Web Desk 06 - News Kerala 24
April 14, 2023 : 10:13 am
in Kerala, News
Reading Time: 1 min read
0
A A
0
പ്രതിപക്ഷ നിലപാട് മയക്കുമരുന്നിനെതിരായ പോരാട്ടം ദുർബലപ്പെടുത്തും, പുനർവിചിന്തനം നടത്തണമെന്ന് മന്ത്രി രാജേഷ്

തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ പത്ത് ശതമാനത്തോളം പേര്‍ക്ക് മാത്രമാണ് കേന്ദ്ര സര്‍ക്കാരിന്റെ വിഹിതം കിട്ടുന്നതെന്ന് മന്ത്രി എംബി രാജേഷ്. എല്ലാവര്‍ക്കും പെന്‍ഷന്‍ കൊടുക്കുന്നത് കേന്ദ്രമാണെന്ന് പറഞ്ഞുക്കൊണ്ടിരുന്ന ബിജെപിക്കാര്‍ കള്ളി വെളിച്ചത്തായതോടെ ഇനിയെങ്കിലും അത് നിര്‍ത്തേണ്ടതാണെന്നും മന്ത്രി ആവശ്യപ്പെട്ടു.

ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ സംസ്ഥാനത്തിന് ആവശ്യമുള്ളത് 1503.92 കോടി രൂപയാണ്. ഇതില്‍ ഈ പത്ത് ശതമാനം പേര്‍ക്കുള്ള കേന്ദ്രവിഹിതമായി 30.8 കോടിയാണ് എന്‍എസ്എപി മുഖേന ലഭിക്കേണ്ടത്. ബാക്കി 1473.12 കോടി സംസ്ഥാന സര്‍ക്കാര്‍ നേരിട്ടാണ് പെന്‍ഷന്‍കാര്‍ക്ക് ലഭ്യമാക്കുന്നത്. പെന്‍ഷന്‍ വിതരണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ 97.95 ശതമാനവും നല്‍കുന്നു. കേന്ദ്രം കൊടുക്കേണ്ടത് 2.04 ശതമാനം മാത്രമാണെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. തുച്ഛമായതാണ് കേന്ദ്ര വിഹിതമെങ്കിലും അതും കൃത്യമായി കൊടുക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരാണ് പെന്‍ഷന്‍ തരുന്നതെന്ന് വിശ്വസിക്കുന്ന ശുദ്ധാത്മാക്കള്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്കായാണ് കണക്കുകള്‍ സമര്‍പ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

മന്ത്രി എംബി രാജേഷ് പറഞ്ഞത്:

”വെളുക്കാന്‍ തേച്ചത് പാണ്ടാവുക എന്ന് പറഞ്ഞാല്‍ അതിതാണ്. ബിജെപിക്കാരുടെ വ്യാജപ്രചാരണം കേന്ദ്രസര്‍ക്കാര്‍ തന്നെ പൊളിച്ചടുക്കിക്കൊടുത്തുകളഞ്ഞു. കേരളത്തില്‍ ആകെയുള്ള 50,35,946 (50.35ലക്ഷം) സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ പത്ത് ശതമാനത്തോളം പേര്‍ക്ക് മാത്രമാണ് കേന്ദ്ര സര്‍ക്കാരിന്റെ തുച്ഛമായ വിഹിതം പോലും കിട്ടുന്നത്. (കേന്ദ്രത്തിന്റെ NSAP പദ്ധതിയില്‍ നിന്ന്). കേരളം നല്‍കുന്ന പ്രതിമാസ പെന്‍ഷനായ 1600 രൂപയില്‍ ഈ ചെറിയ വിഭാഗത്തിന് തന്നെ കേന്ദ്ര വിഹിതം എത്രയാണെന്ന് കൂടി നോക്കാം. 80 വയസിന് മുകളിലുള്ളവര്‍ക്ക് അഞ്ഞൂറ് രൂപ, 80ല്‍ താഴെയുള്ളവര്‍ക്ക് 200 രൂപ, വിധവാ പെന്‍ഷന്‍, ഭിന്നശേഷി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് 300 രൂപ, ഇതാണ് കേന്ദ്രവിഹിതം. അതും ആകെയുള്ളതിന്റെ പത്തിലൊന്ന് പേര്‍ക്ക് മാത്രമാണെന്നോര്‍ക്കണം.”

”ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ കേരളത്തിന് ആകെ ആവശ്യമുള്ളത് 1503,92,78,600 (1503.92 കോടി) രൂപയാണ്. ഇതില്‍ ഈ പത്ത് ശതമാനം പേര്‍ക്കുള്ള കേന്ദ്രവിഹിതമായി ആകെ 30,80,28,000 രൂപയാണ്(30.8 കോടി) എന്‍എസ്എപി മുഖേന ലഭിക്കേണ്ടത്. ബാക്കി 1473,12,50,600 രൂപയും (1473.12കോടി)  സംസ്ഥാന സര്‍ക്കാര്‍ നേരിട്ടാണ് പെന്‍ഷന്‍കാര്‍ക്ക് ലഭ്യമാക്കുന്നത്. പെന്‍ഷന്‍ വിതരണത്തില്‍ സംസ്ഥാനസര്‍ക്കാര്‍ 97.95%വും നല്‍കുന്നു. കേന്ദ്രം കൊടുക്കേണ്ടത് വെറും 2.04%മാത്രം, അതും ചില്ലറ ആളുകള്‍ക്ക്. ഇത്രയേയുള്ളൂ കേന്ദ്ര വിഹിതം, അതും കൃത്യമായി കൊടുക്കുന്നില്ല. അതായത് കേരളത്തില്‍ 1600 രൂപ പെന്‍ഷന്‍ കിട്ടുന്ന 50 ലക്ഷത്തിലധികം പേരില്‍ വെറും പത്തില്‍ ഒന്നിന് കേന്ദ്രം കൊടുക്കുന്ന ചില്ലിക്കാശാണിത്. കേന്ദ്രസര്‍ക്കാരാണ് പെന്‍ഷന്‍ തരുന്നതെന്ന് ലവലേശം ലജ്ജയില്ലാതെ പ്രചരിപ്പിക്കുന്നവര്‍ക്കല്ല, അത് വിശ്വസിച്ചു പോകുന്ന ശുദ്ധാത്മാക്കള്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്കായി ഈ കണക്ക് സമര്‍പ്പിക്കുന്നു.”

”സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ 3200രൂപ പൂര്‍ണമായി ലഭിച്ചിട്ടില്ല എന്ന ആശങ്ക ചിലര്‍ പങ്കുവെക്കുന്നുണ്ട്. കേന്ദ്രപദ്ധതിയുടെ ഗുണഭോക്താക്കളായ ഈ പത്ത് ശതമാനം പേര്‍ക്ക് മാത്രമാണ് ഈ ബുദ്ധിമുട്ട് നേരിടുന്നത്. ഇവര്‍ക്ക് രണ്ട് അക്കൗണ്ടുകളിലായിട്ടാണ് 3200 രൂപ ലഭിക്കേണ്ടത്. ചില്ലറ പൈസ ആണെങ്കിലും മാസങ്ങളായി മുടങ്ങിക്കിടക്കുകയാണ് ഇവര്‍ക്കുള്ള കേന്ദ്രവിഹിതം. ഇത്രകാലം സംസ്ഥാന സര്‍ക്കാര്‍ ഈ കുറവ് അറിയിക്കാതെ പൂര്‍ണ്ണമായി പണം നല്‍കിയിട്ടുണ്ട്. ഇനി കേന്ദ്രസര്‍ക്കാര്‍ വിഹിതം, ആധാറില്‍ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട് മുഖേനയാണ് വരുന്നത്, കേന്ദ്രം നേരിട്ടെത്തിക്കുമെന്നാണ് വാദം. നിലവില്‍ തന്നെ പ്രതിസന്ധിയിലായ ഈ വിഹിതത്തിന്റെ ഭാവി എന്താകുമെന്ന് കണ്ടറിയണം. ”

