• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പ്രഭാത ഭക്ഷണം കഴിക്കാതെയെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം; ഒരുമയോടെ ഒരു മനസ്സായി പദ്ധതിക്ക് തുടക്കം

by Web Desk 06 - News Kerala 24
November 15, 2022 : 7:45 am
in Kerala, News
0
A A
0
പ്രഭാത ഭക്ഷണം കഴിക്കാതെയെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം; ഒരുമയോടെ ഒരു മനസ്സായി പദ്ധതിക്ക് തുടക്കം

ഇടുക്കിയിൽ പ്രഭാത ഭക്ഷണം കഴിക്കാതെയെത്തുന്ന കുട്ടികൾക്കായി ജനകീയ സഹകരണത്തോടെ നടപ്പാക്കുന്ന ‘ഒരുമയോടെ ഒരു മനസ്സായി’ പദ്ധതിക്ക് ഔദ്യോഗിക തുടക്കമായി.  പദ്ധതി സംസ്ഥാനത്താകെ നടപ്പാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി പറഞ്ഞു. സ്കൂളുകളിലെ പ്രതിസന്ധിയിലായ ഉച്ചഭക്ഷണം കൂടുതൽ കാര്യക്ഷമമാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ഇടുക്കിയിൽ ‘ഒരുമയോടെ ഒരു മനസ്സായി’ എന്ന പദ്ധതി ആവിഷ്കക്കരിച്ചത്.

ഒരോ ദിവസവും സ്കൂളിൽ പല കുട്ടികളുടെ ജന്മദിനം ഉണ്ടാകും. അതുപോലെ അധ്യാപക അനധ്യാപകരുടെും രക്ഷകർത്താക്കളുടെയും പൂർവ വിദ്യാർത്ഥികളുടെയും ജന്മദിനമോ വിവാഹ വാർഷികമോ  ഒക്കെ ഉണ്ടാകും. ഈ ദിവസം  സ്കൂൾ കുട്ടികൾക്ക് എന്തെങ്കിലും ഒരു വിഭവം സ്പോൺസർ ചെയ്യിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിൻറെ ചുവടു പിടിച്ചാണ് പ്രഭാത ഭക്ഷണം നൽകാനുളള തീരുമാനവും എടുത്തത്. സാമ്പത്തിക പ്രതിസന്ധിയുള്ളവർക്കൊപ്പം മാതാപിതാക്കൾ അതിരാവിലെ കൂലിപ്പണിക്കു പോകുമ്പോൾ ഭക്ഷണമുണ്ടാക്കാൻ കഴിയാത്ത സാഹചര്യം പല വീടുകളിലുമുണ്ട്. ഇങ്ങനെയുള്ള വീടുകളിലെ കുട്ടികൾ ഉച്ചവരെ പട്ടിണിയിരിക്കുന്നത് ഒഴിവാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പാമ്പാടുംപാറ സ്കൂളിൽ വച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി പദ്ധതി ഉദ്ഘാടനം ചെയ്തു.

ഇടുക്കിയിലെ 462 സ്ക്കൂളുകളിൽ തോട്ടം മേഖലയിലും മറ്റുമുള്ള 108 ഇടത്താണ് പ്രഭാത ഭക്ഷണം വേണ്ടത്. ഇതിൽ 52 ഇടങ്ങളിൽ പഞ്ചായത്തുകളുടെ സഹകരണത്തോടെ ഭക്ഷണം നൽകുന്നുണ്ട്. പദ്ധതി പ്രഖ്യാപിച്ചപ്പോൾ തന്നെ അടുത്ത മാ‍ർച്ച് അവസാനം വരെ ഭക്ഷണത്തിനുള്ള സാധനങ്ങളെത്തിക്കാൻ ആളുകൾ തയ്യാറായി വന്നു കഴിഞ്ഞു.

