• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കാറിടിച്ച് സ്ത്രീ കൊല്ലപ്പെട്ട സംഭവം; ശിവസേന ഷിൻഡെ വിഭാഗം നേതാവിന്റെ ഒളിവിലായിരുന്ന മകൻ അറസ്റ്റിൽ

കാറിടിച്ച് സ്ത്രീ കൊല്ലപ്പെട്ട സംഭവം; ശിവസേന ഷിൻഡെ വിഭാഗം നേതാവിന്റെ ഒളിവിലായിരുന്ന മകൻ അറസ്റ്റിൽ

by Web Desk 04 - News Kerala 24
July 9, 2024 : 5:56 pm
0
A A
0
കാറിടിച്ച് സ്ത്രീ കൊല്ലപ്പെട്ട സംഭവം; ശിവസേന ഷിൻഡെ വിഭാഗം നേതാവിന്റെ ഒളിവിലായിരുന്ന മകൻ അറസ്റ്റിൽ

മുംബൈ: ബി.എം.ഡബ്ല്യു കാറിടിച്ച് സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ ഒളിവിലായിരുന്ന ശിവസേന ഏക്നാഥ് ഷിൻഡെ വിഭാഗം നേതാവ് രാജേഷ് ഷായുടെ മകൻ മിഹിർ ഷാ അറസ്റ്റിൽ. സംഭവം നടന്ന ജൂലൈ ഏഴ് മുതൽ ഒളിവിലായിരുന്നു ഇയാൾ. മിഹിർ ഷായെ ഒളിവിൽ പോകാൻ സഹായിച്ചതിന് അറസ്റ്റിലായിരുന്ന പിതാവ് രാജേഷ് ഷാക്ക് തിങ്കളാഴ്ച കോടതി ജാമ്യം അനുവദിച്ചിരുന്നു. 15,000 രൂപയുടെ ബോണ്ടിലാണ് മുംബൈയിലെ കോടതി ജാമ്യം അനുവദിച്ചത്.

പാൽഘർ ജില്ലയിലെ ഷി​ൻഡെ വിഭാഗം സേന ഡെപ്യൂട്ടി ലീഡറായ രാജേഷ് ഷായുടെ ഉടമസ്ഥതയിലുള്ള കാർ മിഹിർ ഷായാണ് ഓടിച്ചിരുന്നതെന്നും ഇയാൾ മദ്യലഹരിയിലായിരുന്നെന്നുമാണ് ആരോപണം. കാർ വേർളിയിൽ വെച്ച് സ്കൂട്ടർ യാത്രികരായ ദമ്പതികളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ 45കാരിയായ കാവേരി നഖാവ മരിക്കുകയും ഭർത്താവ് പ്രദീപിന് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ മിഹിർഷാ ഒളിവിൽ പോവുകയും അപകടം സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധത്തിനിടയാക്കുകയും ചെയ്തിരുന്നു. ഇതോടെ, സംഭവം നിർഭാഗ്യകരമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്നുമുള്ള പ്രതികരണവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ രംഗത്തെത്തി.

ബാറിൽ നിന്നിറങ്ങിയ ശേഷമാണ് മിഹിർഷായും കൂട്ടുകാരും കാർ അമിതവേഗത്തിൽ ഓടിച്ചതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിരുന്നു. നാല് സുഹൃത്തുക്കൾക്കൊപ്പമാണ് മിഹിർ ഷാ ബാറിൽ എത്തിയതെന്ന് ബാറുടമ മൊഴി നൽകിയിട്ടുണ്ട്. പുലർച്ചെ 1.40ന് ബില്ലടച്ച ശേഷം അവിടെനിന്ന് തിരിച്ചെന്നും ബാറുടമ വ്യക്തമാക്കി. ബാർ വിട്ട് മണിക്കൂറുകൾക്കകമാണ് അപകടം. പ്രതി മിഹിർ ഷായെ രക്ഷപ്പെടുത്താൻ സഹായിച്ചതിനായിരുന്നു പിതാവ് രാജേഷ് ഷായെ പൊലീസ് അറസ്റ്റ് ചെയ്തത്. അപകട സമയത്ത് കാറിൽ ഉണ്ടായിരുന്ന രാജേഷ് ഷായുടെ ഡ്രൈവർ രാജഋഷി ബിദാവത്തിനെയും അറസ്റ്റ് ചെയ്തിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വയനാട്ടിൽ മീൻ വിലകുറച്ച് വിറ്റതിന് ആൾക്കൂട്ട മർദ്ദനം; ദൃശ്യങ്ങൾ പുറത്ത്, കേസെടുക്കുമെന്ന് പൊലീസ്

Next Post

‘കേന്ദ്രസർക്കാറിന് വേണ്ടി പ്രവർത്തിക്കുന്നു’; വിക്കിപീഡിയ പരാമർശത്തിനെതിരെ മാനനഷ്ട കേസ് നൽകി എ.എൻ.​ഐ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
‘കേന്ദ്രസർക്കാറിന് വേണ്ടി പ്രവർത്തിക്കുന്നു’; വിക്കിപീഡിയ പരാമർശത്തിനെതിരെ മാനനഷ്ട കേസ് നൽകി എ.എൻ.​ഐ

'കേന്ദ്രസർക്കാറിന് വേണ്ടി പ്രവർത്തിക്കുന്നു'; വിക്കിപീഡിയ പരാമർശത്തിനെതിരെ മാനനഷ്ട കേസ് നൽകി എ.എൻ.​ഐ

വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല ഫേസ്ബുക്ക് പേജില്‍; മുന്‍ എസ്.എഫ്.ഐ നേതാവ് അറസ്റ്റിൽ

വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല ഫേസ്ബുക്ക് പേജില്‍; മുന്‍ എസ്.എഫ്.ഐ നേതാവ് അറസ്റ്റിൽ

14 ഉൽപന്നങ്ങളുടെ വിൽപന നിർത്തിവെച്ചെന്ന് പതഞ്ജലി സുപ്രീംകോടതിയിൽ

14 ഉൽപന്നങ്ങളുടെ വിൽപന നിർത്തിവെച്ചെന്ന് പതഞ്ജലി സുപ്രീംകോടതിയിൽ

ഖലിസ്ഥാൻ വാദികളായ സിഖ്സ് ഫോർ ജസ്റ്റിസിന്‍റെ നിരോധനം വീണ്ടും നീട്ടി കേന്ദ്ര സർക്കാർ

ഖലിസ്ഥാൻ വാദികളായ സിഖ്സ് ഫോർ ജസ്റ്റിസിന്‍റെ നിരോധനം വീണ്ടും നീട്ടി കേന്ദ്ര സർക്കാർ

ബി.ജെ.പി രണ്ട് കോർപറേഷനിലും ആറ് നഗരസഭകളിലും മുന്നിൽ, കേരളത്തിൽ വലിയ മാറ്റങ്ങളുണ്ടാകും -ജെ.പി. നദ്ദ

ബി.ജെ.പി രണ്ട് കോർപറേഷനിലും ആറ് നഗരസഭകളിലും മുന്നിൽ, കേരളത്തിൽ വലിയ മാറ്റങ്ങളുണ്ടാകും -ജെ.പി. നദ്ദ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In