”ഗ്യാസ് സബ്‌സിഡിയുടെ സ്ഥിതി ആകാതിരുന്നാല്‍ ഭാഗ്യം. ഒരു കാര്യം ഉറപ്പ്, കേരളത്തിന്റെ പെന്‍ഷന്‍ കൃത്യമായി കിട്ടുമെന്ന് ഉറപ്പാണ്. ഈ പത്ത് ശതമാനത്തിനും കേന്ദ്രത്തിന്റെ തുച്ഛമായ തുക കഴിഞ്ഞ്, ബാക്കിയുള്ള പണം സേവന സോഫ്റ്റ് വെയറില്‍ രേഖപ്പെടുത്തിയ അക്കൗണ്ടിലേക്ക് കൃത്യമായി സംസ്ഥാന സര്‍ക്കാര്‍ ഇതിനകം തന്നെ നല്‍കിയിട്ടുണ്ട്. കേരളത്തിലെ ആകെ പെന്‍ഷന്‍കാരില്‍ ഈ പത്ത് ശതമാനമൊഴികെ ബാക്കി മുഴുവനാളുകള്‍ക്കും, 3200 രൂപ ഒന്നിച്ച് ഒറ്റ അക്കൗണ്ടില്‍ സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുമുണ്ട്. എല്ലാവര്‍ക്കും പെന്‍ഷന്‍ കൊടുക്കുന്നത് കേന്ദ്രമാണെന്ന് ഇതുവരെ നാണമില്ലാതെ തള്ളിക്കൊണ്ടിരുന്ന ബി ജെ പി ക്കാര്‍ കള്ളി വെളിച്ചത്തായതോടെ ഇനിയെങ്കിലും അത് നിര്‍ത്തേണ്ടതാണ്, ലജ്ജ തൊട്ടുതീണ്ടിയില്ലാത്തവരായത് കൊണ്ട് നിര്‍ത്തുകയില്ലെങ്കിലും.”

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ക്രൈസ്തവ സഭയെ അടുപ്പിക്കാൻ ബിജെപി: ആശങ്കയിൽ കോൺഗ്രസ്, ഗൗരവത്തോടെ കാണണമെന്നാണ് എ ഗ്രൂപ്പ്

Next Post

അരിക്കൊമ്പൻ പ്രശ്നം; സുപ്രീം കോടതിയെ സമീപിക്കാൻ കേരളം, ആനയെ മാറ്റുന്നതിൽ ഉയരുന്ന എതിർപ്പ് ഉന്നയിക്കും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ധോണിയിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി

അരിക്കൊമ്പൻ പ്രശ്നം; സുപ്രീം കോടതിയെ സമീപിക്കാൻ കേരളം, ആനയെ മാറ്റുന്നതിൽ ഉയരുന്ന എതിർപ്പ് ഉന്നയിക്കും

ഇനിയാരും കുമ്പാച്ചിമല കയറാന്‍ വരരുത് ; ബാബുവിന്റെ ഇളവുണ്ടാവില്ല ; കടുത്ത നടപടി

അരിക്കൊമ്പൻ പുനരധിവാസം എളുപ്പമല്ല, ജനങ്ങളുടെ ആശങ്ക കാണാതിരിക്കാനാവില്ലെന്ന് വനം മന്ത്രി

കണ്ണില്‍ ചെറിയ കുത്തുകളോ വരകളോ പ്രത്യക്ഷപ്പെടുന്നത് എന്തുകൊണ്ട്?

കണ്ണുകളുടെ ആരോ​ഗ്യത്തിനായി കഴിക്കാം 10 സൂപ്പർ ഫുഡുകൾ

ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി ശരത് പവാര്‍

ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി ശരത് പവാര്‍

എലത്തൂർ തീവെപ്പ് കേസ്: രാജ്യവ്യാപക തെരച്ചില്‍, പഴുതടച്ച അന്വേഷണം; ഷഹറൂഖ് പിടിയിലായത് നാലാം നാള്‍

ട്രെയിൻ തീവെപ്പ് കേസ്; ഷാറൂഖിന്‍റെ വേരുകൾ തേടി കേരള പൊലീസ്, ദില്ലിക്ക് പുറത്തും പരിശോധന

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021