കോഴിക്കോട്: കേരളത്തിലെ കോൺഗ്രസ് നേതൃത്വം ആർ എസ് എസിന്റെ ബി ടീം എന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇതിൽ യു ഡി എഫിലെ മതനിരപേക്ഷ നിലപാട് ഉള്ളവർക്ക് അതൃപ്തിയുണ്ട്.കോൺഗ്രസിലും ലീഗിലും അസംതൃപ്തരുണ്ട്.യുഡിഎഫിൽ അസംതൃപ്തിയുള്ള വ്യക്തികൾ ഇടതുപക്ഷത്തേക്ക് വരും.കോൺഗ്രസിന്റെ ദേശീയ നേതൃത്വം സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് വിരുദ്ധമായി ബിജെപി ആഗ്രഹിക്കുന്നതുപോലെ അവരുടെ മുദ്രാവാക്യങ്ങള്‍ക്ക് സിന്ദാബാദ് വിളിക്കുന്നവരായി ഇവിടെ കോണ്‍ഗ്രസ് നേതാക്കള്‍ മാറിയിരിക്കുന്നു.ഈ മൃദു ഹിന്ദുത്വ സമീപനത്തിൽ യുഡിഎഫിലുള്ളവർക്ക് അസംതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്കെതിരായ ഇടതുപക്ഷത്തിന്റെ നിലപാടാണ് ശരി.യുഡിഎഫിന് വോട്ട് ചെയ്യുന്നവര്‍ ഭാവയില്‍ ആ നിലപാട് തിരുത്തുന്ന സാഹചര്യമുണ്ടാകും.2019 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് കോണ്‍ഗ്രസിന് കുറഞ്ഞാല്‍ ബിജെപിക്ക് അത് നേട്ടമാകും എന്ന് കരുതി വോട്ട് ചെയ്തവരെല്ലാം ഇന്ന് നിരാശരാണ്.ഇടതുപക്ഷ രാഷ്ട്രീയം ശക്തിപ്പെടണം, പാര്‍ലമെന്റില്‍ ഇടത് അംഗങ്ങളുടെ എണ്ണം വര്‍ദ്ധിക്കണം.അങ്ങിനെയൊരു മനസ്സ് യുഡിഎഫിന് വോട്ട് ചെയ്തവര്‍ക്കിടയിലും ശക്തമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു