എറണാകുളം: നവജാത ശിശുവിന് നല്കിയ പ്രതിരോധ കുത്തിവെപ്പിലെ വീഴ്ച്ചയില്‍ അന്വേഷണത്തിന് നിര്‍ദേശം നല്കി ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജ്. കുടുംബത്തിന്റെ പരാതിയില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. ആദ്യത്തെ ബിസിജി കുത്തിവയ്പ്പിന് പകരം കുഞ്ഞിന് നല്‍കിയത് ആറ് ആഴ്ചക്കുശേഷം നല്‍കണ്ടേ കുത്തിവയ്പ്പാണ്. ബുധനാഴ്ചയാണ് പാലാരിവട്ടം സ്വദേശികളായ ദമ്പതിമാര്‍ കുഞ്ഞിന് ഇടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കുത്തിവെപ്പെടുത്തത്. എട്ട് ദിവസം പ്രായമുള്ള കുഞ്ഞിനു നല്‍കേണ്ട വാക്സിന് പകരം 45 ദിസവം പ്രായമായ കുഞ്ഞിനു നല്‍കേണ്ട വാക്സിനാണ് നല്‍കിയത്.
സംഭവത്തില്‍ ആരോഗ്യ മന്ത്രിക്കും പോലീസിലും പാലാരിവട്ടം സ്വദേശികളായ ദമ്പതികള്‍ പരാതി നല്‍കിയിരുന്നു.വാക്സിന് എടുത്ത് തിരിച്ച് വീട്ടില്‍ എത്തിയ ശേഷം ഹെല്‍ത്ത് കാര്‍ഡ് പരിശോധിച്ചപ്പോഴാണ് വാക്സിന് മാറ്റി കുത്തിവച്ച വിവരം മാതാപിതാക്കള്‍ തിരിച്ചറിയുന്നത്. അപ്പോള്‍ തന്നെ കുടുംബാരോഗ്യകേന്ദ്രത്തില്‍ വിവരമറിയിക്കുകയും അവരുടെ നിര്‍ദേശപ്രകാരം കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.