• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലത്തകർച്ചക്ക് പ്രധാന കാരണം കേന്ദ്ര നയം, പിന്നെ കാലാവസ്ഥ’; കൃഷിമന്ത്രി പി പ്രസാദ്

by Web Desk 06 - News Kerala 24
December 13, 2022 : 12:05 pm
in Kerala, News
Reading Time: 1 min read
0
A A
0
‘കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലത്തകർച്ചക്ക് പ്രധാന കാരണം കേന്ദ്ര നയം, പിന്നെ കാലാവസ്ഥ’; കൃഷിമന്ത്രി പി പ്രസാദ്

തിരുവനന്തപുരം: കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലത്തകർച്ചക്ക് പ്രധാന കാരണം കേന്ദ്ര നയങ്ങളും, പിന്നെ കാലാവസ്ഥയുമാണെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. കർഷക സൗഹൃദ നടപടി സംസ്ഥാന സർക്കാർ സ്വീകരിക്കുന്നുണ്ട് റബ്ബറിന്‍റെ  താങ്ങുവില കൂടി.മിനിമം താങ്ങുവില ഉയർത്തുന്നതിൽ കേന്ദ്രത്തിന് നിഷേധാത്മക സമീപനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിവ് മൂലം കര്‍ഷകരനുഭവിക്കുന്ന അതീവ ഗുരുതരമായ സാഹചര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു കൃഷിമന്ത്രി.

എന്ത് കാർഷിക പ്രശ്നം പറഞ്ഞാലും കേന്ദ്രത്തിലേക്ക് പോകാമെന്നാണ് കൃഷിമന്ത്രി പറയുന്നതെന്ന് അടിയന്തരപ്രമേയത്തിന് അനുമതി തേടിയ മോന്‍സ് ജോസഫ് പറഞ്ഞു. ഇവിടെ എന്ത് ചെയ്തു എന്ന് കൃഷിമന്ത്രി പറയുന്നില്ല. കേന്ദ്രം കർഷകരെ വഞ്ചിച്ചാൽ ഒപ്പം കൂടാമെന്നാണോ സംസ്ഥാനം കരുതുന്നത്? ആളെ പറഞ്ഞു പറ്റിക്കുകയാണ് എൽ.ഡി.എഫ് സർക്കാർ.റബറിന്‍റെ  വിലസ്ഥിരതാ ഫണ്ട് കാര്യത്തിൽ വോട്ട് നോക്കി പ്രഖ്യാപനം മാത്രമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സർക്കാർ ഒന്നും ചെയ്തില്ല എന്നത് തെറ്റെന്ന് കൃഷിമന്ത്രി വ്യക്തമാക്കി.1788 കോടി റബർ കർഷകർക്ക് നൽകിയത് കണ്ടില്ലേ എന്ന് അദ്ദേഹം ചോദിച്ചു.

റബ്ബറിന്‍റേതടക്കം  ഇറക്കുമതി കൂടുന്ന സാഹചര്യത്തില്‍, കൃഷിയിൽ നിന്ന് ആളുകൾ പിൻമാറുന്നുവെന്ന് പ്രതിപക്ഷനേതാവ്  വിഡി സതീശൻ പറഞ്ഞു.കേന്ദ്രത്തിന് വിവേചനമുണ്ട്, അത് മറികടന്ന് കർഷകർക്ക് അനുകൂലമായ നിലപാടെടുക്കാൻ സർക്കാർ തയ്യാറാകണം. നാളികേര സംഭരണം കാര്യക്ഷമമാണെങ്കിൽ അത് നെഞ്ചിൽ കൈവച്ച് സർക്കാർ പറയണം. കഷ്ടകാലത്തിലൂടെ കർഷകർ കടന്ന് പോകുമ്പോൾ ജപ്തി നടപടികൾ നിർത്തി വയ്ക്കാൻ എങ്കിലും സർക്കാർ തയ്യാറാകണം. കാർഷിക കടാശ്വാസ കമ്മീഷൻ  ഈ സർക്കാരിന്റെ കാലത്ത് അടച്ചു പൂട്ടി.150 കോടി ഇനിയും അനുവദിച്ച് നല്കാനുണ്ട്. 1 ലക്ഷം അപേക്ഷകൾ തീർപ്പാക്കിയിട്ടില്ല. കർഷകരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന് തിരിച്ചടി; ശിക്ഷ തടയാനാവില്ലെന്ന് ഹൈക്കോടതി

Next Post

‘എല്ലാ സര്‍വകലാശാലകള്‍ക്കുമായി ഒറ്റ ചാന്‍സലര്‍ മതി’; ചാന്‍സലര്‍ ബില്ലില്‍ ബദല്‍ നിര്‍ദേശവുമായി പ്രതിപക്ഷം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘എല്ലാ സര്‍വകലാശാലകള്‍ക്കുമായി ഒറ്റ ചാന്‍സലര്‍ മതി’; ചാന്‍സലര്‍ ബില്ലില്‍ ബദല്‍ നിര്‍ദേശവുമായി പ്രതിപക്ഷം

'എല്ലാ സര്‍വകലാശാലകള്‍ക്കുമായി ഒറ്റ ചാന്‍സലര്‍ മതി'; ചാന്‍സലര്‍ ബില്ലില്‍ ബദല്‍ നിര്‍ദേശവുമായി പ്രതിപക്ഷം

ചെക്കിപ്പള്ളം സുബൈദ കൊലപാതകം: ഒന്നാം പ്രതി കുറ്റക്കാരൻ, മൂന്നാം പ്രതിയെ വെറുതെവിട്ടു; ശിക്ഷ നാളെ

ചെക്കിപ്പള്ളം സുബൈദ കൊലപാതകം: ഒന്നാം പ്രതി കുറ്റക്കാരൻ, മൂന്നാം പ്രതിയെ വെറുതെവിട്ടു; ശിക്ഷ നാളെ

റഷ്യയില്‍ ഫേസ്ബുക്കിന് നിയന്ത്രണം ; ഫേസ്ബുക്ക് തിരിച്ചടിച്ചത് ഇങ്ങനെ

ഫേസ്ബുക്കില്‍ ജീവനക്കാരിയായിരുന്ന അമ്മയുടെ ജോലി പോയത് നന്നായെന്ന് ആറു വയസുകാരി

യുഎഇയില്‍ സ്വര്‍ണവില മൂന്ന് മാസത്തെ ഏറ്റവും താഴ്‍ന്ന നിരക്കില്‍

സ്വർണം, വെള്ളി വിലകൾ; വിപണി നിരക്ക് അറിയാം

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ മര്‍ദ്ദിച്ചു; കേസെടുത്തതിന് പിന്നാലെ അച്ഛന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021