തിരുവനന്തപുരം; രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും ദൗപദി മുര്‍മുവിന് ഒരു വോട്ട് ലഭിച്ചതിനെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം തുടരുന്നു.ഇടതു വലതുമുന്നണികളെ ഞെട്ടിക്കാനായെന്ന് ബിജെപി അവകാശപ്പെടുന്നു. ആരാണ് ക്രോസ് വോട്ട് ചെയ്തതെന്ന് കണ്ടെത്തുന്നത് പ്രായോഗികമല്ലെന്ന നിലപാടിലാണ് മുന്നണികള്‍.ഇതിനിടെ വ്യത്യസ്തമായ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തി. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് റിയാസ് നിലപാട് വ്യക്തമാക്കിയത്.
മുഹമ്മദ് റിയാസ് ഫേസ് ബുക്ക് പോസ്റ്റ് :
“നുണ ബോംബുകളെ നിർവീര്യമാക്കുവാൻ,
കണക്കുകൾ സംസാരിക്കട്ടെ.”
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യം ചലനം സൃഷ്ടിച്ചില്ല എന്ന് നുണഫാക്ടറികളിൽ നിന്ന് നിരന്തരമായി നടത്തുന്ന വ്യാജ പ്രചരണങ്ങൾ ശ്രദ്ധയിൽപ്പെട്ടു.
പ്രതിപക്ഷ നിരയുടെ ഐക്യം തകർത്ത് BJP വലിയ മേധാവിത്യം നേടിയെന്ന നിലയിലുള്ള ഇത്തരം സംഘടിത പ്രചരണങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായിരുന്നു.
രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഫലത്തെ അംഗീകരിക്കുന്നു.
ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയായ
ബഹുമാന്യയായ ദ്രൗപദി മുർമുവിനെ അഭിനന്ദിക്കുന്നു.
എന്നാൽ,ഇന്ത്യൻ രാഷ്ട്രപതി തിരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷ സ്ഥാനാർത്ഥിക്കൾക്ക് ലഭിച്ച വോട്ടിന്റെ കണക്കുകൾ പരിശോധിച്ചാൽ ഇത്തവണത്തെ സ്ഥാനാർത്ഥി ശ്രീ യശ്വന്ത്സിൻഹക്ക് ലഭിച്ചത് റെക്കോർഡ് വോട്ടും വോട്ടു വിഹിതവുമാണ് എന്നത് തിരിച്ചറിയാനാകും.
കണക്കുകൾ ശബ്ദിക്കട്ടെ…
നുണ ബോംബുകൾ തകരട്ടെ…