കൊച്ചി: വാർഷിക ജനറൽ ബോഡിയ്ക്ക് മുന്നോടിയായുളള താരസംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് വൈകുന്നേരം കൊച്ചിയിൽ ചേരും. നിർമാതാക്കൾ വിലക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ നടൻ ശ്രീനാഥ് ഭാസി സംഘടനയിൽ അംഗത്വമെടുക്കാൻ അപേക്ഷ നൽകിയിട്ടുണ്ട്. സംഘടനയുമായി അകന്നുനിന്നിരുന്ന മറ്റുചില യുവതാരങ്ങളുടെ അപേക്ഷയും എക്സിക്യുട്ടീവിന് കിട്ടിയിട്ടുണ്ട്. ഇവരെ ഉൾപ്പെടുത്തണോയെന്ന് എക്സിക്യുട്ടീവ് ഇന്ന് തീരുമാനിക്കും. തുടർന്ന് അന്തിമ അംഗീകാരത്തിനായി വാർഷിക ജനറൽ ബോഡിയുടെ മുന്നിൽവയ്ക്കും. ലഹരിയാരോപണം നേരിടുന്ന ചില താരങ്ങളെ സംഘടനയിൽ ഉൾപ്പെടുത്തുന്നതിനോട് ഒരു വിഭാഗം അംഗങ്ങൾക്ക് വിയോജിപ്പുണ്ട്.