നേരത്തെ മുരിക്കാട്ടുകുടി ട്രൈബല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപികയായ ലിന്‍സി പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയുടേയും പിടിഎയുടെയും സുമനസുകളുടെ സഹായത്തോടെയും കൂടി സ്കൂള്‍ കുട്ടികള്‍ക്ക് സൗജന്യ ഭക്ഷണമൊരുക്കുന്നതിന് മുന്‍കൈ എടുത്തത് വാര്‍ത്തയായിരുന്നു. മുരിക്കാട്ടുകുടി, കോടാലിപ്പാറ, കണ്ണംപടി എന്നീ മൂന്ന് ഗ്രാമങ്ങളില്‍ നിന്നുമെത്തുന്ന വിദ്യാര്‍ത്ഥികളാണ് ഈ സ്കൂളില്‍ പഠിക്കുന്നത്. അറുപത് ശതമാനം ആദിവാസി കുട്ടികളാണ് ഈ സ്കൂളില്‍ പഠിക്കുന്നത്. കുട്ടികളില്‍ പലരും പട്ടിണിയിലോ അര്‍ദ്ധപട്ടിണിയിലോ ആണെന്നറിഞ്ഞതോടെ ഉച്ചഭക്ഷണം ലഭിക്കാത്ത കുട്ടികള്‍ക്കും പ്രൈമറി ക്ലാസിലെ കുട്ടികള്‍ക്കും രാവിലെയും ഉച്ചയ്ക്കും ഭക്ഷണം നല്‍കാന്‍ സ്കൂള്‍ തീരുമാനിക്കുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിദേശത്ത് ചോക്കളേറ്റ് കമ്പനിയിലേക്ക് ജോലി; വിസ തട്ടിപ്പ് നടത്തിയ വീട്ടമ്മ അറസ്റ്റില്‍

Next Post

ലോകത്തെ അമ്പരപ്പിച്ച് ജെഫ് ബെസോസ്; 10 ലക്ഷം കോടി ആസ്തിയുടെ സിംഹഭാഗം ഒഴിവാക്കുമെന്ന് വെളിപ്പെടുത്തൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ലോകത്തെ അമ്പരപ്പിച്ച് ജെഫ് ബെസോസ്; 10 ലക്ഷം കോടി ആസ്തിയുടെ സിംഹഭാഗം ഒഴിവാക്കുമെന്ന് വെളിപ്പെടുത്തൽ

ലോകത്തെ അമ്പരപ്പിച്ച് ജെഫ് ബെസോസ്; 10 ലക്ഷം കോടി ആസ്തിയുടെ സിംഹഭാഗം ഒഴിവാക്കുമെന്ന് വെളിപ്പെടുത്തൽ

ചങ്ങലയില്‍ കഴുത്ത് കുരുക്കി ചുവരില്‍ തൂക്കി, ഉത്തര്‍ പ്രദേശില്‍ 3 യുവാക്കള്‍ ചേര്‍ന്ന് നായയെ കൊന്നു

ചങ്ങലയില്‍ കഴുത്ത് കുരുക്കി ചുവരില്‍ തൂക്കി, ഉത്തര്‍ പ്രദേശില്‍ 3 യുവാക്കള്‍ ചേര്‍ന്ന് നായയെ കൊന്നു

എലോൺ മസ്കിന്‍റെ പിന്മാറ്റ തീരുമാനത്തിൽ അതൃപ്തി അറിയിച്ച് ട്വിറ്റർ ജീവനക്കാർ, ഇനിയെന്ത്?

പിരിച്ചുവിടലിന് പിന്നാലെ ജയിലിൽ ആകുമോ എന്ന ഭീതിയിൽ ട്വിറ്റർ ജീവനക്കാർ

ഗവർണർക്ക് പകരം സർവ്വകലാശാല ചാൻസലറായി മുഖ്യമന്ത്രി ; നിർണായക നിയമഭേദഗതിക്കൊരുങ്ങി ബംഗാൾ സർക്കാർ

ദ്രൗപദി മുർമുവിനെതിരായ മന്ത്രിയുടെ അധിക്ഷേപ പ്രസംഗം; മാപ്പ് പറഞ്ഞ് മമത, മന്ത്രിക്ക് താക്കീത്

ഓഫീസ് കുത്തിത്തുറന്ന് ലാപ്പ്ടോപ്പ് മോഷ്ടിച്ചു; മയക്ക്മരുന്ന് കേസിലെ പ്രതി ഉൾപ്പെടെ 3 അതിഥി തൊഴിലാളികൾ പിടിയിൽ

ഓഫീസ് കുത്തിത്തുറന്ന് ലാപ്പ്ടോപ്പ് മോഷ്ടിച്ചു; മയക്ക്മരുന്ന് കേസിലെ പ്രതി ഉൾപ്പെടെ 3 അതിഥി തൊഴിലാളികൾ പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021